• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജയില്‍ ഇടിഞ്ഞ് വീണാലും ദിലീപിന് പുറത്ത് വരാന്‍ കഴിയാത്ത തെളിവുകളാണ് അത്: ബൈജു കൊട്ടാരക്കര

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ടെ കേസിലെ പ്രതി ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണത്തിന് 100 ശതമാനം സാധ്യതയുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. നീതിക്ക് വേണ്ടിയുള്ള ഒരു പോരാട്ടമാണ് ഇത്. ആ പോരാട്ടത്തില്‍ ഇത്രയധികം തെളിവുകളും ഒഡിയോ ക്ലിപ്പുകളുമൊക്കെ പുറത്ത് വന്ന സാഹചര്യത്തില്‍ പുനരന്വേഷണത്തിന് കോടതി 100 ശതമാനം അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. അംഗീകരിച്ചില്ലെങ്കില്‍ ആരെങ്കിലും ഈ തെളിവുകളുമായി ഹൈക്കോടതിയിലോ സുപ്രീംകോടതിയിലേ പോവുമെന്നും അദ്ദേഹം പറയുന്നു. റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുകയായിരുന്നു ബൈജു കൊട്ടാരക്കര.

നടിയെ ആക്രമിച്ച കേസ്: രണ്ടാമത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും സ്ഥാനമൊഴിഞ്ഞുനടിയെ ആക്രമിച്ച കേസ്: രണ്ടാമത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും സ്ഥാനമൊഴിഞ്ഞു

പ്രോസിക്യൂഷന്‍ നല്‍കുന്ന തെളിവുകളൊന്നും വിചാരണക്കോടതി സ്വീകരിക്കുന്നില്ല

പ്രോസിക്യൂഷന്‍ നല്‍കുന്ന തെളിവുകളൊന്നും വിചാരണക്കോടതി സ്വീകരിക്കുന്നില്ല. സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കുന്നില്ല. പുനരന്വേഷണത്തിനുള്ള അനുമതി വിചാരണക്കോടതി തള്ളിയാല്‍ ഉറപ്പായും അപ്പീലുമായി മേല്‍ക്കോടതികളെ സമീപിക്കണം. ഈ കേസില്‍ പുതുതായി കക്ഷിചേരാന്‍ നൂറ് കണക്കിന് ആളുകളുണ്ടെന്ന കാര്യ ഉറപ്പാണമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ബാലചന്ദ്രകുമാർ മാത്രമല്ല, ഇക്കാര്യത്തില്‍ വ്യക്തമായ കാര്യങ്ങള്‍ അറിയാവുന്ന ചിലർ കൂടി പുറത്ത് വരാനുണ്ട്. കുറേ ആളുകളെ പേടിപ്പിച്ചും പണം കൊടുത്തുമൊക്കെ ഒതുക്കി നിർത്തിയിരിക്കുകയായിരുന്നു. കുറേ ആളുകളെ പ്രലോഭനങ്ങളിലും നിർത്തി. ഈ കേസില്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടക്കും, പണം കൊടാക്കാനുള്ള ശ്രമം ഉണ്ടാവും എന്നൊക്കെ തുടക്കം മുതല്‍ എന്നേപ്പോലുള്ളവർ പറയുന്നുണ്ട്.

വിഷ്വല്‍സ് ലക്ഷ്യയിലേക്ക് കൊണ്ടു കൊടുത്തു എന്നാണ് പറയുന്നത്.

വിഷ്വല്‍സ് ലക്ഷ്യയിലേക്ക് കൊണ്ടു കൊടുത്തു എന്നാണ് പറയുന്നത്. ലക്ഷ്യയില്‍ പൊലീസ് പോയി അന്വേഷണം നടത്തിയെങ്കിലും വിഷ്വല്‍സ് കിട്ടിയില്ല. ഏതോ ഒരു വക്കീല് അത് ചുട്ടുകളഞ്ഞു എന്ന് പറഞ്ഞു. ഇവനെയൊക്കെ വിളിച്ച് വരുത്തി കൂമ്പിനിട്ട് നല്ല ഇടി കൊടുത്താല്‍ അന്ന് തന്നെ വിവരം പുറത്ത് വന്നേനെയെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.

വിചാരണക്കോടതി തള്ളിയാല്‍ ഹൈക്കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും

ഈ തെളിവുകള്‍ ജുഡീഷ്യറിക്ക് നിരാകരിക്കാന്‍ സാധിക്കില്ല. വിചാരണക്കോടതി തള്ളിയാല്‍ ഹൈക്കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും പോവാനുള്ള സാധ്യത കൂടുതലാണ്. ഞാന്‍ ഇത്രയും ശക്തമായ പറയാന്‍ കാരണം ഈ ഓഡിയോ ക്ലിപ്പ് വ്യക്തമായി കേട്ട ആളാണ് ഞാന്‍. ഇത് ബാലചന്ദ്രകുമാർ കൃത്രിമമായി ഉണ്ടാക്കിയെടുത്തതല്ല. അത് അദ്ദേഹം കിട്ടുന്ന സാഹചര്യത്തില്‍ റെക്കോർഡ് ചെയ്തെടുത്തതാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിലും ഇപ്പോള്‍ ആ തെളിവുകളുണ്ട്. അതിനാല്‍ തന്നെ മുഖ്യമന്ത്രിക്കും

മുഖ്യമന്ത്രിയുടെ ഓഫീസിലും ഇപ്പോള്‍ ആ തെളിവുകളുണ്ട്. അതിനാല്‍ തന്നെ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. ഇവിടുത്തെ നീതിന്യായ വ്യവസ്ഥയ്ക്കും ഉത്തരവാദിത്തമുണ്ട്. അന്ന് ഫോണിന് വേണ്ടി പൊലീസ് ഓടയില്‍ തപ്പി. അടുത്ത കാലത്ത് ഒരു ഹാർഡ് ഡിസ്കിന് വേണ്ടി കായലില്‍ തപ്പി. പൊലീസ് ആരെയാണ് മണ്ടന്‍മാരാക്കുന്നത്. സാഗർ എന്ന് പറയുന്ന ലക്ഷ്യയില്‍ ജോലി ചെയ്യുന്നയാള്‍ അഞ്ച് ലക്ഷം രൂപയോളം വാങ്ങി കൂറുമാറിയെന്ന വ്യക്തമായ ഒഡിയോ സന്ദേശമുള്ളപ്പോഴും, അയാള്‍ ഫിലിപ്പ് എന്ന വക്കീലിനെ കാണാന്‍ പോയെന്ന് ദിലീപിന്റെ വായില്‍ നിന്ന് തന്നെയും വരുമ്പോള്‍, അനിയനുമായി ചെറിയ വാക്ക് തർക്കം ഉണ്ടായപ്പോള്‍ എനിക്ക് വേണ്ടിയല്ല വേറെ ഒരു പെണ്ണിന് വേണ്ടിയാണെന്നൊക്കെ പറയുന്ന ദിലീപിനെ കണ്ടു എന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്നത് സത്യം തന്നെയാണെന്നാണ് എന്റെ വിശ്വാസം.

ആ കുടുംബവും ദിലീപുമായി അത്രയും അടുത്ത ബന്ധം ബാലചന്ദ്രകുമാറിനുണ്ട്

ആ കുടുംബവും ദിലീപുമായി അത്രയും അടുത്ത ബന്ധം ബാലചന്ദ്രകുമാറിനുണ്ട്. അഭയ കേസില്‍ അടയ്ക്കാ രാജു എന്നൊരാള്‍ വന്നത് പോലെയാണ് ഈ കേസില്‍ ഇപ്പോള്‍ ബാലചന്ദ്ര കുമാർ വന്നത്. കൂടെ നടക്കുന്ന ആളുകള്‍ നക്കാപിച്ചയ്ക്ക് വേണ്ടി എന്തും വിളിച്ച് പറയും. എന്റെ ഫേസ്ബുക്ക് പേജ് പൂട്ടിക്കാനൊക്കെ വലിയ ശ്രമമാണ് നടക്കുന്നത്. ഇവരൊക്കെ എന്താണ് വിചാരിക്കുന്നത്. കണ്ണുരുട്ടിക്കാണിച്ചാല്‍ പേടിക്കുമെന്നാണ്. ഇത്രയും വൃത്തിക്കെട്ട ഒരു കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ 200 ശതമാനം ശിക്ഷ ലഭിക്കും.

ജയില്‍ ഇടിഞ്ഞാല്‍ പോലും ദിലീപ് പുറത്ത് വരാത്ത അത്ര ശക്തമായ തെളിവുകളാണ്

ജയില്‍ ഇടിഞ്ഞാല്‍ പോലും ദിലീപ് പുറത്ത് വരാത്ത അത്ര ശക്തമായ തെളിവുകളാണ് ഇതിലുള്ളത്. ആ തെളിവുകള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഇരിക്കുന്നത്. ബാലചന്ദ്ര കുമാറിനെ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥർ പോലും അറിയുന്നത് ഇപ്പോഴാണ്. ഈ ഓഡിയോകള്‍ ഫെയിക്കാണെന്ന് പരിശോധിക്കട്ടെ. അത് ഫെയ്ക്കാണെങ്കില്‍ താങ്കളുടെ ടീവിയിലൂടെ സാഷ്ടാഗം മാപ്പ് ചോദിക്കാന്‍ ഞാന്‍ തയ്യാറാണെന്നും ബൈജുകൊട്ടാരക്കര പറയുന്നു.

ആരോടും വൈരാഗ്യത്തോടെയല്ല ഞാന്‍ പെരുമാറുന്നത്

ആരോടും വൈരാഗ്യത്തോടെയല്ല ഞാന്‍ പെരുമാറുന്നത്. ചില ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. അല്‍പം മുമ്പ് ഏതോ ഒരാള്‍ പറയുന്നത് കേട്ടു ദിലീപ് നിരപരാധിയാണെന്ന്. അതെങ്ങനെ പറയാന്‍ സാധിക്കും. ഇപ്പോഴും അദ്ദേഹം പ്രതിയല്ലേ. കോടതി പറയട്ടെ നിരപരാധിയാണ്. ഈ വിചാരണക്കോടതിക്ക് എതിരയല്ലേ പ്രോസിക്യൂഷന്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ പോയിരിക്കുന്നത്. രണ്ടേ രണ്ട് കാര്യങ്ങള്‍ക്കാണ് അവർ അങ്ങനെ ഒരു നീക്കം നടത്തിയത്.

വിചാരണ ചെയ്ത ആന്റോ ജോസഫ് ഉള്‍പ്പടേയുള്ള ഏഴ് ആളുകളെ വീണ്ടും വിചാരണ ചെയ്യണം

വിചാരണ ചെയ്ത ആന്റോ ജോസഫ് ഉള്‍പ്പടേയുള്ള ഏഴ് ആളുകളെ വീണ്ടും വിചാരണ ചെയ്യണം. അതുപോലെ പ്രതികള്‍ ആരെയെല്ലാം വിളിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അത് പറ്റില്ല എന്നാണ് പറഞ്ഞത്. എന്തുകൊണ്ട് പറ്റില്ല. കോടതി തെളിവുകള്‍ സ്വീകരിക്കണ്ടേ, സാക്ഷികളെ വിസ്തരിക്കണ്ടേ. സമയമില്ലെങ്കില്‍ കോടതിയില്‍ പോയി വീണ്ടും സമയം വാങ്ങിക്കണം. അഭയ കേസ് എത്ര വർഷങ്ങള്‍ നീണ്ടു പോയി. അവസാനം അടയ്ക്കാ രാജു വന്നപ്പോഴല്ലെ വിധി വന്നത്. അതുപോലെ ഒരു വിധി ഈ കേസിലും ഉണ്ടാവും. ബാലചന്ദ്രന്‍ പോയാല്‍ മൂന്നോ നാലോ ബാചചന്ദ്രന്‍മാർ വേറെ വരുമെന്നും റിപ്പോർട്ടർ ചാനലില്‍ സംവിധായകന്‍ ബൈജുകൊട്ടാരക്കര പറയുന്നു.

cmsvideo
  തന്റെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞ സംവിധായകന് എന്ത് സുരക്ഷ നൽകിയെന്ന് wcc | Oneindia Malayalam
  English summary
  This is proof that Dileep could not come out even if jail collapsed: Baiju Kottarakkara
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion