കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് എറണാകുളം കോൺഗ്രസിനൊപ്പം.. എൽഡിഎഫിന് നിലം തൊടാൻ കഴിയാത്തതിന് കാരണം ഇതാണ്

Google Oneindia Malayalam News

എറണാകുളം;നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇക്കുറിയും 2016 ന് സമാനമായി വലിയ ഇടത് തരംഗമാണ് ആഞ്ഞടിച്ചത്. എൽഡിഎഫ് നേതൃത്വത്തെ പോലും ഞെട്ടിച്ച് കൊണ്ട് 99 സീറ്റുകൾ നേടിയായിരുന്നു മുന്നണി വിജയിച്ചത്. ഇടതു കാറ്റിൽ കോൺഗ്രിന്റെ ഉരുക്ക് കോട്ടകൾ പലതും ഇളകി വീണു. എന്നാൽ ഈ തരംഗത്തിനിടയിലും യാതൊരു കുലുക്കവും കൂടാതെ കോൺഗ്രസിന് പിന്നിൽ ഉറച്ച് നിന്ന ഒരു ജില്ലയുണ്ട്, എറണാകുളം.

കൊണ്ട് പിടിച്ച് ശ്രമിച്ചിട്ടും എൽഡിഎഫിന് ഇക്കുറിയും ജില്ലയിൽ നിലംതൊടാൻ പോലും സാധിച്ചില്ല. ഇത്തവണ എന്നല്ല, പലതവണ എന്ന് പറയുന്നതാകും ശരി. എന്തുകൊണ്ടാകും എറണാകുളം പിടിക്കാൻ എൽഡിഎഫിന് സാധിക്കാതിരിക്കുന്നത്? പരിശോധിക്കാം

ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ ദേശവ്യാപക സമരത്തില്‍ പ്രതിഷേധം ഇരമ്പി: ചിത്രങ്ങള്‍ കാണാം

ഇളകിയത് കോട്ടയം

ഇളകിയത് കോട്ടയം

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് കൂറ്റൻ വിജയം നേടിയപ്പോൾ യുഡിഎഫിനൊപ്പം ഉറച്ച് നിന്ന മൂന്ന് ജില്ലകൾ ഉണ്ടായിരുന്നു. എറണാകുളവും മലപ്പുറവും കോട്ടയവും. പല കാലങ്ങളായി യുഡിഎഫിന് സ്വാധീനമുള്ള മൂന്ന് ജില്ലകളിൽ. ഇത്തവണ അതിലൊന്നിന് ഇളക്കം തട്ടി, കോട്ടയം. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് ഇടതമുന്നണിയിലെത്തിയതോടെ ജില്ലയിൽ സമഗ്രാധിപത്യം നേടാൻ ഇടതുമുന്നണിക്ക് കഴിഞ്ഞു.

 കോൺഗ്രസിന് പിന്നിൽ

കോൺഗ്രസിന് പിന്നിൽ

അതേസമയം എറണാകുളത്തും മലപ്പുറത്തും ഇക്കുറിയും യാതൊരു മുന്നേറ്റവും ഉണ്ടാക്കാൻ എൽഡിഎഫിന് സാധിച്ചില്ല. ഈ രണ്ട് ജില്ലകളും യുഡിഎഫ് കോട്ടകളായി തന്നെ നിലകൊണ്ടു. ഇതിൽ മലപ്പുറം എന്നത് ലീഗ് കോട്ടയാണ്. ഇവിടെ കോൺഗ്രസിന് യാതൊരു റോളുമില്ല. എന്നാൽ എറണാകുളം, അവിടെ തങ്ങൾക്കല്ലാതെ മറ്റ് പാർട്ടികൾക്ക് യാതൊരു റോളുമില്ലെന്ന് ഒരിക്കൽ കൂടി അടിവരയിട്ടിരിക്കുകയാണ് കോൺഗ്രസ്.

2 സീറ്റുകൾ നഷ്ടപ്പെടുത്തി

2 സീറ്റുകൾ നഷ്ടപ്പെടുത്തി

2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 14 മണ്ഡലങ്ങളിൽ 9 ഇടത്താണ് യുഡിഎഫ് ജയിച്ചത്. അഞ്ച് മണ്ഡലങ്ങളിൽ യുഡിഎഫും. കഴിഞ്ഞ തവണയും സമാനമായിരുന്നു ജനവിധി. എന്നാൽ കഴിഞ്ഞ തവണ നേടിയ രണ്ട് സീറ്റുകൾ നഷ്ടപ്പെടുത്തി കൊണ്ടാണ് ജില്ലയിൽ എൽഡിഎഫ് രണ്ട് സീറ്റുകൾ ഇക്കുറി നേടിയത്.

16 തിരഞ്ഞെടുപ്പുകളില്‍

16 തിരഞ്ഞെടുപ്പുകളില്‍

ഇനി ഉയരുന്ന പ്രധാന ചോദ്യം എന്തുകൊണ്ട് എറണാകുളത്തിന്റെ മനസ് യുഡിഎഫിനും പ്രത്യേകിച്ച് കോൺഗ്രസിനൊപ്പവുമെന്നുമാണ്. അതിന് മുൻപ് കുറച്ച് ചരിത്രം കൂടി പരിശോധിച്ച് നോക്കാം-1957 മുതൽ നടന്ന 16 തിരഞ്ഞെടുപ്പുകളിൽ 5 തിരഞ്ഞെടുപ്പുകളിൽ മാത്രമേ ഇവിടെ യുഡിഎഫിനൊപ്പമെത്താൻ എൽഡിഎഫിന് കഴിഞ്ഞിരുന്നുള്ളൂ. ഇതിൽ മൂന്ന് തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനേക്കാൾ സീറ്റും നേടാൻ കഴിഞ്ഞിരുന്നു.

പ്രത്യേക രാഷ്ട്രീയ സാഹചര്യം

പ്രത്യേക രാഷ്ട്രീയ സാഹചര്യം

1967 ലും 80 ലും 2006 ലുമായിരുന്നു യുഡിഎഫിനേക്കാൾ കൂടുതൽ സീറ്റുകൾ നേടാൻ സാധിച്ചത്. 67 ൽ 10 സീറ്റുകളും 80 ലും 2006 ലും 8 സീറ്റുകളുമാണ് എൽഡിഎഫ് നേടിയത്. അതിനിടയിൽ 87 ലെ തിരഞ്ഞെടുപ്പിൽ 7 സീറ്റുകൾ വീതം ഇരുമുന്നണികളും പങ്കിട്ടിരുന്നു. എന്നാൽ യുഡിഎഫിനെതിരായ ചില രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി ഈ വർഷങ്ങളിൽ
ഉണ്ടായിരുന്നവെന്നതും എൽഡിഎഫ് വിജയത്തിനൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്.

സമുദായിക സമവാക്യങ്ങൾ

സമുദായിക സമവാക്യങ്ങൾ

എന്തുകൊണ്ട് എറണാകുളം യുഡിഎഫിന് അനുകൂലമായി ചിന്തിക്കുന്നുവെന്ന ചോദ്യത്തിന് ജില്ലയുടെ ചരിത്രവും സാമുദായിക പ്രത്യേകതകളും എന്നത് തന്നെയാണ് ഇതിന്റെ പ്രധാന ഉത്തരം. ക്രൈസ്തവ സമുദായത്തിന് നിർണായക സ്വാധീനമുള്ള ജില്ലയാണ് എറണാകുളം. ജില്ലയുടെ മൊത്തം വോട്ടർമാരുടെ 38.03 ശതമാനം ക്രിസ്ത്യൻ വോട്ടർമാരാണ്. അതായത് 12,482,92 ഓളം പേർ.

വ്യക്തമായ സ്വാധീനം

വ്യക്തമായ സ്വാധീനം

ജില്ലയിലെ ആറ് മണ്ഡലങ്ങളിൽ സീറോ മലബാർ സഭയക്ക് വ്യക്തമായ സ്വാധീനം ഉണ്ട്. കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൃക്കാക്കകര, ആലുവ, അങ്കമാലി എന്നിവയാണ് ഈ മണ്ഡലങ്ങൾ. ലത്തീൻ സഭയ്ക്ക് പറവീർ, എറണാകുളം, കൊച്ചി , കളമശേരി മണ്ഡങ്ങളിലും കോതമംഗംലും പെരുമ്പാവൂർ, മൂവാറ്റുപുഴ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിൽ യാക്കോബായ സഭയും നിർണായക ശക്തികളാണ്. ഹിന്ദുക്കൾക്ക് സ്വാധീനം ഉള്ള മേഖലയാണ് തൃപ്പൂണിത്തുറയും വൈപ്പിനും. ഈ രണ്ട് മണ്ഡലങ്ങളിലും കഴിഞ്ഞ തവണ എൽഡിഎഫിനായിരുന്നു വിജയം. ഇത്തവണ വൈപ്പിൻ നിലനിർത്തിയപ്പോൾ എൽഡിഎഫിന് തൃപ്പൂണിത്തുറ നഷ്ടമായിരുന്നു.

എൽഡിഎഫ് വിജയം

എൽഡിഎഫ് വിജയം

ജില്ലയിലെ കോൺഗ്രസിൻറെ മുൻനിര നേതാക്കൾ എല്ലാം തന്നെ പ്രബല ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ളവരാണ്. ഇവർക്ക് സമുദായങ്ങളുടെ പിന്തുണ നേടിയടുക്കുക എളുപ്പമാണ്. അതേസമയം മറുവശത്ത് എൽഡിഎഫിനാകട്ടെ സമുദായത്തിന് ഉള്ളിലേക്ക് കേറി ചെല്ലുക എളുപ്പമല്ല. ഈ പ്രതിസന്ധി മറികടന്ന് സമുദായങ്ങളുമായി ബന്ധമുണ്ടാക്കിയ ഘട്ടത്തിൽ എൽഡിഎഫ് വിജയിച്ചിട്ടുണ്ടെന്നതും എടുത്ത് പറയേണ്ടതുണ്ട്.

മുസ്ലീം സമുദായം

മുസ്ലീം സമുദായം

ജില്ലയിലെ മുസ്ലീം സമുദായാംഗങ്ങൾ മുസ്ലീം ലീഗിനെ മാത്രം പിന്തുണയ്ക്കുന്നവരല്ല. ഇവരിൽ ഭൂരിഭാഗം പേരും കാലങ്ങളായി കോൺഗ്രസിനെ പിന്തുണച്ച് പരുന്നവരാണ്. സിപിഎമ്മിന് ഈ മേഖയിലും കടന്ന് കയറാൻ സാധിച്ചിട്ടില്ല. പശ്ചിമ കൊച്ചിയിൽ മാത്രമാണ് മുസ്ലീങ്ങൾക്കിടയിൽ സിപിഎമ്മിന് ബന്ധമുള്ളത്.

Recommended Video

cmsvideo
Newly elected KPCC President K SUdhakran speaks to the press | Oneindia Malayalam
വിജയിച്ചാൽ മാത്രം

വിജയിച്ചാൽ മാത്രം

അതിർത്തി പുനർനിർണയവും ഇടതുമുന്നണിക്ക് ജില്ലയിൽ തിരിച്ചടിയാണ് ഉണ്ടായത്. മറ്റ് ജില്ലകളിൽ നിന്ന് വ്യത്യസ്തമായി യുഡിഎഫിനോട് ചേർന്ന് നിൽക്കുന്ന മത സാമുദായിക സമവാക്യങ്ങളാണ് ജില്ലയിൽ ഉള്ളത്. ഈ സമുദായങ്ങളോട് എത്ര കണ്ട് അടുക്കാൻ എൽഡിഎഫിന് സാധിക്കുമോ അപ്പോൾ മാത്രമേ എറണാകുളം പിടിക്കാമെന്ന പ്രതീക്ഷ വിജയിക്കുകയുള്ളൂ.

സാരിയിൽ അതീവ സുന്ദരിയായി നടി മാളവിക ശർമ്മ..ചിത്രങ്ങൾ വൈറൽ

English summary
This is the reason why Congress is always winning ernakulam district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X