അന്തമില്ലാതെ നീളുന്ന സിനിമ സമരം; എ ക്ലാസ് തിയറ്ററുകള്‍ വ്യാഴ്ച മുതല്‍ അടച്ചിടും

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: തിയറ്റര്‍ ഉടമകളും നിര്‍മാതാക്കളും തമ്മിലുള്ള തമ്മിലുള്ള സമരം പുതിയ തലത്തിലേക്ക്. വ്യാഴാഴ്ച മുതല്‍ മുഴുവന്‍ എ ക്ലാസ് തിയറ്ററുകളും അടച്ചിടാന്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചു. ഫെഡറേഷനിലെ എല്ലാ മെമ്പര്‍മാരും തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ചര്‍ച്ചകളില്‍ തുടര്‍ന്നും പങ്കെടുക്കാന്‍ തന്നെയാണ് ഫെഡറേഷന്റെ തീരുമാനം.

സമരത്തില്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടമെന്നാണ് ഫെഡറേഷന്റെ ആവശ്യം. പ്രശ്‌നത്തില്‍ പരിഹാരമാകുന്നതു വരെ അനിശ്ചിത കാലത്തേക്ക് തിയറ്ററുകള്‍ അടച്ചിടാനാണ് തീരുമാനം. നിലവില്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന മലയാള സിനിമകളും നിര്‍മാതാക്കള്‍ പിന്‍വലിച്ചതോടെ പല എ ക്ലാസ് തിയറ്ററുകളും അടച്ചിട്ടിരിക്കുകയാണ്.

ഏതു വിധേനയും നിര്‍മാതാക്കളെ തങ്ങളുടെ വഴിക്ക് കൊണ്ടുവരുന്നതിനുള്ള സമ്മര്‍ദ തന്ത്രമാണ് തിയറ്റര്‍ ഉടമകള്‍ ഇപ്പോള്‍ പയറ്റുന്നത്.

പുലിവാലു പിടിച്ച ഫെഡറേഷന്‍

ശരിക്കും സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിടിച്ച പുലിവാലായിരുന്നു തിയറ്റര്‍ സമരം. തിയറ്റര്‍ അടച്ച് നിര്‍മാതാക്കളെ സമ്മര്‍ദത്തിലാക്കി ആവശ്യങ്ങള്‍ നേടിയെടുക്കുന്ന പതിവായിരുന്നു ഫെഡറേഷന്‍ പിന്തുടര്‍ന്നിരുന്നത്. ഇവരുടെ സമ്മര്‍ദ സമരത്തില്‍ ചതഞ്ഞു പോയ സിനിമകളും നിരവധിയാണ്. ഉത്സവ സീസണ്‍ നോക്കിയാണ് ഇവര്‍ ആവശ്യങ്ങളുമായി രംഗത്തിറങ്ങാറുള്ളത്. എന്നാല്‍ ഇക്കുറി ഫെഡറേഷന്റെ കണക്കു കൂട്ടലുകള്‍ ചെറുതായൊന്നു പാളി. ഒട്ടും അംഗീകരിക്കാനാവാത്ത അവരുടെ ആവശ്യത്തിന് നിര്‍മാതാക്കള്‍ വഴങ്ങിയില്ല. ഇതോടെ സമരത്തില്‍ നിന്നും പിന്നോട്ടു പോകാനാകാത്ത അവസ്ഥയിലായി തിയറ്റര്‍ ഉടമകള്‍.

സമരമില്ലാത്ത അസോസിയേഷനും മള്‍ട്ടിപ്ലക്‌സും വെല്ലുവിളി

തിയറ്ററുടമകള്‍ ഒന്നടങ്കം നടത്തുന്ന സമരങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇത്തവണത്തെ സമരം. സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനു കീഴിലുള്ള എ ക്ലാസ് തിയറ്ററുകള്‍ മാത്രമായിരുന്നു സമരത്തില്‍ പങ്കെടുത്തത്. സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും മള്‍ട്ടിപ്ലക്‌സുകളും സമരത്തില്‍ പങ്കെടുത്തില്ല. ഇത് പിന്നീട് എ ക്ലാസ് തിയറ്ററുകള്‍ക്ക് വെല്ലുവിളിയാകുകയാരുന്നു. എ ക്ലാസ് തിയറ്ററുകള്‍ സിനിമ റിലീസ് ചെയ്യാന്‍ തയാറായില്ലെങ്കില്‍ മറ്റ് തിയറ്ററുകളില്‍ സിനിമ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

അനിശ്ചിതകാല സമരം വെല്ലുവിളി ആര്‍ക്ക്?

വ്യാഴാഴ്ച മുതല്‍ എ ക്ലാസ് തിയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ച ഫെഡറേഷന്റെ തീരുമാനം ഒരു അവരെ തന്നെ തിരിഞ്ഞു കൊത്തും. നിലിവില്‍ വെള്ളിയാഴ്ച മുതല്‍ മറ്റു തീയറ്ററുകളും മള്‍ട്ടിപ്ലക്‌സുകളിലും സിനിമകള്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചതിനാല്‍ ഫെഡറേഷന്റെ സമരം നിര്‍മാതാക്കളെ ബാധിക്കില്ല. പത്താം തിയതിക്കുള്ളില്‍ സമരത്തില്‍ തീരുമാനമാക്കിയില്ലെങ്കില്‍ ഫെഡറേഷനു കീഴിലുള്ള തിയറ്ററുകള്‍ക്ക് സിനിമ നല്‍കേണ്ടന്നാണ് നിര്‍മാതാക്കളുടെ തീരുമാനം.

ഭൈരവ എവിടെ റിലീസ് ചെയ്യും?

അന്യഭാഷാ ചിത്രങ്ങള്‍ കണ്ടിട്ടാണ് ഫെഡറേഷന്‍ സമരത്തിനിറങ്ങിയത്. മലയാള സിനിമ ഇല്ലെങ്കില്‍ അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് പിടിച്ചു നില്‍ക്കാം എന്നവര്‍ കണക്ക് കൂട്ടി. എന്നാല്‍ അത് തുടക്കത്തിലേ പൊളിഞ്ഞു. ആകെ കിട്ടിയത് രണ്ട് അന്യഭാഷാ ചിത്രങ്ങള്‍. അവ പ്രദര്‍ശിപ്പാക്കാത്ത തിയറ്ററുകള്‍ പഴയ തമിഴ് സിനിമകള്‍ തേടിപ്പോയി. എന്നാല്‍ ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു മാത്രമല്ല പല തിയറ്ററുകളും പ്രദര്‍ശനം നിറുത്തി. അപ്പോഴും അവരുടെ ആകെയുള്ള പ്രതീക്ഷ 12ന് റിലീസ് ചെയ്യുന്ന വിജയ് ചിത്രമായ ഭൈരവയായിരുന്നു. എന്നാല്‍ 12 മുതല്‍ തിയറ്ററുകള്‍ അടച്ചിടാനാണ് ഇവരുടെ തീരുമാനം. ഇതോടെ ഭൈരവയും ഇവര്‍ക്കു കൈവിട്ടു പോകുമെന്ന് ഏറക്കുറെ ഉറപ്പായി.

English summary
Theater strike: A Class theaters will close from Thursday.
Please Wait while comments are loading...