കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസിയെ തേച്ചൊട്ടിച്ച് നടി രവീണ ഠണ്ഡന്‍! ഈ മനുഷ്യനെതിരെ കേസെടുത്തൂടേ

  • By Desk
Google Oneindia Malayalam News

ജോര്‍ജ്ജ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോര്‍ജ്ജിനെതിരെ പ്രതിഷേധം കനക്കുന്നു. 13 തവണ പീഡിപ്പിക്കപ്പെട്ടിട്ടും ബാക്കി പന്ത്രണ്ട് തവണയും എന്തുകൊണ്ട് പരാതിയുമായി കന്യാസ്ത്രീ മുന്നോട്ട് വന്നില്ലെന്നായിരുന്നു ജോര്‍ജ്ജിന്‍റെ പരാമര്‍ശം. ബിഷപ്പിനെതിരെ വാള്‍ എടുത്ത കന്യാസ്ത്രീകളെ കന്യാകാത്വ പരിശോധന നടത്തണമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു. ഇതോടെയാണ് ജോര്‍ജ്ജിനെതിരെ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്.

ജാങ്കോ നീയറിഞ്ഞാ പിസി ജോര്‍ജ്ജ് പെട്ടു.. പിസിയെ പൊളിച്ചടുക്കി അര്‍ണബിന്‍റെ റിപബ്ലിക് ടിവി.. വീഡിയോജാങ്കോ നീയറിഞ്ഞാ പിസി ജോര്‍ജ്ജ് പെട്ടു.. പിസിയെ പൊളിച്ചടുക്കി അര്‍ണബിന്‍റെ റിപബ്ലിക് ടിവി.. വീഡിയോ

ജോര്‍ജ്ജിന്‍റെ പരാമര്‍ശത്തില്‍ ദേശീയ മാധ്യമമായ റിപ്പബ്ലിക് ടിവിയും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ഉടനീളം കന്യാസ്ത്രീയെ അധിക്ഷേപിച്ച വാക്കുകള്‍ പിസി ആവര്‍ത്തിച്ചു. ഇതോടെ പിസി ജോര്‍ജ്ജിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം രവീണ ഠണ്ഡന്‍.

കന്യാസ്ത്രീയല്ല അപഥസഞ്ചാരിണി.. ബിഷപ്പും ദിലീപും പികെ ശശിയുമാണ് ഇരകളെന്ന് പിസി ജോര്‍ജ്ജ്കന്യാസ്ത്രീയല്ല അപഥസഞ്ചാരിണി.. ബിഷപ്പും ദിലീപും പികെ ശശിയുമാണ് ഇരകളെന്ന് പിസി ജോര്‍ജ്ജ്

ഇന്ധന വില വര്‍ധനയ്ക്ക് വോട്ടിലൂടെ മറുപടി കൊടുക്കണം! ബിജെപിയുടെ പോസ്റ്റ് കുത്തി പൊക്കി ട്രോള്‍ഇന്ധന വില വര്‍ധനയ്ക്ക് വോട്ടിലൂടെ മറുപടി കൊടുക്കണം! ബിജെപിയുടെ പോസ്റ്റ് കുത്തി പൊക്കി ട്രോള്‍

ചാനല്‍ ചര്‍ച്ച

ചാനല്‍ ചര്‍ച്ച

കോട്ടയത്ത് നടന്ന പത്രസമ്മേളനത്തിലാണ് പിസി ജോര്‍ജ്ജ് പീഡനത്തിനിരയായ കന്യാസ്ത്രീയെ അപമാനിച്ചത്. 12 പ്രാവശ്യം പീഡിപ്പിക്കപ്പെട്ട് 13ാം തവണയാണ് അവര്‍ പീഡനത്തിന് ഇരയായതെന്നും ഇത്രയും കാലം അവരുടെ നാക്ക് എവിടെ പോയെന്നുമായിരുന്നു പിസിയുടെ അധിക്ഷേപം.

റിപബ്ലിക് ടിവി

റിപബ്ലിക് ടിവി

ഇത് സംബന്ധിച്ച് റിപബ്ലിക് ചാനലില്‍ നടന്ന ചര്‍ച്ചയിലും പിസി ഇതേ കാര്യം ആവര്‍ത്തിച്ചു..
കന്യാസ്ത്രീയാണ് തെറ്റ്കാരിയെന്ന് പറഞ്ഞ പിസി പരാതിയുണ്ടായിരുന്നെങ്കില്‍ ധര്‍ണ നടത്തുകയല്ല, മറിച്ച് കോടതിയേയാണ് സമീപിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു.

അവതാരക

അവതാരക

ഇതോടെ കഴിഞ്ഞ 75 ദിവസമായി താന്‍ നേരിട്ട ക്രൂര പീഡനത്തിന് നീതി തേടി പൊരുതുന്ന കന്യാസ്ത്രീയെ അപമാനിച്ച താങ്കള്‍ മാപ്പ് പറയാന്‍ തയ്യാറാണോ എന്ന് അവതാരക ചോദിച്ചെങ്കിലും തനിക്ക് കുറ്റബോധമില്ല, അതിനാല്‍ തന്നെ താന്‍ പറഞ്ഞ പ്രസ്താവനകളില്‍ താന്‍ ഉറച്ച് നില്‍ക്കുന്നു എന്നായിരുന്നു പിസിയുടെ മറുടി.

നേരിടും

നേരിടും

ഇതിന്‍റെ പേരില്‍ എന്ത് നിയമ നടപടികള്‍ ഉണ്ടായാലും താന്‍ അതിനെ നേരിട്ട് കൊള്ളാമെന്നും പിസി പറഞ്ഞു.
ഒരു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി എന്ന നിലയില്‍ നിങ്ങള്‍ സ്ത്രീ സമൂഹത്തെ ആകെ അപമാനിക്കുകയാണെന്ന് അവതാരക പിസിക്കെതിരെ തുറന്നടിച്ചു.

രാഷ്ട്രീയ നേതൃത്വം

രാഷ്ട്രീയ നേതൃത്വം

12 വട്ടവും ആ കന്യാസ്ത്രീ പരാതിയുമായി രംഗത്ത് എത്താതിരുന്നത് താങ്കളെ പോലുള്ള രാഷ്ട്രീയ നേതാക്കളെ ഭയന്ന് തന്നെയാണെന്നും താങ്കളെ പോലെ റേപ്പിനെ മഹത്വവത്കരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ സ്ത്രീ സമൂഹം സുരക്ഷിതരല്ലെന്നുമായിരുന്നു അവതാരകയുടെ മറുപടി.

 വീണ്ടും

വീണ്ടും

എന്നാല്‍ ഇന്നും വീണ്ടും പിസി കന്യാസ്ത്രീക്കെതിരെ കൂടുതല്‍ ആരോപണവുമായി രംഗത്തെത്തി. ചില അപപഥ സഞ്ചാരിണികളായ സ്ത്രീകള്‍ക്ക് അനുകൂലമായി നിയമങ്ങളെ വളച്ചൊടിക്കാനാണ് ചിലര്‍ ഇവരുടെ ശ്രമം നടത്തുന്നതെന്നായിരുന്നു ജോര്‍ജ്ജിന്‍റെ പരാമര്‍ശം.

 വ്യക്തമാക്കട്ടെ

വ്യക്തമാക്കട്ടെ

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വന്‍ സാമ്പത്തിക വളര്‍ച്ചയാണ് പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ കുടുംബത്തിന് ഉണ്ടായിരിക്കുന്നത്. കന്യാസ്ത്രീയുടെ കുടുംബം സ്വന്തം നാട്ടില്‍ വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. അവരുടെ കുടുംബം വലിയ ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചു. ഇതിന് എവിടെ നിന്ന് പണം ലഭിച്ചുവെന്ന് അവര്‍ വ്യക്തമാക്കണമെന്നും ജോര്‍ജ്ജ് പറഞ്ഞു.

വിമര്‍ശനം

വിമര്‍ശനം

പിസിയുടെ പരാമര്‍ശങ്ങളില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ഇതിനിടെയാണ് പിസിക്കെതിരെ വിമര്‍ശനവുമായി നടി രവീണ ഠണ്ഡന്‍ രംഗത്തെത്തിയത്. ഈ വിടുവായത്തെ പറയുന്ന പിസി ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന് സാധിക്കില്ലേയെന്ന് രവീണ തന്‍റെ ട്വിറ്ററില്‍ കുറിച്ചു.

Recommended Video

cmsvideo
കന്യാസ്ത്രീയല്ല അപഥസഞ്ചാരിണി | Oneindia Malayalam
നടപടി

നടപടി

വേട്ടക്കാരെ മഹത്വവത്കരിച്ച് ഇരയെ ഭയപ്പെടുത്തുന്ന രീതിയാണ് പിസി സ്വീകപിച്ചത്. ഇതിനെതിരെ എന്തുകൊണ്ട് പിസിക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും രവീണ ഠണ്ഡന്‍ കുറിച്ചു. വനിതാ ശിശു വികസന മന്ത്രി മനേകാ ഗാന്ധിയെ ടാഗ് ചെയ്തായിരുന്നു രവീണ ട്വിറ്ററില്‍ പോസ്റ്റിട്ടത്.

ട്വീറ്റ്

രവീണയുടെ ട്വീറ്റ്

English summary
This Is Clear Intimidation Of Victim,' Says Raveena Tandon On MLA PC George's Insensitive Remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X