അനാശാസ്യം ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളെ പൂട്ടിയിട്ട സംഭവത്തില്‍ 2 പോലീസുക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
വടകര: അനാശാസ്യം ആരോപിച്ച് കോണ്‍ഗ്രസ് നേതാവും, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ തിരുവള്ളൂര്‍ മുരളിയെയും പയ്യോളി കോണ്‍ഗ്രസ് നേതാവായ യുവതിയെയും സദാചാര പോലീസ് ചമഞ്ഞ് മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ രണ്ട് പോലീസുക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സദാചാര പോലീസ് ചമഞ്ഞ് നേതാക്കളെ ലേബര്‍ സൊസൈറ്റി ഓഫീസില്‍ പൂട്ടിയിടുകയായിരുന്നു. പിന്നീട് പോലീസ് എത്തി ഇവരെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ വടകര എസ്.ഐ ഹരീഷ്, എ.എസ്.പി കെ ബാബുരാജ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശ്വംഭരനെതിരെയും അന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവിട്ടിട്ടുണ്ട്.

ലേബര്‍ സൊസൈറ്റിയില്‍ മറ്റ് ജീവനക്കാര്‍ പുറത്ത് പോയ സമയത്താണ് ഇവരെ പൂട്ടിയിട്ടത്. സംഭവത്തിന് പുറകില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച നേതാക്കള്‍ തങ്ങളെ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കണം എന്നാവശ്യപ്പെടുകയും പരിശോധനാ ഫലത്തില്‍ അസ്വാഭാവിക ഒന്നും കണ്ടെത്താന്‍ സാധിക്കുകയും ചെയ്തില്ല.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ഗൂഢാലോചനയില്‍ പോലീസുക്കാരും ഭാഗമായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്.












Click it and Unblock the Notifications