കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷണത്തിനിടെ ഉറങ്ങി, കൂര്‍ക്കം വലി കള്ളനെ വെട്ടിലാക്കി

  • By Siniya
Google Oneindia Malayalam News

വൈക്കം: മോഷ്ടിക്കാന്‍ കയറിയ കള്ളനെ കൂര്‍ക്കം വലി വെട്ടിലാക്കി. മോഷണ ശ്രമം നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ കയറി ഒളിക്കുകയായിരുന്നു. ഇതിനിടയില്‍ കള്ളന്‍ അവിടെ കിടന്നുറങ്ങി. ഈ സമയം പോലിസും നാട്ടുകാരും കള്ളന് വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു. ഒടുവില്‍ പുരയിടത്തില്‍ നിന്നു കൂര്‍ക്കം വലിക്കുന്ന ശബ്ദം കേട്ടാണ് കള്ളനെ പിടികൂടിയത്.

സംഭവം നടന്നത് വൈക്കത്താണ്, എടവനക്കാട് ചാത്തന്‍തറ കൈലാസനാണ് പോലിസ് പിടിയിലായത്. ഇയാള്‍ ശനിയാഴ്ച രാത്രി വൈക്കം തെക്കേനടയില്‍ സായിമന്ദിരത്തിന് സമീപം മഹാദേവക്ഷേത്രത്തിലെ കീഴ്ശാന്തി പറോളി കൃഷ്ണന്‍ നമ്പൂതിരിയുടെ വാടക വീടിന്റെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് പൊളിക്കാന്‍ ശ്രമിച്ചത്. ഇത് മറ്റൊരു ശാന്തിക്കാരന്‍ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.

theft.

ശാന്തിക്കാരനായ നാരയണന്‍ നമ്പൂതിരി ബഹളം വച്ചതോടെ കമ്പിപ്പാരയുമായി കള്ളന്‍ നമ്പൂതിരിയുടെ നേരെ അടുക്കുകയായിരുന്നു. നമ്പൂതിരി ഓടി അടുത്ത വീട്ടില്‍ എത്തുകയും പോലിസിനെ വിവരമറിയിക്കുകയും ചെയ്തു. ഉടന്‍ തന്നെ പോലിസ് സ്ഥലത്തെത്തി, നാട്ടുക്കാരും പോലിസും ചേര്‍ന്ന് കള്ളന് വേണ്ടി തിരച്ചില്‍ നടത്തി. എന്നാല്‍ കള്ളനെ കണ്ടു പിടിക്കാന്‍ കഴിയാതെ നിരാശരായി തിരിച്ചു പോകാനൊരുങ്ങുമ്പോഴാണ് ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും കൂര്‍ക്കം വലികേട്ടത്.

പോലിസ് പരിശോധന നടത്തിയപ്പോഴാണ് ദേഹമാകെ കരിയിലകളും പച്ചിലകളും കൊണ്ടു മൂടി ഉറങ്ങുകയായിരുന്നു കള്ളനെ കണ്ടത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണ കഥ മനസ്സിലായത്. അടുത്തിടെ നടത്തിയ തോട്ടകം പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന കഥയും കള്ളന്‍ വെളിപ്പെടുത്തി. എസ്‌ഐ ജെ.എസ്. സജീവ് കുമാര്‍, ജനമൈത്രി എസ്‌ഐ സരസിജാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മൂന്നു ജീപ്പുകളിലായാണ് കള്ളനെ പിടിക്കൂടാന്‍ പോലിസ് സ്ഥലത്തെത്തിയത്.

English summary
thief-caught-because-of-snoring
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X