• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഉള്ളിലിട്ട കാക്കിനിക്കറിന് മറയായിട്ടാണ് അവര്‍ മൂവർണക്കൊടി ഇത്രയും നാൾ പിടിച്ചു നടന്നത്'-കുറിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യക്കും കോണ്ഡഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കേരള ധനമന്ത്രി തോമസ് ഐസക്. ഈ പ്രതിഭാസത്തിന്റെ രാഷ്ട്രീയം കോൺഗ്രസ് ഹൈക്കമാൻഡ് ജനങ്ങളോട് വിശദീകരിച്ചേ മതിയാകുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.

ജ്യോതിരാദിത്യസിന്ധ്യക്കൊപ്പം രാജിവെച്ചത് ആറു മന്ത്രിമാരാണ്. മന്ത്രിമാർ രാജിവെച്ച് മറുകണ്ടം ചാടി പ്രതിപക്ഷത്തിരിക്കുന്ന പാർടിയുടെ മന്ത്രിസഭയുണ്ടാക്കി അതിൽ അംഗങ്ങളാകുന്ന പ്രതിഭാസത്തെ, അധികാരത്തിനുവേണ്ടിയുള്ള കാലു മാറ്റം എന്ന് ലളിതമായി വിശദീകരിച്ച് തടിതപ്പാൻ കോൺഗ്രസിനെ അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

രായ്ക്കുരാമാനം

രായ്ക്കുരാമാനം

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ഒരു നേതാവിന് ചെയ്യാൻ പ്രത്യേകിച്ചു പണിയൊന്നുമില്ലത്രേ. ജ്യോതിരാദിത്യസിന്ധ്യയുടെ രാജിക്കത്തിലെ ഒരു ന്യായമാണ്. നോക്കൂ. സംഘ പരിവാറിന്റെ കിരാത ഭരണം രാജ്യത്തിന്റെ നിലനിൽപ്പിനെത്തന്നെ വെല്ലുവിളിക്കുമ്പോൾ, സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യം നട്ടംതിരിയുമ്പോൾ, സംസ്ഥാനങ്ങൾ ഒന്നൊന്നായി ബിജെപിയെ കൈയൊഴിയുമ്പോൾ, തനിക്ക് പാർടിയ്ക്കുള്ളിൽ ചെയ്യാൻ പ്രത്യേകിച്ച് പണിയൊന്നുമില്ലെന്ന് പരിതപിച്ച് ഒരു കോൺഗ്രസ് നേതാവ് രായ്ക്കുരാമാനം ബിജെപിയിലേയ്ക്ക് കാലു മാറുന്നു.

കോൺഗ്രസിൽ തുടർന്നാൽ

കോൺഗ്രസിൽ തുടർന്നാൽ

കോൺഗ്രസിൽ തുടർന്നാൽ അദ്ദേഹത്തിന് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും താൽപര്യം സംരക്ഷിക്കാനാവില്ലത്രേ.

രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും താൽപര്യം അവിടെ നിൽക്കട്ടെ. എന്താണ് ഇവരുടെ താൽപര്യം? ആ താൽപര്യത്തിൽ ഇന്ത്യയിലെ ജനങ്ങൾക്ക് എന്തെങ്കിലും ഇടമുണ്ടോ? അങ്ങനെയൊരു ആലോചനയുണ്ടെങ്കിൽ ഇങ്ങനെയൊന്നുമാവില്ലല്ലോ സംഭവിക്കുക.

വിശദീകരിച്ചേ മതിയാകൂ

വിശദീകരിച്ചേ മതിയാകൂ

ഈ പ്രതിഭാസത്തിന്റെ രാഷ്ട്രീയം കോൺഗ്രസ് ഹൈക്കമാൻഡ് ജനങ്ങളോട് വിശദീകരിച്ചേ മതിയാകൂ. അധികാരത്തിനുവേണ്ടി കൂറുമാറി എന്ന ലളിതയുക്തിയുടെ മറപിടിച്ച് ഒഴിഞ്ഞു മാറരുത്. മഹാരാഷ്ട്രയിൽ കോൺഗ്രസ് ആണ് അധികാരത്തിൽ. ജ്യോതിരാദിത്യസിന്ധ്യക്കൊപ്പം രാജിവെച്ചത് ആറു മന്ത്രിമാരാണ്. മന്ത്രിമാർ രാജിവെച്ച് മറുകണ്ടം ചാടി പ്രതിപക്ഷത്തിരിക്കുന്ന പാർടിയുടെ മന്ത്രിസഭയുണ്ടാക്കി അതിൽ അംഗങ്ങളാകുന്ന പ്രതിഭാസത്തെ, അധികാരത്തിനുവേണ്ടിയുള്ള കാലു മാറ്റം എന്ന് ലളിതമായി വിശദീകരിച്ച് തടിതപ്പാൻ കോൺഗ്രസിനെ അനുവദിക്കാനാവില്ല.

കാവിത്തിളക്കം

കാവിത്തിളക്കം

ഇവർ ബിജെപിയിൽ ചേരുന്ന രാഷ്ട്രീയസാഹചര്യം ആലോചിക്കൂ. ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ കാവിത്തിളക്കം അസ്തമയത്തിന്റെ അവസാനമണിക്കൂറുകളിലാണ്. 2018 മാർച്ചിൽ 21 സംസ്ഥാനത്ത് അധികാരത്തിലിരുന്ന ബിജെപി ഇന്ന് പതിനാറ് സംസ്ഥാനങ്ങളിലേ ഭരണത്തിലുള്ളൂ. അതിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മാറ്റി നിർത്തിയാൽ പ്രധാന സംസ്ഥാനങ്ങളിൽ മഹാഭൂരിപക്ഷവും അവരെ കൈവിട്ടു കഴിഞ്ഞു.

അട്ടിമറിച്ച്

അട്ടിമറിച്ച്

മഹാരാഷ്ട്രയും മധ്യപ്രദേശും രാജസ്ഥാനുമൊന്നും ഇന്ന് ബിജെപിയല്ല ഭരിക്കുന്നത്. ആ പരമ്പരയിൽ അവർക്കേറ്റ അവസാന പ്രഹരമായിരുന്നു ഝാർഖണ്ഡിലേത്. അങ്ങനെ മതനിരപേക്ഷ സമൂഹത്തിനാകെ പ്രത്യാശയുണർത്തുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് മധ്യപ്രദേശിൽ ജനവിധി അട്ടിമറിച്ച് ഒരു സംഘം ബിജെപിയിലേയ്ക്ക് കൂടു മാറുന്നത്. കർണാടകത്തിലും ഇതു തന്നെയായിരുന്നു സ്ഥിതി. എതിർപക്ഷ എംഎൽഎമാരെ കൂറു മാറ്റി ഭരണം പിടിക്കാൻ കോടാനുകോടികൾ ബിജെപി വാരിയെറിയുന്നുണ്ട്.

സാധ്യമാകുന്നില്ല

സാധ്യമാകുന്നില്ല

ആ പ്രലോഭനത്തെ അതിജീവിക്കാൻ കോൺഗ്രസിന്റെ അത്യുന്നത നേതാക്കൾക്കുപോലും സാധ്യമാകുന്നില്ല. പണത്തിന്റെയും സ്ഥാനമാനങ്ങളുടെയും പ്രലോഭനത്തിനു മീതേയാണ് ഇക്കൂട്ടരുടെ രാഷ്ട്രീയ നിലപാട്. ഏതു നിസാരകാരണം പറഞ്ഞും ഇവർക്കു ബിജെപിയെ പുൽകാൻ കഴിയുന്നതിനു കാരണം, കോൺഗ്രസിനുള്ളിൽ നിൽക്കുമ്പോഴും പയറ്റിയത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അടവുകൾ തന്നെ ആയിരുന്നതുകൊണ്ടാണ്.

cmsvideo
  All You Want To Know About Jyotiraditya Scindia? | Oneindia Malayalam
  കാക്കിനിക്കറിന്റെ മറ

  കാക്കിനിക്കറിന്റെ മറ

  ഉള്ളിലിട്ടിരിക്കുന്ന കാക്കിനിക്കറിന്റെ മറയായിട്ടാണ് അവർ പുറത്ത് മൂവർണക്കൊടി ഇത്രയും നാൾ പിടിച്ചു നടന്നത്. ഇത്തരക്കാർ ഇനിയെത്രപേരുണ്ടെന്ന് കണ്ടെത്തി പാർടിയെ ശുദ്ധീകരിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിനു കഴിവുണ്ടോ? അങ്ങനെ ചോദിക്കുന്നതിലും അർത്ഥമില്ല.

  ഈ പാർടിയ്ക്ക് നേതൃത്വമെന്നൊന്നുണ്ടോ?

  രാഹുലിന് കോണ്‍ഗ്രസ് വിട്ട് മറ്റ് വല്ല കക്ഷിയിലും ചേര്‍ന്നൂടേ? ബിജെപിക്കും കോണ്‍ഗ്രസിനുമുള്ള 9 ചോദ്യം

  രോഗിയാണെന്ന് കരുതി അവരെ തഴയാമോ; പ്രവാസി മലയാളികള്‍ക്ക് തിരിച്ചെത്താനാവാത്ത പ്രശ്നം ഗുരുതരം: പിണറായി

  English summary
  Thomas Isaac about congress and jyotiraditya scindia
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X