Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് ഞെട്ടിക്കുന്ന ആക്ഷേപം'; വിഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി തോമസ് ഐസക്

സർക്കാർ ജിഎസ്ടി പിരിക്കാതെ നഷ്ടപ്പെടുത്തിയെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ജി.എസ്.ടി ഒരു പുതിയ നികുതി സമ്പ്രദായമാണ്. അതുകൊണ്ട് ആ നികുതി പിരിവിന്റെ സാധ്യത പൂർണ്ണതോതിൽ പ്രയോജനപ്പെടുത്തുന്നതിന് അഞ്ച് വർഷമെങ്കിലും കാലതാമസം ഉണ്ടാകുമെന്നതുകൊണ്ടാണ് അഞ്ച് വർഷത്തേക്കു നഷ്ടപരിഹാരം നൽകുമെന്ന തീരുമാനമെടുത്തത്. അതുകൊണ്ട് നികുതി പിരിക്കണ്ടായെന്ന നിലപാട് ഒരിക്കലും കേരളം സ്വീകരിച്ചിട്ടില്ലെന്നും മറിച്ച്, ജി.എസ്.ടി കൗൺസിലുകളിൽ നഷ്ടപരിഹാരത്തിനുവേണ്ടി കാത്തുനിൽക്കാനല്ല ഉദ്ദേശമെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും ഐസക് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം

'ശ്രീ. വി.ഡി. സതീശൻ നിയമസഭയിൽ ഉന്നയിച്ച ഞെട്ടിക്കുന്ന ഒരു ആക്ഷേപം 50,000 മുതൽ 75,000 കോടി രൂപ വരെ നികുതി പിരിക്കാതെ നഷ്ടപ്പെടുത്തിയെന്നാണ്. ജി.എസ്.ടി ഒരു പുതിയ നികുതി സമ്പ്രദായമാണ്. അതുകൊണ്ട് ആ നികുതി പിരിവിന്റെ സാധ്യത പൂർണ്ണതോതിൽ പ്രയോജനപ്പെടുത്തുന്നതിന് അഞ്ച് വർഷമെങ്കിലും കാലതാമസം ഉണ്ടാകുമെന്നതുകൊണ്ടാണ് അഞ്ച് വർഷത്തേക്കു നഷ്ടപരിഹാരം നൽകുമെന്ന തീരുമാനമെടുത്തത്.

 isac2

നഷ്ടപരിഹാരം കിട്ടുമല്ലോ. അതുകൊണ്ട് നികുതി പിരിക്കണ്ടായെന്ന നിലപാട് ഒരിക്കലും കേരളം സ്വീകരിച്ചിട്ടില്ല. മറിച്ച്, ജി.എസ്.ടി കൗൺസിലുകളിൽ നിങ്ങളുടെ നഷ്ടപരിഹാരത്തിനുവേണ്ടി കാത്തുനിൽക്കാനല്ല ഉദ്ദേശമെന്നു വ്യക്തമാക്കിയിട്ടുണ്ട്. നികുതി വരുമാനം വർദ്ധിപ്പിച്ച് നഷ്ടപരിഹാരത്തിന്റെ ആവശ്യം ഇല്ലാതാക്കാനാണു ആഗ്രഹിക്കുന്നത്. അതിന് അനിവാര്യമായിട്ടും വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ വീഴ്ച കേന്ദ്ര സർക്കാർ വരുത്തിയെന്നു കേരളം തുടർച്ചയായി കുറ്റപ്പെടുത്തുകയാണു ചെയ്തിട്ടുള്ളത്.

ജി.എസ്.ടി പൂർണ്ണമായും ഓൺലൈനായുള്ള ഒരു നികുതി പിരിവ് സമ്പ്രദായമാണ്. എന്നാൽ അഞ്ചാം വർഷമാണ് ജി.എസ്.ടിയുടെ ഐറ്റി സംവിധാനം പൂർണ്ണമായും പ്രവർത്തനക്ഷമമായത്. കേരളത്തെ സംബന്ധിച്ചിടത്തോളം അന്തർസംസ്ഥാന വ്യാപാരത്തിന് ഇവേ-ബില്ലുകൾ ഉണ്ടാകുകയെന്നതു പരമപ്രധാനമാണ്. കാരണം കേരളത്തിൽ ഉപയോഗിക്കുന്ന ചരക്കുകളുടെ 60-70 ശതമാനം പുറത്തുനിന്നും വരുന്നവയാണ്. അവയ്ക്കെല്ലാം ഇവേ-ബില്ലുകൾ ഉണ്ടെങ്കിൽ മാത്രമേ ഈ ചരക്കുൾ വാങ്ങിയപ്പോൾ മറ്റു സംസ്ഥാനങ്ങളിൽകൊടുത്ത ഐ.ജി.എസ്.ടി കേരളത്തിനു ലഭിക്കൂ. ഇത്തരത്തിൽ കേരളത്തിലേക്കു വരുന്ന ചരക്കു വണ്ടികളിൽ ഇവേ-ബില്ലുകൾ ഉണ്ടോയെന്നു തത്സമയം മനസിലാക്കാനുള്ള സൗകര്യം രണ്ട് വർഷം മുമ്പ് മാത്രമാണു കേന്ദ്ര സർക്കാർ ലഭ്യമാക്കിയത്.

സമീപകാലത്ത് സ്വർണ്ണം സംബന്ധിച്ചുണ്ടായ ജി.എസ്.ടി കൗൺസിൽ തീരുമാനം ഈ അവസരത്തിൽ ഓർക്കുന്നതു നന്നായിരിക്കും. താല്പര്യമുള്ള സംസ്ഥാനങ്ങൾക്കു സ്വർണ്ണത്തിന് ഇവേ-ബില്ല് ഏർപ്പെടുത്താമെന്ന് ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചു. കേരളത്തിന്റെ നിർബന്ധംമൂലം ഇതിനുവേണ്ടി മന്ത്രിമാരുടെ ഒരു സബ് കമ്മിറ്റി 2020-ൽ രൂപീകരിച്ചതാണ്. ഇപ്പോഴാണു തീരുമാനം ഉണ്ടാകുന്നത്. കേന്ദ്രവും ചില ബിജെപി സംസ്ഥാനങ്ങളുമായിരുന്നു എതിര്. സ്വർണ്ണത്തിന് ഇവേ-ബില്ല് ഇല്ലാത്തതുകൊണ്ട് ഈ മേഖലയിലെ നികുതി വെട്ടിപ്പ് ഭീമമായിരുന്നു. ജി.എസ്.ടിക്കു മുമ്പ് പിരിച്ചിരുന്നതിന്റെ നാലിലൊന്ന് നികുതിപോലും സ്വർണ്ണത്തിൽ നിന്നും ലഭിക്കാത്ത അവസ്ഥയായിരുന്നു. ഈ സ്ഥിതിവിശേഷത്തിന് ഉത്തരവാദികളായ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതിനു പകരം സംസ്ഥാന സർക്കാരിനുമേൽ കുതിരകയറുകയാണ് പ്രതിപക്ഷനേതാവ്. ജി.എസ്.ടിയുടെ ഒന്നാംവർഷം മുതൽ കേരളത്തിനു ലഭിക്കേണ്ടുന്ന ജി.എസ്.ടി വരുമാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അനുമാന തുകയിൽ നിന്ന് കേരളത്തിനു യഥാർത്ഥത്തിൽ ലഭിച്ച തുക കിഴിച്ച് ബാക്കിയെല്ലാം നഷ്ടത്തിന്റെ കണക്കിൽ കൂട്ടിയിരിക്കുകയാണ്. അതിൽ നിന്നും നഷ്ടപരിഹാര തുകപോലും കുറയ്ക്കാൻ അദ്ദേഹം തയ്യാറല്ല. വളരെ വിചിത്രമായൊരു വാദമാണിത്.

ശ്രീ. വി.ഡി. സതീശനോട് ഒരു ലളിതമായ ചോദ്യം ചോദിച്ചുകൊള്ളട്ടെ. വിഎസ് സർക്കാരിന്റെ കാലത്ത് കേരളത്തിന്റെ നികുതി വരുമാനം പ്രതിവർഷം 18-19 ശതമാനംവച്ച് വളർന്നു. തുടർന്നുവന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ ഇതേ വളർച്ച തന്നെ നിലനിന്നു. പിന്നീടുള്ള മൂന്ന് വർഷവും 10 ശതമാനം വീതമായിരുന്നു വളർച്ച. എന്തുകൊണ്ട് ഇതു സംഭവിച്ചൂവെന്ന് പ്രതിപക്ഷനേതാവ് വിശദീകരിക്കുമോ?

ഇതിനു യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥത മാത്രമല്ല കാരണം. നമ്മുടെ നികുതി സമ്പ്രദായത്തിൽ വലിയൊരു മാറ്റം വന്നു. കേരളത്തിനു പുറത്തുനിന്നും വരുന്ന ഏതാണ്ട് എല്ലാ ചരക്കുകളുടെമേലും വാറ്റ് നികുതിക്കു തുല്യമായ എൻട്രി ടാക്സ് ഏർപ്പെടുത്തിയിരുന്നു. അതുകൊണ്ട് അന്തർസംസ്ഥാന വ്യാപാരത്തിൽ നിന്നും നികുതി പിരിക്കാൻ കഴിഞ്ഞു. എന്നാൽ സുപ്രിംകോടതി എൻട്രി ടാക്സ് റദ്ദാക്കിയതോടെ അന്തർസംസ്ഥാന വ്യാപാരത്തിലെ നികുതി ചോർച്ച വലിയ തോതിലായി. നമ്മുടെ നികുതി വരുമാന വർദ്ധനയും ഇടിഞ്ഞു.
എൽഡിഎഫ് സർക്കാർ വന്നിട്ടും ഈ സ്ഥിതിയിൽ മാറ്റമുണ്ടായില്ല.

ജി.എസ്.ടിയുടെ നേട്ടം അന്തർസംസ്ഥാന വ്യാപാര ഇറക്കുമതിയുടെമേൽ ഐ.ജി.എസ്.ടി നികുതി കേരളത്തിനു ലഭിക്കുമെന്നുള്ളതാണ്. എന്നാൽ ഇതിനു ഫലപ്രദമായ ഇവേ-ബിൽ സമ്പ്രദായം അനിവാര്യമാണ്. അതു പ്രാവർത്തികമാക്കാൻ കേന്ദ്ര സർക്കാരിന് അഞ്ചാം വർഷമാണു കഴിഞ്ഞത്. ഈ വസ്തുത മറച്ചുവച്ച് എന്തിനാണു പുകമറ സൃഷ്ടിക്കുന്നത്?'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+