കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേട്ടയാടിയത് പാര്‍ട്ടിയുടെ പേരിലെന്ന് പിണറായി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എന്‍സി ലാവലിന്‍ കേസില്‍ കുറ്റ വിമുക്തനാക്കപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഴിമതിക്കറ പുരളാത്ത കൈകളുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍. കേസ് ഇത്രയൊക്കെയായിട്ടും അത് സംബന്ധിച്ച് പുറത്ത് ഒരു വാക്കുപോലും പറയാതിരുന്ന പിണറായി വിജയന്‍ ഇപ്പോള്‍ എല്ലാ കാര്യങ്ങളും തുറന്ന് പറയുകയാണ്. ഒരു കാലത്തും ഈ കേസിനെ ഭയന്നിരുന്നില്ല എന്ന് പറഞ്ഞ വിജയന്‍ മടിയില്‍ കനമുള്ളവനേ പേടിക്കേണ്ടതുള്ളൂ എന്നും പറഞ്ഞു. പാര്‍ട്ടിയെ ആക്രമിക്കാന്‍ വേണ്ടിയാണ് തന്നെ വേട്ടയാടിയതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Pinarai Vijayan

ലാവലിന്‍ കേസിന്റെ പേരിലുള്ള വേട്ടയാടലിന് എക്‌സ് കമ്യൂണിസ്റ്റുകളും ആന്റി കമ്യൂണിസ്റ്റുകളും കൂടെ നിന്നു എന്ന് പിണറായി വിജയന്‍ പറഞ്ഞു. മഞ്ഞപത്രങ്ങള്‍ മുതല്‍ മഹാ നേതാക്കള്‍ വരെ വിമര്‍ശിച്ചു. എങ്കിലും ഈ ആരോപമണങ്ങള്‍ക്കിടയിലും വഴിയില്‍ വീഴാത്തതിന് അഞ്ച് കാരണങ്ങളാണ് പിണറായി വിജയന്‍ പറഞ്ഞത്.

1. അരുതാത്തതൊന്നുനം ചെയ്തിട്ടില്ല എന്ന മനസ്സിന്റെ അചഞ്ചലമായ ബോധ്യം

2. എന്നേയും എന്റെ പാര്‍ട്ടിയേയും വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്തഎല്ലാവരും പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നിന്നു.


3. കമ്യൂണിസ്റ്റുകാരനായാല്‍ മുമ്പിലെ പാത ഒരിക്കലും പൂക്കള്‍ വിരിച്ചതാകില്ല എന്ന തിരിച്ചറിവ്


4. എന്നില്‍ വിശ്വാസമര്‍പ്പിച്ച എന്റെ പ്രസ്ഥാനം


5. ഏതൊക്കെ പ്രതിസന്ധികള്‍ നേരിട്ടാലും സത്യം വിജയിക്കുക തന്നെ ചെയ്യും എന്ന വിശ്വാസം

തനിക്ക് ഒരു വ്യക്തി വിരോധവും ഇല്ല. അതിന് കാരണം. ഇതെല്ലാം രാഷ്ട്രീയമായി വന്നതാണ് എന്നതുകൊണ്ടാണത്. ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നെങ്കില്‍ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഒന്നും ഉണ്ടാകുമായിരുന്നില്ല. പാര്‍ട്ടിയോടുള്ള വിരോധമാണ് തന്നോട് കാണിച്ചത്. അത് സ്വാഭാവികമാണ്. അതിനെ അത്രയേ താന്‍ കാണുന്നുള്ളൂ. കമ്യൂണിസ്റ്റായതിനാല്‍ മാത്രം ജീവന്‍ ബലികഴിക്കേണ്ടി വന്ന ആയിരങ്ങളുടെ പാര്‍ട്ടിയാണ് സിപിഎം- പിണറായി വിജയന്‍ പറഞ്ഞു.

English summary
CPM state secretary Pinarayi Vijayan Press Meet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X