തിരുവനന്തപുരം കെഎസ്ആർടിസി പാപ്പനംകോട് സെൻട്രൽ വർക്സിൽ തീപിടിത്തം
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സെൻട്രൽ വർക്സ് ഡിപ്പോയിൽ തീപിടിത്തമുണ്ടായി. ഉപയോഗ ശൂന്യമായ ടയർട്യൂബുകളാണ് കത്തി നശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് ജീവനക്കാർ തീപടരുന്നത് കണ്ടത്.
ട്യൂബ് കൂനയ്ക്കു സമീപം കിടന്ന ഇരുമ്പ് ആക്രി സാധനങ്ങൾ ( മെറ്റൽ സ്‌ക്രാപ്പുകൾ) ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച് എടുക്കുന്നതിനിടയിൽ തീപ്പൊരി തെറിച്ച് ട്യൂബിൽ വീണതാകാം അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പാറശാല മുതൽ ഹരിപ്പാട് വരെയുള്ള ഡിപ്പോകളിൽ നിന്നും ഉപയോഗശൂന്യമായ ട്യൂബുകൾ എത്തിക്കുന്നത് പാപ്പനംകോട് സെൻട്രൽ വർക്സിലാണ്. ഇവിടെ കൂട്ടിയിട്ട ശേഷം ലേലത്തിൽ വിൽക്കാറാണ് പതിവ്. എന്നാൽ കുറച്ചു വർഷങ്ങളായി ലേലം നടന്നിട്ടില്ല. അഗ്നിബാധ ഉണ്ടായപ്പോഴേക്കും ആകാശത്തേക്ക് പുകച്ചുരുളുകൾ ഉയർന്നു. സമീപത്തെ മരച്ചില്ലകൾകരിഞ്ഞു.

ചാക്ക, ചെങ്കൽചൂള, വിഴിഞ്ഞം, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ നിന്നാണ് ഫയർഫോഴ്സിന്റെ 10 യൂണിറ്റുകൾ എത്തി. വെള്ളം ചീറ്റുന്നതോടൊപ്പം ഫോമും പമ്പ് ചെയ്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. വിവരം ഉടൻതന്നെ ഫയർഫോഴ്സിനെ അറിയിച്ചു. പത്ത് യൂണിറ്റ് ഫയർ ഫോഴ്സ് അംഗങ്ങളും തൊഴിലാളികളും രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്. സംഭവത്തിൽ ആർക്കും ആളപായമില്ല. സ്റ്റേഷൻ ഓഫീസർ സരേഷ് കുമാറിന്റെ നേതൃത്വത്തിയിരുന്നു ഫയർഫോഴ്സിന്റെ പ്രവർത്തിച്ചത്. പൊലീസുംസ്ഥലത്തെത്തി. മൂന്നു ലക്ഷം രൂപയുട നാശനഷ്ടം ഉണ്ടായി എന്നാണ് ഫയർഫോഴ്സിന്റെ കണക്ക്. സംഭവത്തെ കുറിച്ച് കെ.എസ്.ആർ.ടി.സി വിശദമായ അന്വേഷണം നടത്തും.












Click it and Unblock the Notifications