ഓണം ബംബറിലും അത്ഭുതപ്പെടുത്തി പാലക്കാട്; വില്‍പനയില്‍ ഒന്നാം സ്ഥാനത്ത്, കാരണം ഇതാണ്
തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന തിരുവോണം ബംബറിന്റെ വില്‍പന കേരളത്തില്‍ തകൃതിയായാണ് നടക്കുന്നത്. ആദ്യ ദിനം തന്നെ നാല് ലക്ഷത്തില്‍ കൂടുതല്‍ ടിക്കറ്റുകള്‍ കേരളത്തില്‍ മുഴുവന്‍ വിറ്റിരുന്നു. വലിയ സ്വീകാര്യതയാണ് തിരുവോണം ബംബറിന് ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ കേരളത്തില്‍ ഇതുവരെ ഏറ്റവും കൂടുതവല്‍ ടിക്കറ്റ് വിറ്റത് പാലക്കാട് ജില്ലയാണെന്ന കണക്കാണ് പുറത്തുവരുന്നത്.
ജില്ലയില്‍ ഇതുവരെ രണ്ട് ലക്ഷം ടിക്കറ്റുകളാണ് വില്‍പന നടത്തിയിരിക്കുന്നത്. എട്ട് കോടി രൂപയാണ് ഇതിലൂടെ പാലക്കാട് ജില്ല നേടിയെടുത്തത്. ജില്ലാ ഓഫീസില്‍ 1,30,000 ടിക്കറ്റുകളും ചിറ്റൂര്‍, പട്ടാമ്പി സബ് ഓഫീസുകളിലായി 35,000 വീതം 70,000 ടിക്കറ്റുമാണ് വിറ്റഴിച്ചത്. സംസ്ഥാനത്ത് ജൂലായ് 27 മുതലാണ് ടിക്കറ്റ് വില്‍പന ആരംഭിച്ചത്.

പൊതുവെ പാലക്കാട് ജില്ലയില്‍ ലോട്ടറി സമ്മാനങ്ങള്‍ ലഭിക്കുന്നത് കുടുതലാണ്. അതുകൊണ്ട് തന്നെ പാലക്കാട് ലോട്ടറി ടിക്കറ്റുകള്‍ക്ക് വലിയ ഡിമാന്‍ഡാണ്. പാലക്കാടുള്ള ടിക്കറ്റുകള്‍ മറ്റ് ജില്ലകളില്‍ കൊണ്ടുപോയി വില്‍ക്കുന്ന എജന്റുമാരുമുണ്ട്. ഇക്കഴിഞ്ഞ മണ്‍സൂണ്‍ ബംബര്‍ പാലക്കാട് നിന്ന് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. 10 കോടിയായിരുന്നു ഒന്നാം സമ്മാനം.
അതേസമയം, ആദ്യ ദിനം തന്നെ ഓണം ബംബര്‍ റെക്കോര്‍ഡ് വില്‍പനയാണ് സ്വന്തമാക്കിയത്. നാലര ലക്ഷത്തോളം ടിക്കറ്റ് ആദ്യ ദിനത്തില്‍ തന്നെ വിറ്റു. കഴിഞ്ഞ വര്‍ഷം ആദ്യ ദിവസം ഒന്നരലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. തിരുവോണം ബംബറിന്റെ രണ്ടാം സമ്മാനം 20 പേര്‍ക്ക് ഒരു കോടി രൂപ വീതമാണ്. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകള്‍ക്ക് ലഭിക്കും.
ഇത്തവണ 5,34, 670 പേര്‍ക്ക് സമ്മാനം ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വര്‍ഷം 3,97,911 പേര്‍ക്കായിരുന്നു സമ്മാനം നല്‍കിയത്. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 20 നാണ് നറുക്കെടുപ്പ്. കഴിഞ്ഞ വര്‍ഷം മുതലാണ് തിരുവോണം ബംബര്‍ 25 കോടി രൂപ സമ്മാനത്തുകയാക്കിയത്. തിരുവനന്തപുരം സ്വദേശിയായ അനൂപിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
തിരുവോണം ബംബര്‍ അടിച്ചതിന് പിന്നാലെ അനൂപിനെ തേടി സഹായ അഭ്യര്‍ത്ഥനകളുടെ ബഹഹളമായിരുന്നു. സ്വന്തം വീട്ടിലേക്ക് പോകാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു അനൂപിന്. ഇതിന് പിന്നാലെ സംസ്ഥാനത്ത് നറുക്കെടുത്ത പല ബംബര്‍ സമ്മാന ജേതാക്കളും പേര് വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.












Click it and Unblock the Notifications