കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് വെള്ളക്കടുവയെത്തി, ദില്ലിയിലെ കടുവ!

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ പുതിയ ഒരു അതിഥിയെത്തി. ഒരു വെള്ളക്കടുവ. അതും ദില്ലി മൃഗശാലയില്‍ നിന്ന്.

ദില്ലിയില്‍ യുവാവിനെ കടിച്ചുകൊന്ന ആ വെള്ളക്കടുവ തന്നെയാണോ ഇത്... ? ഏയ്, അല്ല. അതൊരു ആണ്‍ കടുവ ആയിരുന്നു. പേര് വിജയ് എന്നും.

തിരുവനന്തപുരത്തെത്തിച്ച വെള്ളക്കടുവ പെണ്ണാണ്. മലര്‍ എന്നാണ് പേര്. യുവാവിനെ കടിച്ചുകൊന്ന വിജയിന്റെ 'കൂട്ടുകാരിയാണ്' മലര്‍.

ഇതാണവള്‍

ഇതാണവള്‍

ഇതാണ് ആ വെള്ളക്കടുവ... മലര്‍. ഇനി തിരുവനന്തപുരത്തെ മൃഗശാലയിലെത്തുന്നവര്‍ക്ക് കാഴ്ചയുടെ വിരുന്നാവും ഇവള്‍.

ആറ് ദിവസം യാത്ര

ആറ് ദിവസം യാത്ര

ആറ് ദിവസം നീണ്ട യാത്രക്കൊടുവിലാണ് മലര്‍ തിരുവനന്തപുരത്തെത്തിയത്. റോഡ് വഴിയാണ് കൊണ്ടുവന്നത്.

ഏഴ് വയസ്സ്

ഏഴ് വയസ്സ്

ഏഴ് വയസ്സാണ് മലറിന്റെ പ്രായം. എന്നാലും ഉശിരിന് ഒരു കുറവും ഇല്ല.

കാത്തിരിക്കണം

കാത്തിരിക്കണം

വെള്ളക്കടുവയെ തിരുവനന്തപുരത്തെത്തിച്ചെങ്കിലും ആളുകള്‍ക്ക് കാണണമെങ്കില്‍ ഇനിയും കുറച്ച് നാള്‍ കാത്തിരിക്കണം. ഇവിടത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടതിന് ശേഷമേ തുറന്ന കൂട്ടിലേക്ക് മാറ്റൂ. ഇതിന് ഒരുമാസം പിടിക്കും.

മലര്‍ വന്നു... സല്‍മാന്‍ പോയി

മലര്‍ വന്നു... സല്‍മാന്‍ പോയി

തിരുവനന്തപുരം മൃഗശാലയിലുണ്ടായിരുന്ന സല്‍മാന്‍ എന്ന അമേരിക്കന്‍ പുള്ളിപ്പുലിയെ ദില്ലി മൃഗശാലക്ക് കൊടുത്തപ്പോഴാണ് മലറിനെ കിട്ടിയത്. സല്‍മാന്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ സല്‍മാന്‍ തിരിച്ചെത്തും.

English summary
Thiruvananthapuram Zoo got a white tiger from Delhi Zoo.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X