കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യപ്പന് വേണ്ടി 'ത്യാഗം' ചെയ്ത സുരേന്ദ്രനെ തള്ളി ആര്‍എസ്എസ്! ബിജെപിയുടെ സമരം പൊളിഞ്ഞത് ഇങ്ങനെ!

  • By Aami Madhu
Google Oneindia Malayalam News

മൂന്ന് ഘട്ടങ്ങളിലായി ശബരിമലയില്‍ നടത്തിയ പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്നോട്ട് അടിക്കുന്നതായി കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള വ്യക്തമാക്കിയത്. തത്കാലം സമരം അവസാനിപ്പിക്കുകയാണെന്നും അല്ലേങ്കിലും സന്നിധാനത്തോ പൂങ്കാവനത്തിലോ ബിജെപി സമരത്തിന് ഇറങ്ങിയിട്ടില്ലല്ലോയെന്നുമായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്. നിലപാടില്‍ ഉറച്ച് നില്‍ക്കാത്ത പിള്ള മിനിറ്റുകള്‍ക്കുള്ളില്‍ സമരം അവസാനിപ്പിക്കില്ലെന്ന് തിരുത്തി.

സമരം അവസാനിപ്പിക്കുകയല്ലെ മറിച്ച് സെക്രട്ടറിയേറ്റിലേക്ക് സമരം വ്യാപിപ്പിക്കുകയാണെന്നും പറഞ്ഞു. എന്നാല്‍ ശബരിമലയില്‍ പരമാവധി പ്രവര്‍ത്തകരേയും ഇറക്കി സമരം ചെയ്യണമെന്ന് സര്‍ക്കുലര്‍ ഇറക്കിയ ബിജെപിക്ക് പെട്ടെന്ന് ​എന്തുകൊണ്ടാണ് മനം മാറ്റം വന്നതെന്നായി ഇതോടെ ചര്‍ച്ച. എന്നാല്‍ ആ മനംമാറ്റത്തിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണം ഇതായിരുന്നു.

തണ്ട് ഒടിഞ്ഞ് താമര

തണ്ട് ഒടിഞ്ഞ് താമര

മൂന്ന് ഘട്ടങ്ങളിലായി ഭക്തരെ ഒപ്പം കൂട്ടി ശബരിമലയില്‍ പ്രത്യക്ഷ സമരം. ഫലം കേരളത്തില്‍ താമര വിരിയും. ഇങ്ങനെയൊക്കെയായിരുന്നു യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുളള സുപ്രീം കോടതി വിധിക്ക് പിന്നാലെയുള്ള ബിജെപിയുടെ 'പ്ലാന്‍'. തുലാമസാ പൂജയ്ക്കായി നട തുറന്ന ആദ്യ ദിനങ്ങളില്‍ സന്നിധാനവും പമ്പയും കൈയടക്കി ബിജെപി ആക്രമം അഴിച്ചുവിട്ടതോടെ കാര്യങ്ങള്‍ നേതൃത്വത്തിന്‍റെ കൈയ്യില്‍ നിന്നും പാളിയെന്ന് ഏറെ കുറേ വിമര്‍ശനം ഉയര്‍ന്നു.

പൂട്ടി പോലീസ്

പൂട്ടി പോലീസ്

പ്രതിരോധമുറ പ്രത്യക്ഷത്തില്‍ ആക്രമമായതോടെ ബിജെപിയുടെ സ്പോണ്‍സേഡ് ആക്രമികളെ പോലീസ് ഒന്നിന് പുറകേ ഒന്നായി പോലീസ് പൂട്ടി.അതും ജാമ്യമിലാ വകുപ്പുകള്‍ പ്രകാരം .ഇതോടെ നേതാക്കളുടെ മുട്ടിടിച്ച് തുടങ്ങി. സമരത്തില്‍ യഥാര്‍ത്ഥ വിശ്വാസികള്‍ പോലും ബിജെപിക്കെതിരെ തിരിയുന്ന സാഹചര്യം വരെയെത്തി കാര്യങ്ങള്‍.

പ്രത്യേകം സര്‍ക്കുലര്‍

പ്രത്യേകം സര്‍ക്കുലര്‍

ചിത്തിര ആട്ടവിശേഷത്തിനും ബിജെപി സന്നിധാനം കീഴടക്കാന്‍ ചെറിയ ഒരു ശ്രമം നടത്തി. എന്നാല്‍ 'ഫക്തന്‍'മാരുടെ കൊലവിളിയും നാമജപത്തിന് പകരമുണ്ടായിരുന്നു തെറിവിളിയുമെല്ലാം ബിജെപിക്ക് തന്നെ തിരിച്ചടിയായി. ഇതോടെ മണ്ഡലകാലത്ത് പാര്‍ട്ടി ഉണര്‍ന്ന പ്രവര്‍ത്തിച്ചില്ലേങ്കില്‍ ശബരിമലയെന്ന തുറുപ്പ് കൂടി ബിജെപി നഷ്ടമാകുമെന്ന വിലയിരുത്തലില്‍ പരമാവധി പ്രവര്‍ത്തകെ സമരത്തിന് എത്തിക്കണമെന്ന് വ്യക്തമാക്കി സര്‍ക്കുലര്‍ വരെ ബിജെപി തയ്യാറാക്കി.

പിന്‍മാറിയില്ല

പിന്‍മാറിയില്ല

എന്നാല്‍ കെ സുരേന്ദ്രന്‍റെ അറസ്റ്റോടെ കാര്യങ്ങള്‍ ബിജെപി നേതൃത്വത്തിന്‍റെ കൈവിട്ടു. നാമജപം നടത്താനെന്ന പേരില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് സന്നിധാനത്ത് എത്തിയ സുരേന്ദ്രനെ പോലീസ് തടഞ്ഞുവെങ്കിലും പിന്‍മാറാന്‍ സുരേന്ദ്രന്‍ ഒരുക്കമായിരുന്നില്ല. ഇതോടെ പോലീസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ഒന്നിന് പുറകേ ഒന്നെന്ന രീതിയില്‍ വിവിധ കേസുകളില്‍ പോലീസ് സ്റ്റേഷന്‍ കയറി ഇറങ്ങുകയാണ് സുരേന്ദ്രന്‍.

ബിജെപിക്കെതിരെ തിരിഞ്ഞു

ബിജെപിക്കെതിരെ തിരിഞ്ഞു

അതേസമയം സുരേന്ദ്രന്‍ അറസ്റ്റില്‍ പ്രതിരോധം തീര്‍ക്കാന്‍ ബിജെപിക്ക് കഴിയാതിരുന്നതോടെ പ്രവര്‍ത്തകര്‍ക്ക് നേതൃത്വത്തിന് മേലുള്ള വിശ്വാസവും നഷ്ടപ്പെട്ടു. സുരേന്ദ്രന്‍റെ അറസ്റ്റിനെ പ്രതിരോധിക്കാന്‍ കഴിയാത്ത നേതൃത്വം എങ്ങനെ മറ്റുള്ളവരെ സംരക്ഷിക്കുമെന്നായിരുന്നു പ്രവര്‍ത്തകര്‍ മുന്നോട്ട് വെച്ച് ചോദ്യം.

ഉടക്കി ആര്‍എസ്എസ്

ഉടക്കി ആര്‍എസ്എസ്

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയതോടെ സമരം അവസാനിപ്പിക്കുകയാണെന്ന് ബിജെപി തിരുമാനിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. എന്നാല്‍ സമരത്തില്‍ നിന്ന് ബിജെപി പിന്‍മാറാനുണ്ടായ യഥാര്‍ത്ഥ കാരണം ആര്‍എസ്എസ് അതൃപ്തിയാണെന്നാണ് വിവരം.

അവഗണിച്ചത്രേ

അവഗണിച്ചത്രേ

എങ്ങനെ ശബരിമല കീഴടക്കണമെന്ന ആര്‍എസ്എസ് നിര്‍ദ്ദേശം ബിജെപി നേതൃത്വം ചെവികൊണ്ടില്ലത്രേ. പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സമരം ചെയ്യണമെന്ന് വ്യക്തമാക്കിയ സര്‍ക്കുലര്‍ പോലും ബിജെപി നേതൃത്വം അവഗണിച്ചെന്നും ആര്‍എസ്എസ് പറയുന്നു.

സ്വന്തം കാര്യം സിന്ദാബാദ്

സ്വന്തം കാര്യം സിന്ദാബാദ്

ഇപ്പോഴത്തെ ബിജെപി പ്രസിഡന്‍റിന് സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ മാത്രമേ സമയമുള്ളൂവെന്നും ആര്‍എസ്എസ് നേതൃത്വത്തിന് വിമര്‍ശനമുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ആര്‍എസ്എസ് നേതാക്കള്‍ എന്നാണ് സൂചന.

പുറത്ത് നിന്നാല്‍ മതി

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നീ ഇടങ്ങളില്‍ ആര്‍എസ്എസ് നേതൃത്വത്തിലുള്ള ശബരിമല കര്‍മ്മ സമിതി തന്നെ സമരം ചെയ്തോളാമെന്നാണ് ആര്‍എസ്എസ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അവിടെ അതിനെ പിന്തുണയ്ക്കുന്ന സമീപനം മാത്രം ബിജെപി സ്വീകരിച്ചാല്‍ മതി. മറ്റു രാഷ്ട്രീയ സമരങ്ങള്‍ ബിജെപി ഏറ്റെടുത്തുകൊണ്ട് തിരുവനന്തപുരത്ത് നടത്തിയാല്‍ മതിയെന്നും ആര്‍എസ്എസ് പറയുന്നു.

സുരേന്ദ്രന് പഴി

സുരേന്ദ്രന് പഴി

അതേസമം സമരം പൊളിഞ്ഞതില്‍ കെ സുരേന്ദ്രനും പങ്കുണ്ടെന്നാണ് ആര്‍എസ്എസിന്‍റെ വിമര്‍ശനം. ആര്‍എസ്എസിന്‍റെ നിര്‍ദ്ദേശം അവഗണിച്ചാണ് സുരേന്ദ്രന്‍ സന്നിധാനത്തേക്ക് പോയതത്രേ.

അനാവശ്യ തിടുക്കം

അനാവശ്യ തിടുക്കം

സുരേന്ദ്രന്‍ അനാവശ്യ തിടുക്കം കാട്ടിയതാണ് ഇപ്പോള്‍ ഉള്ള അറസ്റ്റ് നടപടികളിലേക്ക് നയിച്ചതെന്നും ആര്‍എസ്എസ് വിമര്‍ശിക്കുന്നു. ഇതോടെ പോലീസ് നടപടി കര്‍ശനമാക്കിയെന്നും അത് പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തിയെന്നും നേതൃത്വം വിമര്‍ശിക്കുന്നുണ്ടത്രേ.

English summary
this is y bjp end up their protest in sabarimal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X