രാജാവ് അന്തരിച്ചു: തിരുവനന്തപുരത്ത് അവധി
തിരുവനന്തപുരം: തിരുവിതാംകൂര്‍ മഹാരാജവ് ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മയുടെ നിര്യാണത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. കേരള സര്‍വ്വകലാശാലയില്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറയിക്കും.

അതേസമയം ജനാധിപത്യഭരണകാലത്തും ജനങ്ങളുടെ എല്ലാ ആദരവോടും കൂടി രാജപദവിയില്‍ ജീവിച്ച മാര്‍ത്താണ്ഡവര്‍മയുടെ ഭൗതികശരീരം കിഴക്കേക്കോട്ടയിലെ ലെവി ഹാളില്‍ പൊതു ദര്‍ശനത്തിനായി വച്ചിരിക്കുകയാണ്. അന്ത്യകര്‍മങ്ങള്‍ വൈകീട്ട് 3.30ന് കവടിയാര്‍ കൊട്ടാരവളപ്പില്‍ നടക്കും.
നാടു ഭരിച്ചിരുന്ന അവസാന രാജാവായ ജ്യേഷ്ഠന്‍ ശ്രീ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ മഹാരാജാവ് നാടു നീങ്ങിയതിനെ തുടര്‍ന്ന് 1991ല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത മാര്‍ത്താണ്ഡവര്‍മ ചേരവംശത്തിലെ അമ്പത്തിയഞ്ചാമത്തെ രാജാവാണ്.
ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ 2.30നായിരുന്നു അന്ത്യം. ആന്തരിക രക്ത ശ്രാവത്തെ തുടര്‍ന്ന് കുറച്ചു നാളായി എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെങ്കോലു കിരീടവുമില്ലെങ്കിലും തിരുവിതാംകൂറുകാരുടെ മനസ്സില്‍ എന്നും മാര്‍ത്താണ്ഡവര്‍മയ്ക്ക് സ്ഥാനം സിംഹാസനത്തില്‍ തന്നെയായിരുന്നു.












Click it and Unblock the Notifications