Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവോണം ബമ്പർ 25 കോടി അടിച്ചാൽ 13 കോടിയും സർക്കാരിലേക്ക്.. പിന്നെ കൈയ്യിൽ കിട്ടുക ഈ തുക

തിരുവനന്തപുരം:മൺസൂൺ ബമ്പർ വിജയിയെ പ്രഖ്യാപിച്ചതോടെ ഇനി തിരുവോണം ബമ്പർ വിജയി ആരാകുമെന്ന് അറിയാനുളള കാത്തിരിപ്പിലാണ് കേരളം. സപറ്റംബർ 20 നാണ് തിരുവോണം ബമ്പർ നറുക്കെടുക. കഴിഞ്ഞ ദിവസം ലോട്ടറിയുടെ പ്രകാശനം ധനമന്ത്രി കെഎൻ ബാലഗോപാൽ നിർവ്വഹിച്ചു.

തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി 25 കോടി രൂപ ലഭിക്കുക. ഇത്തവണ സമ്മാനം 30 കോടിയായി ഉയർത്തണമെന്ന ആവശ്യം ലോട്ടറി വകുപ്പ് ഉന്നയിച്ചിരുന്നു. എന്നാൽ സർക്കാർ ഈ ആവശ്യം തള്ളി. പകരം സമ്മാനങ്ങൾ കൂട്ടി. ഇക്കുറി രണ്ടാം സമ്മാനം 20 പേർക്കാണ് ലഭിക്കുക. അതും ഒരു കോടി രൂപ വീതം. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകൾക്ക് നൽകും. ഇത്തവണ 5,34, 670 പേർക്ക് സമ്മാനം ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വർഷം 3,97,911 പേർക്കായിരുന്നു സമ്മാനം നൽകിയത്. 500 രൂപയാണ് ടിക്കറ്റ് വില.

onambumperlottery

സമ്മാനമുയർത്തിയതോടെ ഇത്തവണ കൂടുതൽ ടിക്കറ്റുകൾ വിറ്റ് പോകുമെന്നാണ് സർക്കാർ വിലയിരുത്തൽ. 90 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിക്കുന്നത്. കഴിഞ്ഞ വർഷം 66.5 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്.

അതേസമയം ഓണം ബമ്പർ സമ്മാനം 25 കോടിയാണെങ്കിലും വിജയിക്ക് കൈയ്യിൽ കിട്ടുക ഇതിന്റെ പകുതി മാത്രമായിരിക്കും. അതായത് ഏകദേശം 12.88 കോടി രൂപ. ഏജന്റഅ കമ്മീഷനും നികുതിയുമൊക്കെ കുറച്ചാണ് ഈ തുക. എന്നാലും കോടികളല്ലേ കൈയ്യിലെത്തുന്നത് അല്ലേ?

കഴിഞ്ഞ തവണ തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ അനൂപ് ആയിരുന്നു 25 കോടിക്ക് അർഹനായത്. ലോട്ടറി അടിച്ചതോടെ തന്റെ ജീവിതം തന്നെ മാറി മറിഞ്ഞെന്ന് അനൂപ് വെളിപ്പെടുത്തിയിരുന്നു. സ്വന്തമായി വീട് വാങ്ങുകയും ബിസിനസ് ആരംഭിക്കുകയും ചെയ്തു അനൂപ്. അതും ലോട്ടറി കച്ചവടം തന്നെ. സമ്മാനത്തുക ലഭിച്ചപ്പോൾ അത് പരസ്യപ്പെടുത്തിയോടെ അനൂപിന്റെ സ്വൈര്യം നഷ്ടപ്പെട്ടിരുന്നുവെങ്കിലും ലോട്ടറി അടിച്ച തുക എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് അനൂപ് മുൻപ് തുറന്ന് പറഞ്ഞിരുന്നു.

മൺസൂൺ ബമ്പർ ലോട്ടറി; ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

MB 200261 എന്ന നമ്പറിനാണ് ഇത്തവണത്തെ മൺസൂൺ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട് വിറ്റ ടിക്കറ്റാണിത്. എന്നാൽ വിജയിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. വിജയി പേര് വിവരങ്ങൾ പരസ്യപ്പെടുത്താൻ തയ്യാറാകാത്തതാണോയെന്ന വ്യക്തമല്ല.

മൺസൂൺ ബമ്പർ ലോട്ടറി; വിറ്റ് വരവ് 67.50 കോടി

മൺസൂൺ ബംപർ ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ ഉണ്ടായത് വൻ വർധനവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ രണ്ടര ലക്ഷം ടിക്കറ്റുകളാണ് അധികമായി വിറ്റു പോയത്.ഏജന്റുമാരുടെ കമ്മീഷൻ ഉൾപ്പെടെ 67.50 കോടി രൂപയാണ് ഇത്തവണത്തെ വിറ്റുവരവ്. അഞ്ചര ലക്ഷത്തോളം ടിക്കറ്റുകൾ കഴിഞ്ഞ വർഷം ബാക്കിയായതിനാൽ ഇക്കുറി 27 ലക്ഷം ടിക്കറ്റുകളേ അടിച്ചിരുന്നുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+