• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഏറ്റവും കൂടുതൽ കൊവിഡ് മരണം മറച്ചുവച്ച സംസ്ഥാനം കേരളമാണോ? മറുപടിയുമായി തോമസ് ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ മറച്ച് വെച്ച സംസ്ഥാനം കേരളം ആണെന്ന ആരോപണത്തിന് മറുപടിയുമായി മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. കേരളത്തിലേത് ഔദ്യോഗിക കോവിഡ് മരണത്തിന്റെ 1.6 മടങ്ങ് മാത്രമാണ് അധിക മരണക്കണക്കെന്നും എന്നാണ് രാജ്യത്തെ ആകെ മരണക്കണക്ക് ഔദ്യോഗിക കണക്കിന്റെ 10 മടങ്ങ് ആണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.

"കേരളം ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണം മറച്ചുവച്ച സംസ്ഥാനം ഏകദേശം 85% മരണം കേരളം ഒളിപ്പിച്ചു" ഇതാണ് കമന്റ് ബോക്സിൽ ബിജെപിക്കാർ വീണ്ടും വീണ്ടും പറയുന്നത്. വസ്തുത എന്താണ്? ലോകാരോഗ്യ സംഘടനയുടെ രീതിസമ്പ്രദായത്തിൽ കണക്കെടുത്താൽ കേരളത്തിലെ ഔദ്യോഗിക കോവിഡ് മരണത്തിന്റെ 1.6 മടങ്ങേ അധികമരണം സംസ്ഥാനത്ത് ഉണ്ടായുള്ളൂ. അതേസമയം ഇന്ത്യയിലെ അധികമരണം ഔദ്യോഗിക കണക്കിന്റെ 10 മടങ്ങ് ആണെന്നാണ്. ഇതാണ് കേരളവും ഇന്ത്യയിലെ പൊതുസ്ഥിതിയും തമ്മിലുള്ള വ്യത്യാസം.

കഴിഞ്ഞ പോസ്റ്റിൽ സിവിൽ രജിസ്ട്രേഷൻ ഡാറ്റ ഉപയോഗിച്ച് എങ്ങനെയാണ് കോവിഡു കാലത്തുണ്ടായ അധികമരണം കണക്ക് കൂട്ടുന്നത് വിശദീകരിച്ചത് വീണ്ടും ആവർത്തിക്കുന്നില്ല. ഹിന്ദു പത്രലേഖകരാണ് ഇതുസംബന്ധിച്ച് ഏറ്റവും കൂടുതൽ അന്വേഷണം നടത്തിയിട്ടുള്ളത്. അവരുടെ വിലയിരുത്തൽ പ്രകാരം കേരളത്തിലാണ് അധികമരണ നിരക്ക് ഏറ്റവും കുറവ്. തൊട്ടടുത്ത കർണ്ണാടകയിൽ അത് 5.8-ഉം തമിഴ്നാട്ടിൽ 6.2-ഉം ഇരട്ടിയാണ് അധികമരണങ്ങൾ. പല വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇതിനേക്കാൾ വളരെ ഉയർന്നതാണ് അധികമരണ നിരക്ക്.

വ്യക്തമായി കാര്യങ്ങള്‍ തനിക്ക് അറിയാം, വെറുതെ വിട്ടാല്‍ ഈശ്വരന്‍ പോലും മാപ്പ് കൊടുക്കില്ല: മല്ലിക സുകുമാരൻവ്യക്തമായി കാര്യങ്ങള്‍ തനിക്ക് അറിയാം, വെറുതെ വിട്ടാല്‍ ഈശ്വരന്‍ പോലും മാപ്പ് കൊടുക്കില്ല: മല്ലിക സുകുമാരൻ

ഇന്ത്യാ സർക്കാരിന്റെ ലോകാരോഗ്യ സംഘടനയുടെ സ്ഥിതിവിവര കണക്കുകളോടുള്ള പ്രതികരണം മിതമായി പറഞ്ഞാൽ ബാലിശമായിപ്പോയി. യഥാർത്ഥത്തിൽ അവരുടെ തിരുത്തലോടെ ഇന്ത്യയിലെ കോവിഡ് മരണനിരക്ക് ബ്രസീലിലെയും മറ്റും അനുപാതത്തിലേക്ക് ഉയരുക മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നാൽ തങ്ങൾക്കു ഹിതകരമല്ലാത്ത നിഗമനങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നതെങ്കിൽ പിന്നെ കണക്കിനെ മുക്കുക എന്നുള്ളത് ഇന്ത്യാ സർക്കാരിന്റെ ശീലമായിട്ടു മാറിയിട്ടുണ്ട്. ഇതിന് ഏറ്റവും നല്ല ഉദാഹരണം 2017-18-ലെ ഉപഭോക്തൃ സർവ്വേയാണ്. ഇന്ത്യാ ചരിത്രത്തിൽ ആദ്യമായി ജനങ്ങളുടെ ഉപഭോഗം കേവലമായി കുറഞ്ഞു. ഈ സർവ്വേ പിന്നെ ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. അതുപോലെ തന്നെ 2017-18-ലെ തൊഴിലില്ലായ്മാ നിരക്ക് ചരിത്രത്തിൽ ഏറ്റവും ഉയർന്നതാണ്. അതോടെ എൻഎസ്ഒയുടെ തൊഴിൽ സംബന്ധിച്ച സാമ്പിൾ സർവ്വേ തന്നെ വേണ്ടെന്നുവച്ചു. ഇതിനുപകരം ഇപ്പോൾ പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേയാണ്.

ഇതുപോലെ ഇന്ത്യയിലെ ഒരു സർക്കാരും ദേശീയ സ്ഥിതിവിവര കണക്കുകളെ വളച്ചൊടിച്ചിട്ടില്ല. മറ്റൊരു കമന്റ് "കണക്കിൽ തെറ്റുണ്ടെങ്കിൽ ഉത്തരവാദി സംസ്ഥാനങ്ങളാണ് " എന്നതാണ്. സംസ്ഥാനങ്ങൾ കൊടുക്കുന്ന കണക്കിൽ നിന്ന് കോവിഡ് മരണംമൂലം ഉണ്ടായിട്ടുള്ളതെന്ന് അവർ സർട്ടിഫൈ ചെയ്തിട്ടുള്ള മരണങ്ങൾ മാത്രമാണ് ഇന്ത്യാ സർക്കാർ കണക്കു കൂട്ടാൻ എടുത്തിട്ടുള്ളത്. ഇത്തരം കണക്കുകൾ യാഥാർത്ഥ്യത്തിൽ നിന്നും വളരെ അകലെയായിരിക്കുമെന്നാണ് ലോകത്തെമ്പാടുമുള്ള ഉന്നതവിദ്യാപീഠങ്ങൾ നടത്തിയിട്ടുള്ള പഠനങ്ങൾ അടിവരയിടുന്നത്. അതുകൊണ്ട് അവരെല്ലാം ചെയ്യുന്നത് സർട്ടിഫിക്കറ്റിലുള്ള മരണ കാരണത്തെ അടിസ്ഥാനമാക്കിയല്ല അധികമരണം കണക്കാക്കുന്നത്. സാധാരണഗതിയിലുണ്ടായ മരണസംഖ്യയേക്കാൾ എത്ര കൂടുതൽ മരണം കോവിഡുകാലത്ത് ഉണ്ടായിയെന്നു കണക്കുകൂട്ടുന്നു. ഇതിനെയാണ് അധികമരണം എന്നു പറയുന്നത്. ലോകമെമ്പാടും ഇത് ഔദ്യോഗിക കണക്കിന്റെ പല മടങ്ങുവരും. ഇന്ത്യാ സർക്കാർ മാത്രമാണ് അവരുടെ ഔദ്യോഗിക സർട്ടിഫൈഡ് കണക്കാണ് ശരിയെന്നു വാദിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിലെയും ഇന്ത്യയിലെയും അനുഭവങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ നാം പഠിക്കേണ്ട പാഠം പൊതു ആരോഗ്യ സംവിധാനങ്ങളുടെ പ്രാധാന്യമാണ്. 2022-ൽ കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി. കാരണം ലളിതമാണ്. ഒന്നാം വ്യാപനത്തിൽ വളരെ ചിട്ടയായ സാമൂഹ്യനിയന്ത്രണങ്ങൾ എല്ലാവരും പാലിച്ചതുകൊണ്ട് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചെറിയൊരു ശതമാനം ആളുകൾക്കേ കോവിഡ് വന്നുള്ളൂ. എന്നാൽ പ്രതിപക്ഷത്തിന്റെ സമരപരിപാടികളും എല്ലാവരുടെയും ഇലക്ഷൻ കാമ്പയിനും ചേർന്നപ്പോൾ ഈ സാമൂഹ്യനിയന്ത്രണങ്ങൾ ദുർബലമായി. കോവിഡ് ബാധിതരല്ലാത്ത ആളുകൾ കൂടുതലുള്ള കേരളത്തിൽ വ്യാപനം അതിരൂക്ഷമായി. മരണവും കൂടി.

എന്നാൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ 2022-ലെ ആദ്യമാസങ്ങളിലെ രണ്ടാം വ്യാപന കാലത്ത് ഉണ്ടായതുപോലെ കേരളത്തിലെ ആരോഗ്യ സംവിധാനം തകർന്നില്ല. അതുകൊണ്ട് ഇന്ത്യയെ അപേക്ഷിച്ച് മരണസംഖ്യ വളരെ താഴ്ന്നുതന്നെ തുടർന്നു. അതുകൊണ്ടാണ് ഇന്ത്യയിൽ 10 മടങ്ങ് ആളുകൾ ഔദ്യോഗിക കണക്കിനേക്കാൾ കൂടുതൽ മരിച്ചപ്പോൾ കേരളത്തിൽ അധികമരണം 1.6 മാത്രമാണ്. കേരളത്തിലെ ബിജെപിക്കാർ എന്നെ പഴിക്കുന്നതിനു പകരം കേന്ദ്രസർക്കാർ ആരോഗ്യനയം തിരുത്തുകയും പൊതു ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും വേണമെന്ന് ആവശ്യപ്പെടുകയാണു വേണ്ടത്.

English summary
Thomas Isaac answers the question whether Kerala hide the most number of Covid deaths in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X