കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വള്ളുവനാടിന്റെ ദേശീയ ഉത്സവം, തിരുമാന്ധാംകുന്ന് പൂരം നാളെ സമാപിക്കും

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: വള്ളുവനാടിന്റെ ദേശീയ ഉത്സവമായി അറിയപ്പെടുന്ന അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പൂരാഘോഷം നാളെ സമാപിക്കും. ഇന്നലെ തിരുമാന്ധാം കുന്നിലമ്മ പള്ളിവേട്ട നടത്തി. നായാട്ടെന്ന് സങ്കല്‍പിച്ച് 10 ാം പൂരത്തിന് വേട്ടക്കൊരു മകന്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി പന്നിയെയാണെന്ന് വിശ്വാസത്തില്‍ ചക്കക്ക് അമ്പയ്ത് നടത്തണ്ടതാണ് ചടങ്ങ്. ഏഷ്യയിലെ ഏറ്റവും തലയെടുപ്പുള്ള തെച്ചിക്കോട്ട്കാകാവ് രാമചന്ദ്രനടക്കം അഞ്ചു ഗജവീരന്മാരുടെ അകമ്പടിയിലാണ് പത്താംപൂരമായ ഇന്നലെ മുഴുവന്‍ ഉത്സവവും നടന്നത്. നാളത്തോടെ തിരുമാന്ധാംകുന്ന് 11 ദിവസം നീണ്ടു നിന്ന പൂര മഹോത്സവത്തിന് സമാപനമാകും

കെഎം ഷാജിയുടെ നുണബോംബ് പൊളിച്ച് കയ്യിൽ കൊടുത്ത് കെടി ജലീൽ.. കടിച്ച് കീറുന്ന കാടൻസ്റ്റൈൽ!കെഎം ഷാജിയുടെ നുണബോംബ് പൊളിച്ച് കയ്യിൽ കൊടുത്ത് കെടി ജലീൽ.. കടിച്ച് കീറുന്ന കാടൻസ്റ്റൈൽ!

തിങ്കളാഴ്ച നടന്ന പള്ളിവേട്ട എഴുന്നള്ളിപ്പിലും തുടര്‍ന്ന് നടന്ന പഞ്ചവാദ്യത്തിനും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വൈകിട്ട് തിരിഞ്ഞു പന്തീരടി പൂജക്കും 21 പ്രദക്ഷിണത്തിനും ശേഷം ഒറ്റ ചെണ്ടയുടെ അകമ്പടിയോടെ തെക്കെ നടയിറങ്ങിയാണ് പള്ളിവേട്ട എഴുന്നള്ളിപ്പ് നടന്നത്. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എന്ന ഗജവീരനാണ് പള്ളിവേട്ട എഴുന്നള്ളിപ്പിന് ഭഗവതിയുടെ തിടമ്പേറ്റിയത്. പരിയാപുരം റോഡിലെ വേട്ടയ്‌ക്കൊരുമകന്‍ കാവില്‍ വരിക്കച്ചക്കക്ക് ഭഗവതിയുടെ പ്രതിനിധിയായി ക്ഷേത്രം ട്രസ്റ്റി അമ്പെയ്യുന്നതാണ് പള്ളിവേട്ട ചടങ്ങ്.

pallivetta-ezhunallippu

ഇത്തവണ ട്രസ്റ്റി ഇന്‍ചാര്‍ജ് ജനാര്‍ദന രാജ കടന്നമണ്ണ കോവിലകമാണ് അമ്പെയ്തത്. മടക്ക എഴുന്നള്ളിപ്പില്‍ നടന്ന പഞ്ചവാദ്യം ശ്രദ്ധേയമായി. പള്ളിവേട്ട കഴിഞ്ഞ് വടക്കെ ബലിപുരയില്‍ ദീപാരാധനയ്ക്ക് ശേഷം ഇരുപതാമത്തെ ആറാട്ടും കഴിഞ്ഞു. തുടര്‍ന്ന് ഈ വര്‍ഷത്തെ അവസാനത്തെ കളംപാട്ടും കഴിഞ്ഞാണ് പള്ളികുറുപ്പ് ചടങ്ങ് നടന്നത്. തിങ്കളാഴ്ച രാവിലത്തെ കൊട്ടിക്കയറ്റത്തിനുശേഷം ക്ഷേത്രാങ്കണത്തില്‍ ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം പത്താം പൂരത്തിന്റെ മറ്റൊരു പ്രത്യേകതയായി. പള്ളിവേട്ടയ്ക്കുശേഷം വെടിക്കെട്ടും അരങ്ങേറി. പതിനൊന്നാം പൂര ദിവസം രാവിലെ 5.30ന് പള്ളിക്കുറുപ്പ് ഉണര്‍ത്തല്‍ ചടങ്ങ്. തുടര്‍ന്ന് രാവിലെ വടക്കേ നടയില്‍ കാഴ്ചശീവേലിക്ക് നടക്കുന്ന പഞ്ചവാദ്യം ആസ്വദിക്കാന്‍ ഏറെ പേരെത്തും.


രാവിലെ 5.30 പള്ളിക്കുറുപ്പുണര്‍ത്തല്‍. ഒമ്പതിന് കാഴ്ചശീവേലി. 9.30ന് പന്തീരടി പൂജ. പകല്‍ മൂന്നിന് ചാക്യാര്‍കൂത്ത്. നാലിന് ഓട്ടന്‍തുള്ളല്‍.
അഞ്ചിന് മുതുവറ ക്ഷേത്രത്തില്‍നിന്ന് തളി ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്. ഏഴിന് ഇരട്ട തായമ്പക (പനമണ്ണ ശശി, കലാനിലയം ഉദയന്‍ നമ്പൂതിരി). ഒമ്പതിന് പഞ്ച മദ്ദള കേളി (കലാമണ്ഡലം നാരായണന്‍ നമ്പീശന്‍, കലാമണ്ഡലം പുരുഷാേത്തമന്‍, പനങ്ങാട്ടുകര പ്രകാശന്‍, വരവൂര്‍ ഹരിദാസന്‍, അക്കിക്കാവ് അനന്തകൃഷ്ണന്‍). 10ന് കൊട്ടിയിറക്കം, വെടിക്കെട്ട് (ഈട്) ആറാട്ട് കടവില്‍ തായമ്പക.

കൊട്ടിക്കയറ്റം. പുലര്‍ച്ചെ 4.30ന് തെക്കോട്ടിറക്കം ? പൂരപ്പറമ്പില്‍ മലയന്‍കുട്ടിയുമായുളള കൂടിക്കാഴ്ച. വടക്കേ നടയില്‍ വെടിക്കെട്ടോടെ സമാപനം.

ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം

അങ്ങാടിപ്പുറം പൂരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവലഴയ രണ്ട് മുതല്‍ രാത്രി എട്ടുവരെയാണ് ദേശീയപാതയിലും പെരിന്തല്‍മണ്ണ നഗരത്തിലും നിയന്ത്രണം. പാലക്കാട് ഭാഗത്തുനിന്ന് കോഴിക്കോട്ടേക്കുള്ള ഹെവി വാഹനങ്ങള്‍ മണ്ണാര്‍ക്കാട് കുമരംപുത്തൂരില്‍നിന്ന് മേലാറ്റൂര്‍പാണ്ടിക്കാട് മഞ്ചേരി വഴിയും മറ്റെല്ലാ വാഹനങ്ങളും പൊന്ന്യാകുര്‍ശി ബൈപാസ് ജങ്ഷനില്‍നിന്ന് മാനത്തുമംഗലംപട്ടിക്കാട് കൂട്ടില്‍ വഴിയും പോകണം.

കോഴിക്കോട് ഭാഗത്തുനിന്നുള്ള ഹെവി വാഹനങ്ങള്‍ വള്ളുവമ്പ്രം മഞ്ചേരിപാണ്ടിക്കാട് മേലാറ്റൂര്‍ വഴിയും കോഴിക്കോട്, മലപ്പുറം ഭാഗത്തെ മറ്റെല്ലാ വാഹനങ്ങളും ഓരാടംപാലത്തുനിന്ന് വലമ്പൂര്‍ പട്ടിക്കാട് വഴിയും പെരിന്തല്‍മണ്ണയിലെത്തണം. വളാഞ്ചേരി, കോട്ടക്കല്‍ ഭാഗത്തുനിന്നുള്ള എല്ലാ വാഹനങ്ങളും പുത്തനങ്ങാടി മല റോഡ് വഴി പെരിന്തല്‍മണ്ണയില്‍ എത്തണം. പെരിന്തല്‍മണ്ണയില്‍നിന്ന് കോട്ടക്കല്‍, വളാഞ്ചേരി ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും പുലാമന്തോള്‍ കുരുവമ്പലം ഓണപ്പുട വഴി പോകണം. ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങള്‍ പൂരപ്പറമ്പിലേക്ക് പ്രവേശിപ്പിക്കില്ലെന്നും പെരിന്തല്‍മണ്ണ പൊലീസ് അറിയിച്ചു.

തനൂജയുടെ മരണം; ഗ്രാമം ഒന്നിച്ച് നിരത്തിലിറങ്ങി, പോലീസ് നീക്കത്തില്‍ ദുരൂഹത</a><br><a class=സിദ്ദരാമയ്യ കസേരയിൽ നിന്ന് വീണു; തലയ്ക്ക് പരിക്ക്, സംഭവം മൈസൂരുവിലെ പ്രചാരണത്തിനിടയിൽ..." title="തനൂജയുടെ മരണം; ഗ്രാമം ഒന്നിച്ച് നിരത്തിലിറങ്ങി, പോലീസ് നീക്കത്തില്‍ ദുരൂഹത
സിദ്ദരാമയ്യ കസേരയിൽ നിന്ന് വീണു; തലയ്ക്ക് പരിക്ക്, സംഭവം മൈസൂരുവിലെ പ്രചാരണത്തിനിടയിൽ..." />തനൂജയുടെ മരണം; ഗ്രാമം ഒന്നിച്ച് നിരത്തിലിറങ്ങി, പോലീസ് നീക്കത്തില്‍ ദുരൂഹത
സിദ്ദരാമയ്യ കസേരയിൽ നിന്ന് വീണു; തലയ്ക്ക് പരിക്ക്, സംഭവം മൈസൂരുവിലെ പ്രചാരണത്തിനിടയിൽ...

English summary
thirumandhamkunnu festival ends tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X