Get Updates
Get notified of breaking news, exclusive insights, and must-see stories!

തെർമല്‍ സ്കാനിംഗ് നിർബന്ധം, ഉച്ചഭക്ഷണം പങ്കുവെക്കരുത്: ദില്ലി സ്കൂളുകളില്‍ വീണ്ടും കോവിഡ് നിയന്ത്രണം

ദില്ലി: തെർമൽ സ്കാനിംഗ് ഇല്ലാതെ വിദ്യാർത്ഥികളെയും ജീവനക്കാരെയും സ്കൂൾ വളപ്പിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന നിർദ്ദേശവുമായി ദില്ലി സർക്കാർ. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് കർശന നിയന്ത്രണങ്ങളോടെ പുതിയ മാർഗ്ഗ നിർദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. കൊറോണ വൈറസ് പോസിറ്റീവായാൽ കുട്ടികളെ സ്‌കൂളിൽ അയക്കരുതെന്ന് രക്ഷിതാക്കളോട് നിർദേശിക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നത്.

ഉച്ചഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കാൻ വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകണം. അധ്യാപകരും വിദ്യാർത്ഥികളും നിർബന്ധമായി മാസ്ക് ധരിക്കണം. രോഗലക്ഷണങ്ങളുണ്ടായി പരിശോധന നടത്തി കോവിഡ് ബാധിയില്ലെന്ന് ഉറപ്പ് വരുത്തിയതിന് മാത്രമേ സ്കൂളുകളിലേക്ക് വരാന്‍ പാടുള്ളുവെന്നും നിർദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യതലസ്ഥാനത്ത് കൊവിഡ്-19 കേസുകളിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച ഡൽഹിയിൽ 965 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോള്‍ ബുധനാഴ്ച ഇത് 1,009, ചൊവ്വാഴ്ച 632, തിങ്കളാഴ്ച 501 എന്നിങ്ങനെയായിരുന്നു പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം.

 school

അതേസമയമം, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 187.26 കോടി (1,87,26,26,515) പിന്നിട്ടു. 2,29,29,662 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 2.57 കോടി യിലധികം (2,57,74,412) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 - 59 വയസ് പ്രായമുള്ളവർക്കുള്ള കരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 2,71,983 ഡോസ് കരുതൽ വാക്സിൻ നൽകി.

രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 14,241. ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.03% ആണ്. ദേശീയ രോഗമുക്തി നിരക്ക് 98.75 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,589 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,16,068 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,451 പേര്‍ക്കാണ്.

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,48,939 പരിശോധനകള്‍ നടത്തി. ആകെ 83.38 കോടിയിലേറെ (83,38,25,991) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.47 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.55 ശതമാനവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+