മോഹൻ ലാലിന്റെ ആ നരസിംഹം ജീപ്പ്.. ജീവിതം മാറി..ഒടുക്കത്തെ രാശി.. മധു ആശാൻ പറയുന്നു
കൊച്ചി; നരസിംഹം സിനിമയിൽ നടൻ മോഹൻ ലാൽ ചെയ്ത പൂവള്ളി ഇന്ദുചൂടൻ ഓടിച്ച് വരുന്ന മഹിന്ദ്രയുടെ ചുവന്നൊരു ജീപ്പ് ഉണ്ട്, ഇന്ദുചൂടനൊപ്പം തന്നെ സിനിമയിൽ തിളങ്ങി നിന്ന ആ ജീപ്പ് സിനിമ കണ്ട പ്രേക്ഷകരാരും തന്നെ മറന്ന് കാണില്ല. മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ടിക്കയറിയ ആ ജീപ്പ് ഇപ്പോൾ എവിടെയായിരിക്കും? അതിന് മറുപടി നൽകുന്നത് മധു ആശാനാണ്. 21 വർഷങ്ങൾക്ക് മുൻപുണ്ടായ കാര്യം മധു ആശാൻ പറയുന്നത് ഇങ്ങനെ. മനോരമയോടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നിർമ്മാതാവ് ആന്റണി പെരുമ്പാവൂറിന്റെ അടുത്ത സുഹൃത്താണ് മധു. നരസിംഹം ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോളാണ് ജീപ്പിന്റെ ഉടമയായ ആന്റണി പെരുമ്പാവൂർ ജീപ്പ് വിൽക്കാൻ തിരുമാനമായത്. പഴയ സുഹൃത്തും നാട്ടുകാരനുമായ മധുവിനോടായിരുന്നു ജീപ്പ് വേണമോയെന്ന് ആദ്യം ചോദിച്ചത്.
ശ്ലീവാച്ചന്റെ കെട്ട്യോളാകെ മാറിപോയി; മാലാഖയെ പോലെ വീണ നന്ദകുമാർ, ചിത്രങ്ങൾ
മറ്റൊന്നും അദ്ദേഹം നോക്കിയില്ല. അപ്പോൾ തന്നെ ജീപ്പ് പണം നൽകി വാങ്ങി. 80,000 രൂപയായിരുന്നു വില നൽകിയത്. വാഹനം വാങ്ങിയ അന്ന് തൊട്ട് ഇന്ന് വരെ പൊന്നുപോലെയാണ് വാഹനത്തെ പരിപാലിക്കുന്നതെന്ന് മധു പറയുന്നു. കോടികൾ വരെ നൽകാമെന്ന് പറഞ്ഞിട്ട് കൂടി അദ്ദേഹം ആർക്കും വണ്ടി വിൽക്കാൻ തയ്യാറായിട്ടില്ല.
ജീപ്പ് രാശിയാണെന്നാണ് മധു ആശാന്റെ പക്ഷം.ജീവിതത്തിലേക്ക് ജീപ്പ് വന്നതോടെ പല മാറ്റങ്ങളും സംഭവിച്ചു. ജീവിതത്തിൽ വലിയ സമ്പാദ്യങ്ങൾ ഉണ്ടാക്കാൻ സാധിച്ചതെല്ലാം ജീപ്പിന്റെ വരവിന് ശേഷമാണെന്നും അദ്ദേഹം പറയുന്നു. ജീപ്പ് ഞാൻ ആർക്കും വിൽക്കില്ല. മോഹൻലാലും മകൻ പ്രണവും ആന്റണി പെരുമ്പാവൂരും ഇനി എന്നെങ്കിലും ആവശ്യമുണ്ടെന്ന് വന്ന് ചോദിച്ചാൽ ജീപ്പ് നൽകും . അല്ലാതെ മറ്റാർക്കും വിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ചില സിനിമാ ഷൂട്ടിങ്ങുകൾക്കായി ജീപ്പ് ഉപയോഗിച്ചിട്ടുണ്ട്. പിണറായി വിജയൻ, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഈ ജീപ്പ് ഉപയോഗിക്കാറുണ്ടെന്നും മധു ആശാൻ പറഞ്ഞു. ജീപ്പിന് ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എങ്കിലും പ്രൗഡിക്ക് യാതൊരു കുറവുമില്ലെന്നും മധു പറയുന്നു.












Click it and Unblock the Notifications