നാടകം കളിക്കേണ്ടെന്ന് ചെന്നിത്തലയോട് തിരുവഞ്ചൂര്‍
തിരുവനന്തപുരം: കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എകെ ആന്റണിയുടെ കയ്യിലായിരുന്ന കെപിസിസി പദവി വയലാര്‍ രവിയ്ക്ക് നല്‍കുന്ന സമയം സമവായത്തിനൊരു ശ്രമം നടന്നു. എന്നാല്‍ അന്ന് അതിലെ ചതി മനസ്സിലാക്കിയ ആന്റണി കരുണാകരനോട് പറഞ്ഞു 'നാടകം എന്നോട് വേണ്ട' വര്‍ഷങ്ങള്‍ക്കിപ്പുറം ആ ഡയലോഗ് വീണ്ടും ആവര്‍ത്തിക്കപ്പെട്ടു.
ബുധനാഴ്ച പുതുവത്സര ദിനത്തില്‍ രാജ്ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിക്കൊണ്ടിരുന്ന ഓരോരുത്തരെയും രമേശ് ചെന്നിത്തല തന്നെയായിരുന്നു സ്വീകരിച്ചത്. മന്ത്രിമാരും എംഎല്‍എമാരും പ്രതിപക്ഷനേതാക്കന്മാരും വരുമ്പോള്‍ കെട്ടിപ്പിടിച്ചും ഉമ്മവച്ചും ചെന്നിത്തല അവരെ സ്വീകരിച്ചു. തല്‍സ്ഥാനം ഒഴിയുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേരള കോണ്‍ഗ്രസ് ബി നേതാക്കളും ചടങ്ങിനെത്തുമോ എന്ന് സംശമുണ്ടായിരുന്നു.

എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പത്ത് മിനിട്ട് മുമ്പ് തിരുവഞ്ചൂര്‍ എത്തി. ചെന്നിത്തല ഓടിപ്പോയി കെട്ടിപ്പിടിച്ചു. രണ്ടുപേരുടെ മുഖത്തും സന്തോഷം. അതൊന്ന് ഒപ്പിയെടുക്കാന്‍ ക്യാമറകള്‍ നൂറുതവണ മിന്നി. അതിനിടയില്‍ തിരുവഞ്ചൂരിന്റെ വാക്കുകളിലെ മുള്‍മുന ചെന്നിത്തലയെ മാത്രമെ കുത്തിയുള്ളൂ. ചിരിച്ചുകൊണ്ട് തിരുവഞ്ചൂര്‍ പറഞ്ഞു 'ഈ നാടകമൊന്നും എന്നോട് വേണ്ട'
ഒരു നിമിഷം ചെന്നിത്തല പകച്ചു. പക്ഷെ മുഖത്ത് തേച്ച് പിടിപ്പിച്ച ചിരി മായ്ക്കാതെ തന്നെ ഒന്നും സംഭവിക്കാത്തമട്ടില്‍ ചെന്നിത്ത നിന്നു. തിരുവഞ്ചൂരിന് അരികില്‍ ഇരുന്ന നേതാക്കള്‍ മാത്രം ഇതിന് സക്ഷികള്‍. പാര്‍ട്ടിയെടുത്ത തീരുമാനത്തെ അംഗീകരിക്കുന്നു എന്നായിരുന്നു വകുപ്പുമാറ്റുമ്പോള്‍ തിരുവഞ്ചൂര്‍ പറഞ്ഞത്. അത് അദ്ദേഹം പാലിക്കുകയും ചെയ്തു.












Click it and Unblock the Notifications