തലസ്ഥാനത്ത് താമര വിരിഞ്ഞു... ഇനി പ്രധാനമന്ത്രി വരും, ബിജെപി മേയര്‍ സ്വീകരിക്കും
തിരുവനന്തപുരം കോര്പ്പറേഷന് ഭരണം ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക്. 101 സീറ്റുകളാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ളത്. അതില്‍ ഒരു സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുകയാണ്. അതിനാല്‍ 100 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 50 സീറ്റിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ആണ് ജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 35 സീറ്റ് നേടി മുഖ്യപ്രതിപക്ഷമായത് ബിജെപിയായിരുന്നു
അവിടെ നിന്നാണ് ഭരണം പിടിച്ചിരിക്കുന്നത്. അതേസമയം 53 സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് 29 സീറ്റില്‍ ഒതുങ്ങി. യുഡിഎഫ് കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ 10 സീറ്റാണ് യുഡിഎഫിന് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ അത് 19 ലേക്ക് എത്തി. മറ്റുള്ളവര്‍ രണ്ട് സീറ്റ് നേടി. ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ തലസ്ഥാന നഗരത്തില്‍ ഭരണം പിടിക്കാനാകുന്നു എന്നത് തന്നെ വലിയ നേട്ടമാണ്.

2015 ല്‍ ഏഴ് സീറ്റ് മാത്രമുണ്ടായിരുന്നിടത്ത് നിന്നാണ് പത്ത് വര്‍ഷം കൊണ്ട് ബിജെപി 50 ലേക്ക് എത്തിയത്. തലസ്ഥാനത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി വിമാനമിറങ്ങുമ്പോള്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് സ്വീകരിക്കേണ്ടത് മേയറാണ്. ബി ജെ പി കണ്ട ചിരകാല സ്വപ്നമാണ് ഇനി പൂവണിയാന്‍ പോകുന്നത്. രാഷ്ട്രീയ കേരളത്തില്‍ ബി ജെ പിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സ്വാധീനമുള്ള ജില്ല തിരുവനന്തപുരമാണ്.
2016 ല്‍ നേമത്ത് ഒ രാജഗോപാലിലൂടെ ബി ജെ പിക്ക് കേരളത്തില്‍ ആദ്യമായി എം എല്‍ എയെ ലഭിച്ചിരുന്നു. അതിന് ശേഷം സംസ്ഥാനത്തെ ബി ജെ പിക്കാകെ സന്തോഷിക്കാവുന്ന നേട്ടമാണ് തിരുവനന്തപുരം കോര്പ്പറേഷന് ഭരണം ലഭിച്ചത്. വികസനം ബി ജെ പിയിലൂടെ എന്ന മുദ്രാവാക്യമാണ് പാര്‍ട്ടി ഇവിടെ ഉയര്‍ത്തിയത്. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തന്നെ ജില്ലയിലെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരുവനന്തപുരത്ത് എത്തിച്ച് നഗര വികസനപദ്ധതികള്‍ക്ക് തുടക്കം കുറിക്കും എന്നായിരുന്നു രാജീവിന്റെ വാഗ്ദാനം. വിഴിഞ്ഞം തുറമുഖം, അനുബന്ധ വികസനം, തിരുവനന്തപുരം മെട്രോ റെയില്‍ എന്നിങ്ങനെ നഗരവാസികളുടെ താല്പര്യങ്ങള്ക്കൊത്ത വാഗ്ദാനങ്ങള്‍ പറഞ്ഞായിരുന്നു ബി ജെ പി വോട്ട് തേടിയത്. ബി ജെ പിയ്ക്കൊപ്പം നിന്നാല്‍ കേന്ദ്ര പദ്ധതികള്‍ ലഭിക്കും എന്ന ചിന്ത നഗരവാസികളുടേയും ഉള്ളില്‍ ഉടലെടുത്ത് കാണണം.
സര്‍ക്കാര്‍ ജീവനക്കാരും പ്രൊഫഷണലുകളും ഉള്‍പ്പെടുന്ന വലിയൊരു ശതമാനം വോട്ട് തിരുവനന്തപുരത്തുണ്ട്. ഇതിനൊപ്പം ചിട്ടയായ പ്രവര്‍ത്തനവും ബി ജെ പിക്ക് ഗുണം ചെയ്തു. ആര്‍എസ്എസ് കൂടി ഇടപെട്ടാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. മുന്‍ ഡി ജി പി ആര് ശ്രീലേഖയടക്കമുള്ളവരുടെ സ്ഥാനാര്‍ത്ഥിത്വം ശരിയായിരുന്നു എന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.
പ്രതിപക്ഷ നേതാവായിരുന്ന വി വി രാജേഷ് അടക്കം സിറ്റിംഗ് കൗണ്‍സിലര്‍മാര്‍ക്ക് ഉള്‍പ്പെടെ സീറ്റ് നല്‍കിയത് പ്രവര്‍ത്തന മികവ് മാത്രം മാനദണ്ഡമാക്കിയാണ്. കോര്‍പ്പറേഷനിലെ ഹിന്ദു വോട്ടുകളുടെ ഏകീകരണവും ബിജെപിക്ക് ഗുണം ചെയ്തു. ഇദതിനൊപ്പം ആര്യാ രാജേന്ദ്രനെതിരായ ഭരണ വിരുദ്ധതരംഗവും ചേര്‍ന്നു. പ്രത്യയശാസ്ത്രത്തിനപ്പുറം പ്രാദേശിക പൗര വിഷയങ്ങളില്‍ ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ വിവാദങ്ങള്‍ കോര്പ്പറേഷന് ഭരണസമിതിയെ പ്രതിരോധത്തിലാക്കി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications