• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പട്ടിണി മാറ്റാന്‍ ഇവരുടെ ഓണ്‍ലൈന്‍ ഡെലിവറി!!!

 • By അഭിജിത്ത് ജയൻ
Google Oneindia Malayalam News

തിരുവനന്തപുരം: ഓൺലൈൻ ഭക്ഷണവിതരണ രംഗത്ത് വ്യത്യസ്തയുടെ നിറകുടമായി രണ്ട് വനിതകൾ. തിരുവനന്തപുരം നഗരമാണ് ഈ കാഴ്ച സമ്മാനിക്കുന്നത്. നഗരത്തിൻ്റെ ഓരോ മുക്കിലും മൂലയിലും മറ്റെല്ലാരെയും പോലെ തന്നെ ഇവരുടെയും സാന്നിധ്യമുണ്ടാകും. പൊതുവേ, സ്ത്രീ സാന്നിധ്യം കുറവായ ഓൺലൈൻ ഫുഡ് ഡെലിവറി ടീമിൽ വ്യത്യസ്തയാർന്ന അനുഭവസാക്ഷ്യമാണ് ഈ രണ്ട് പെൺപടകളും.

രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍- ചിത്രങ്ങള്‍ കാണാം

നഗരത്തിലെ ഏറ്റവും മുതിർന്ന ഓൺലൈൻ ഫുഡ് ഡെലിവറി വനിതയാണ് എസ് ബിന്ദു. ഇവർ തിരുമല സ്വദേശിനിയാണ്. വീട്ടുജോലിയിൽ തുടങ്ങി തന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന എല്ലാ ജോലിയും ചെയ്തിട്ടും കുടുംബം പോറ്റാൻ പെടാപ്പാട് പെടുന്നുണ്ട് ബിന്ദു. ഭക്ഷണവിതരണത്തിനിറങ്ങി തിരിച്ചിട്ട് മൂന്നേമുക്കാൽ കൊല്ലമായി. ആരിൽ നിന്നും മോശം അനുഭവമോ, ജീവിതത്തിൽ മറക്കാനാവാത്ത നല്ല അനുഭവമോ ഈ രംഗത്ത് തനിക്കുണ്ടായിട്ടില്ല.

1

"എന്നെത്തെയും പോലെ തന്നെയാണ് ലോക്ക്ഡൗണും കൊവിഡ് കാലഘട്ടവുമൊക്കെ, പണിക്ക് പോയാൽ കുടുംബം പട്ടിണിയില്ലാതെ കഴിയും. സ്ത്രീകൾ ഈ മേഖലയിലേക്ക് വരുന്നതിൽ തെറ്റില്ല. ജോലി ചെയ്യാൻ താത്പര്യവും മനസ്സുമുള്ള ആർക്കും കടന്നു വരാം" - ബിന്ദു പറയുന്നു.

ഭർത്താവ് സോമന് കൂലി പണിയാണ്. മക്കളായ അനു ബി സോമനും, ജോയൽ ബി സോമനും നന്നായി പഠിക്കാൻ സാഹചര്യമൊരുക്കുകയാണ് തൻ്റെ ലക്ഷ്യം.മകൾ പത്താം ക്ലാസിലാണ്. സാധാരണ ഗതിയിൽ രാവിലെ 7 മുതൽ രാത്രി 11 വരെ ഓൺലൈൻ ഫുഡ് ഡെലിവറി കേന്ദ്രങ്ങൾ പ്രവർത്തിക്കും. എന്നാൽ,രാവിലെ 11 മുതൽ വൈകിട്ട് 7 വരെയുള്ള സമയങ്ങളിലാണ് ജോലി നോക്കാറുള്ളത്. പണിയെല്ലാം കഴിഞ്ഞ് വീടെത്തുമ്പോൾ ക്ഷീണിക്കും. പിന്നെ, ബാക്കിയുള്ള വീട്ടു ജോലിയും ചെയ്തു തീർക്കണം - ബിന്ദു പറയുന്നു.

2

ആരുടെയും നിർദേശങ്ങൾക്ക് കാത്തുനിൽക്കാതെ, ഇഷ്ടമുള്ളപ്പോൾ മാത്രം ജോലി ചെയ്യുക.വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിന്ദു ഇതിലേക്ക് ഇറങ്ങിത്തിരിച്ചത്. എന്നാൽ, ലോക്ഡൗണായപ്പോഴാണ് കാര്യങ്ങൾ കൈവിട്ടു പോയത്.നിരവധി ദിവസം ജോലിയില്ലാതായി.ഭർത്താവിനുള്ള കൂലിപ്പണിയും മുടങ്ങി.ദിവസവും പരമാവധി 900 രൂപക്ക് വരെ പണിയെടുക്കും - ബിന്ദുവിൻ്റെ വാക്കുകൾ.

സ്വന്തം പട്ടിണി മാറ്റാൻ ഓൺലൈൻ ഫുഡ് ഡെലിവറി മേഖലയിലേക്ക് വരുന്ന ബിന്ദു ഇതേ രംഗത്തെ മറ്റുള്ളവർക്കും കൂടി പ്രചോദനമാകുകയാണ്. ബിന്ദു, മുതിർന്ന സ്ത്രീയായിട്ടും ഇത്രയധികം പരിമിതികൾക്കുള്ളിൽ നിന്ന് പോലും ഇതിൽ 'ആക്ടീ'വായി പ്രവർത്തിക്കുന്നത് പ്രശംസനീയമെന്ന് പറയാതെ വയ്യ.

3

ബിന്ദുവിനെ പോലെ മറ്റൊരു വ്യത്യസ്തയാർന്ന മുഖമാണ് തിരുവനന്തപുരം ലോ അക്കാദമിയിലെ അനില. അനിലയാകട്ടെ അവസാനവർഷ നിയമ വിദ്യാർഥിനിയും കൂടിയാണ്. ഓൺലൈൻ ഫുഡ് ഡെലിവറിയിൽ വരുമാനം കണ്ടെത്തിയാണ് പഠനവും ജീവിതവും മുന്നോട്ടുകൊണ്ടുപോകുന്നത്. ജീവിതത്തിൻ്റെ പടവുകൾ താണ്ടാൻ കഷ്ടപ്പെടുകയാണീ പെൺകുട്ടി.

കൊവിഡ് മഹാമാരി അനിലക്ക് സമ്മാനിച്ചത് തീരാ ദുരിതവും നിറയെ വിഷമഘട്ടങ്ങളുമായിരുന്നു.എന്നാൽ, ആദ്യഘട്ട കൊവിഡ് കാലത്തേക്ക് ഒരിക്കൽ കൂടി തിരിഞ്ഞുനോക്കുമ്പോൾ ഇപ്പോഴും അനിലയുടെ മനസ്സിൽ ആധിയുണ്ട്. സങ്കടക്കടലിൽ നിന്ന് മുക്തയാവാൻ തൻ്റെ മനസ്സിനെ പരുവപ്പെടുത്തി ഓരോ ദിനവും തള്ളിനീക്കുകയാണിവൾ. ജീവിത പടവുകൾ ചവിട്ടിക്കയറി മാറ്റത്തിൻ്റെ പ്രതിബിംബമാവുന്നുണ്ട് ഈ മിടുമിടുക്കി.

4

കായംകുളം നൂറനാട് പടനിലം സ്വദേശിയായ അനിലയുടെ ജീവിതത്തിൽ പണം വില്ലനായത് വളരെ പെട്ടെന്നായിരുന്നു.പണം തകർത്തത് ഒരു കുടുംബത്തിൻ്റെയാകെ ജീവിത സാക്ഷാത്ക്കാരങ്ങളെയാകെയാണ്. അച്ഛൻ മധുസൂദനനും അമ്മയും അനിലയും സഹോദരിയും അടങ്ങുന്ന ഒരു കൊച്ചു കുടുംബമായിരുന്നു ഇവരുടേത്. അമ്മ ദീർഘനാൾ വൃക്കരോഗിയായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതോടെ പിന്നീട് അമ്മ മരിച്ചു.

അമ്മ സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരിയായിരുന്നു. പത്തുവർഷത്തോളം അമ്മ അവിടെ സേവനമനുഷ്ഠിച്ചു.പലയിടങ്ങളിൽ നിന്നായി കടംവാങ്ങിയായിരുന്നു അമ്മയുടെ ചികിത്സാചെലവുകൾ മുന്നോട്ടുപോയത്. അച്ഛൻ ദുബായിലെ ഒരു കമ്പനിയിൽ സുരക്ഷാ ജീവനക്കാരനായിരുന്നു.കൊവിഡ് വിദേശ രാജ്യങ്ങളിലടക്കം വലിയ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ അച്ഛന് തൊഴിൽ നഷ്ടപ്പെട്ടു. അച്ഛൻ ഇപ്പോൾ ഏതാനും മാസങ്ങൾ കൊണ്ട് നാട്ടിൽ മടങ്ങിയെത്തി.ലോക്ക്ഡൗണിനെത്തുടർന്ന് ഹോട്ടലുകൾ അടഞ്ഞുകിടന്നപ്പോൾ നിരവധി ദിവസം ജോലി ഇല്ലാതായി.ഹോസ്റ്റൽ ഫീസ് അടയ്ക്കാൻ പോലും സാധിക്കാത്ത സാഹചര്യം - സങ്കടത്തോടെ അനില പറയുന്നു.

5

അനില ഇത് പറയുമ്പോൾ ഉള്ളിൻ്റെ ഉള്ളിൽ ആ മിടുമിടുക്കി വല്ലാതെ വിഷമിക്കുന്നുണ്ട്.അമ്മയുടെ ചികിത്സയ്ക്കായി വാങ്ങിയ കടം മാസംതോറും അടച്ചുതീർക്കുന്നു. എല്ലാ മാസവും ഇതിനുള്ള ഒരു ഭീമമായ തുക കണ്ടെത്തണം. അമ്മയുടെ ചികിത്സാർത്ഥം പലരിൽ നിന്നും കടം വാങ്ങിയതൊക്കെ പലിശസഹിതമാണ് പലരും ചോദിക്കുന്നത്. തന്നാൽ കഴിയുന്നവിധം പരമാവധി അതൊക്കെ അടച്ചു തീർക്കുന്നു.ഓൺലൈൻ ഫുഡ് ഡെലിവറിക്ക് വേണ്ടി വാങ്ങിച്ച വണ്ടിയുടെ സി.സി.യും അടയ്ക്കുന്നു - അനില പറയുന്നു.

പഠനത്തോടൊപ്പം ജോലിക്കായി പലയിടത്തും നേരിട്ട് അന്വേഷിച്ചു. അതിനിടയിൽ ഹോസ്റ്റൽ ഫീസും പരീക്ഷാ ഫീസും ചെലവും കൂടിക്കൂടി വന്നു.അനില ആരോടും തൻ്റെ വിഷമം പറഞ്ഞില്ല, തലസ്ഥാന നഗരത്തിലേക്ക് തിരികെയെത്തി. ഓൺലൈൻ ഡെലിവറി ടീമായ സൊമാറ്റോയിൽ കയറി. ഇപ്പോൾ ജോലിക്ക് കയറിയിട്ട് അഞ്ചു മാസം തികയുന്നു.

6

പെട്ടെന്ന് ജോലിസ്ഥലത്തെത്താൻ പേരൂർക്കടയിൽ വീടെടുത്ത് താമസിക്കുന്നു. കൂട്ടിന് മറ്റു രണ്ടു സ്ത്രീകളുമുണ്ട്. പ്രതിമാസം പതിനയ്യായിരത്തോളം രൂപ ഓൺലൈൻ ഫുഡ് ഡെലിവറിയിലൂടെ ഈ മിടുമിടുക്കി സമ്പാദിക്കുന്നു. അവസാന വർഷ എൽ എൽ ബി പരീക്ഷ ഉടൻ ആരംഭിക്കും. ജോലിക്കൊപ്പം തന്നെ അതിനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുന്നു. ജോലി കഴിഞ്ഞുള്ള ബാക്കിസമയമാണ് പഠനം.

ജോലിയും പഠനവും മറ്റ് തരക്കേടുകൾ ഇല്ലാതെ ഒപ്പത്തിനൊപ്പം മുന്നോട്ടു കൊണ്ടു പോകുന്നു. ഭക്ഷണ വിതരണ സ്ഥാപനത്തിൽ പെൺകുട്ടികളായി അധികം ആളുകൾ കുറവാണ്. എങ്കിലും പ്രാരാബ്ധങ്ങൾക്കിടയിൽ ഈ മിടുമിടുക്കി എല്ലായിടത്തും പരമാവധി ഓടിയെത്താൻ ശ്രമിക്കാറുണ്ട്.

ഭക്ഷണ വിതരണത്തിനിടെ ചിലർ സ്നേഹം കൊണ്ട് ടിപ്പും നൽകാറുണ്ട്.യാത്രയ്ക്കിടയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളെ കാണുമ്പോൾ ആ ചെറിയ തുക അവർക്ക് കൈമാറും. അങ്ങനെ വ്യത്യസ്തതയാർന്ന നന്മയുടെ നിറകുടമായി പുഞ്ചിരിക്കുന്ന മുഖമായി അനില കടന്നു പോകുന്നു. ഓരോ ദിവസവും ജീവിതത്തിൻ്റെ അതെ താളക്രമത്തിലേക്ക്...

വെള്ള സാരിയില്‍ മാലാഖയെ പോലെ തിളങ്ങി അന്‍വേശി ജെയിന്‍; വൈറലായ ചിത്രങ്ങള്‍ കാണാം

cmsvideo
  Third wave of pandemic starts in India within one month

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  These are the junior senior food delivery girls in the capital city of kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X