Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കുന്നു, പകുതി ടിക്കറ്റ് മാത്രം, കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുന്ന സിനിമാ തിയറ്ററുകള്‍ ജനുവരി 5 ചൊവ്വാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് പേര്‍ പ്രതിസന്ധിയിലാണ് എന്നും അതിനാലാണ് നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
    Kerala will reopen theatres from january five

    പകുതി ടിക്കറ്റുകള്‍ മാത്രമേ വില്‍ക്കാന്‍ പാടുളളൂ. കൊവിഡ് പ്രൊട്ടോക്കോള്‍ തിയറ്ററുകളില്‍ നിര്‍ബന്ധമായും പാലിക്കണം. ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും തിയറ്ററുകള്‍ അഞ്ചാം തിയ്യതി തന്നെ അണുവിമുക്തമാക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളിലെ ഉത്സവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി 5 മുതല്‍ തുടങ്ങാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

    theatre

    അതേസമയം പരിപാടികളില്‍ ആളുകളുടെ എണ്ണം കൃത്യമായി നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും ഇക്കാര്യം ഉറപ്പാക്കും. മതപരമായ ഉത്സവങ്ങള്‍, സാംസ്‌ക്കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവയ്ക്ക് ഇന്‍ഡോറില്‍ 100 പേരെയാണ് പരമാവധി അനുവദിക്കുക. ഔട്ട്‌ഡോറില്‍ 200 പേരെയും അനുവദിക്കും. കൊവിഡ് കാരണം പത്ത് മാസത്തിലേറെയായി കലാപരിപാടികള്‍ നടത്താന്‍ സാധിക്കാത്തത് മൂലം കലാകാരന്മാര്‍ ബുദ്ധിമുട്ടിലാണ്. ഇത് കണക്കിലെടുത്താണ് തീരുമാനം എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+