കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് 2014 ന് ശേഷം ഏറ്റവും രൂക്ഷമായ വിലവർദ്ധനവ് ഈ ഡിസംബർ മാസത്തില്‍; ഇനിയും രൂക്ഷമായേക്കും

Google Oneindia Malayalam News

തിരുവനന്തപുരം: 2014 ജൂലൈക്ക് ശേഷമുള്ള ഏറ്റവും രൂക്ഷമായ വിലവര്‍ദ്ധനവാണ് ഈ ഈ ഡിസംബറില്‍ രാജ്യത്ത് ഉണ്ടായതെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. അതേസമയം ദേശീയ വരുമാന വളര്‍ച്ച താഴേയ്ക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തെ മതിപ്പു കണക്ക് ഇനിയും പുറത്തു വിട്ടിട്ടില്ല. ഇത് 5 ശതമാനത്തിനു താഴെയാകാനാണ് സാധ്യത.അങ്ങനെ ഒരു വശത്ത് സാമ്പത്തിക വളർച്ച മന്ദഗതിയിലാകുന്നു. വിലക്കയറ്റം രൂക്ഷമാകുന്നുവെന്നും ധനമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വിലക്കയറ്റ നിരക്ക്

വിലക്കയറ്റ നിരക്ക്

ചില്ലറ വിലക്കയറ്റ നിരക്ക് 7.4 ശതമാനത്തിൽ എത്തിയിരിക്കുന്നു. 2014 ജൂലൈയ്ക്ക് ശേഷം ഏറ്റവും രൂക്ഷമായ വിലവർദ്ധനവ് ഈ ഡിസംബർ മാസത്തിലാണ്. അതേസമയം ദേശീയ വരുമാന വളർച്ച താഴേയ്ക്കാണ്. ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തെ മതിപ്പു കണക്ക് ഇനിയും പുറത്തു വിട്ടിട്ടില്ല. ഇത് 5 ശതമാനത്തിനു താഴെയാകാനാണ് സാധ്യത. അങ്ങനെ ഒരു വശത്ത് സാമ്പത്തിക വളർച്ച മന്ദഗതിയിലാകുന്നു. വിലക്കയറ്റം രൂക്ഷമാകുന്നു.

സ്റ്റാഗ് ഫ്ലേഷൻ

സ്റ്റാഗ് ഫ്ലേഷൻ

ഇത്തരമൊരു സ്ഥിതിവിശേഷത്തെയാണ് സ്റ്റാഗ് ഫ്ലേഷൻ എന്നുപറയുന്നത്. സ്റ്റാഗിനേഷൻ എന്നുപറഞ്ഞാൽ മാന്ദ്യം. ഇൻഫ്ലേഷൻ എന്നുപറഞ്ഞാൽ വിലക്കയറ്റം. ഇതു രണ്ടുംകൂടി ഒരുമിച്ചു വരുന്ന സാഹചര്യത്തെ വിശേഷിപ്പിക്കാൻ ഇരുപതാംനൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉണ്ടാക്കിയ പേരാണ് സ്റ്റാഗ്ഫ്ലേഷൻ. ഈ മാരണങ്ങൾ രണ്ടുംകൂടി ഒരുമിച്ചു വന്നാൽ സമ്പദ്ഘടന ഊരാക്കുടുക്കിലാകും.

മാന്ദ്യവും വിലക്കയറ്റവും

മാന്ദ്യവും വിലക്കയറ്റവും

സാധാരണഗതിയിൽ മാന്ദ്യവും വിലക്കയറ്റവും ഒരുമിച്ചു വരില്ല. മാന്ദ്യം ഉണ്ടാകുമ്പോൾ തൊഴിലില്ലായ്മ കൂടും; ജനങ്ങളുടെ വാങ്ങൽ കഴിവു കുറയും; സാധാനങ്ങളുടെ ഡിമാന്റ് ഇടിയും; വില കുറയും. അതേസമയം സാമ്പത്തിക വളർച്ചയ്ക്ക് ഗതിവേഗം കൂടുമ്പോൾ തൊഴിലില്ലായ്മ കുറയും; ജനങ്ങളുടെ വാങ്ങൽ കഴിവ് ഉയരും; സാധനങ്ങളുടെ ഡിമാന്റ് വർദ്ധിക്കും; വില ഉയരും.

പ്രതിവിധി

പ്രതിവിധി

ഈയൊരു സാഹചര്യത്തിൽ മാന്ദ്യത്തിനും വിലക്കയറ്റത്തിനും കെയിൻസ് ഉപദേശിച്ച പ്രതിവിധി ഇതായിരുന്നു. മാന്ദ്യം ഉണ്ടാകുമ്പോൾ ഡിമാന്റ് കൂട്ടുന്നതിന് സർക്കാർ ചെലവുകൾ വർദ്ധിപ്പിക്കണം. സാധനങ്ങൾ വിറ്റുപോകും; മാന്ദ്യം അകലും. വിലക്കയറ്റം ഉണ്ടാകുമ്പോൾ സർക്കാർ ചെലവ് കുറയ്ക്കണം; അപ്പോൾ ഡിമാന്റ് കുറയും; വിലക്കയറ്റം താഴും. ഇതാണ് കെയിൻസിന്റെ പ്രസിദ്ധമായ ചാക്രിക വിരുദ്ധ നയം (Contra-cyclical policy).

ഒരുമിച്ചു വന്നാലോ?

ഒരുമിച്ചു വന്നാലോ?

എന്നാൽ മാന്ദ്യവും വിലക്കയറ്റവുംകൂടി ഒരുമിച്ചു വന്നാലോ? പ്രശ്നം വളരെ സങ്കീർണ്ണമാകും. മാന്ദ്യമകറ്റാൻ ചെലവു വർദ്ധിപ്പിച്ചാൽ അത് വിലക്കയറ്റത്തിന് ആക്കംകൂട്ടും. വിലക്കയറ്റം നിയന്ത്രിക്കാൻ ചെലവു കുറച്ചാലോ? മാന്ദ്യം രൂക്ഷമാകും. മാന്ദ്യത്തിനുള്ള മരുന്ന് വിലക്കയറ്റത്തിന് വിഷമാണ്. ഇതാണ് ഊരാക്കുടുക്ക്.

കഴിഞ്ഞ ഒരു വർഷമായി

കഴിഞ്ഞ ഒരു വർഷമായി

ഉദാഹരണത്തിന് മാന്ദ്യമകറ്റാൻ സർക്കാർ ചെലവ് വർദ്ധിപ്പിക്കുന്ന നയം ഇന്ത്യാ സർക്കാർ സ്വീകരിക്കാൻ വിസമ്മതിക്കുകയാണ്. ഈ നയം പരക്കെ വിമർശനത്തിന് പാത്രമായിട്ടുണ്ട്. അങ്ങനെ മാന്ദ്യവിരുദ്ധ ധനനയം സ്വീകരിക്കുന്നില്ലെങ്കിലും പണനയത്തിൽ (Monetary policy) മാന്ദ്യത്തിൽ നിന്നും കരകയറുന്നതിനുവേണ്ടിയുള്ള നയസമീപനം കഴിഞ്ഞ ഒരു വർഷമായി സ്വീകരിച്ചുവരികയാണ്.

പലിശ നിരക്ക്

പലിശ നിരക്ക്

2019ൽ നാല് പ്രാവശ്യം റിസർവ്വ് ബാങ്ക് പലിശ നിരക്ക് താഴ്ത്തി. ഇപ്പോൾ റിസർവ്വ് ബാങ്ക് വായ്പ നൽകുന്ന പലിശ നിരക്ക് (Repo-rate) 5.4 ശതമാനമാണ്. പലിശ നിരക്ക് താഴുമ്പോൾ നിക്ഷേപകർ കൂടുതൽ വായ്പയെടുത്ത് മുതൽ മുടക്കും. അത് സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കും. അതേസമയം വിലക്കയറ്റം കൂടുമ്പോൾ പലിശനിരക്ക് ഉയർത്തണം. ഇതാണ് ചാക്രികവിരുദ്ധ പണനയം.

മാന്ദ്യം രൂക്ഷമാവുകയാണ്

മാന്ദ്യം രൂക്ഷമാവുകയാണ്

മാന്ദ്യം രൂക്ഷമാവുകയാണ്. എന്നാൽ രണ്ടുമാസം മുമ്പു ചേർന്ന റിസർവ്വ് ബാങ്കിന്റെ പണനയകമ്മിറ്റി വിലക്കയറ്റത്തിന്റെ പേടിമൂലം പലിശ നിരക്ക് വീണ്ടും വെട്ടിക്കുറയ്ക്കാൻ തയ്യാറായില്ല. അടുത്തുതന്നെ കമ്മിറ്റി വീണ്ടും യോഗംചേരും. ഇപ്രാവശ്യവും പലിശ നിരക്ക് കുറയ്ക്കില്ല. കാരണം, പലിശ നിരക്ക് കുറയ്ക്കുന്നത് സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജകമാകുമെങ്കിലും വിലക്കയറ്റത്തെ രൂക്ഷമാക്കും. വീണ്ടും ഇവിടെ മാന്ദ്യത്തിനുള്ള മരുന്ന് വിലക്കയറ്റത്തിന് വിഷമാവുകയാണ്. ഈ സ്ഥിതിവിശേഷം ഒരു നയമരവിപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.

ചെയ്യേണ്ടത്?

ചെയ്യേണ്ടത്?

എന്താണ് ഇത്തരമൊരു സാഹചര്യത്തിൽ ചെയ്യേണ്ടത്? കേന്ദ്രധനമന്ത്രി വിലക്കയറ്റത്തിന്റെ പേരുപറഞ്ഞ് കേന്ദ്രബജറ്റിൽ ചെലവു ചുരുക്കാൻ ശ്രമിക്കരുത്. കമ്മി ഉയരാൻ അനുവദിക്കണം. കമ്മി ഉയർത്താൻ സംസ്ഥാനങ്ങൾക്കും അനുവാദം നൽകണം. ഇങ്ങനെ മാത്രമേ രാജ്യത്തെ സാമ്പത്തികമാന്ദ്യത്തിൽ നിന്നും കരകയറ്റാനാകൂ.

കൂടുതൽ ഇറക്കുമതി ചെയ്യുക

കൂടുതൽ ഇറക്കുമതി ചെയ്യുക

അപ്പോൾ വിലക്കയറ്റത്തെ തടയാൻ എന്തു വഴി? അതിനു മറ്റു മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തണം. ഇപ്പോഴത്തെ വിലക്കയറ്റ സൂചിക വർദ്ധനയുടെ പ്രധാന കാരണം ഭക്ഷ്യസാധനങ്ങളുടെ വിലയിലുണ്ടായ കുതിപ്പാണ്. 14.1 ശതമാനമാണ് ഭക്ഷ്യവിലക്കയറ്റം. അതുകൊണ്ട് കമ്പോള ഇടപെടലിലൂടെ ഭക്ഷ്യസാധനങ്ങളുടെ വില കുറയ്ക്കുകയാണ് ചെയ്യേണ്ടത്. വിദേശനാണയത്തിന്റെ വലിയ ശേഖരമുണ്ടെന്നല്ലേ വീമ്പു പറയുന്നത്. അവ കൂടുതൽ ഇറക്കുമതി ചെയ്യുക. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക. വില താഴും.

നികുതി കുറയ്ക്കുക

നികുതി കുറയ്ക്കുക

മറ്റൊന്നുകൂടി ചെയ്യേണ്ടതുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കുക. ഇറാൻ പ്രതിസന്ധിമൂലം ക്രൂഡ് ഓയിൽ വില കുതിക്കുകയാണ്. ബിജെപി ഭരണകാലത്ത് അന്തർദേശീയമായി ക്രൂഡ് ഓയിൽ വില താഴുകയായിരുന്നു. ഇതിന്റെ നേട്ടം ജനങ്ങൾക്കു കൊടുക്കാതെ നികുതി വർദ്ധിപ്പിച്ച് 5-6 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ കീശയിലാക്കി. ചില്ലറ വിൽപ്പന വില താഴാൻ അനുവദിച്ചില്ല. എന്നാൽ ഇപ്പോൾ ക്രൂഡ് ഓയിൽ വില ഉയരുകയാണ്. തങ്ങൾ വർദ്ധിപ്പിച്ച നികുതി കുറച്ച് പെട്രോളിയം ചില്ലറ വില പിടിച്ചു നിർത്തുന്നതിനു പകരം അവ വീണ്ടും ഉയരാൻ അനുവദിക്കുകയാണ്. ഈ നയവും തിരുത്തണം. എങ്കിൽ വിലക്കയറ്റത്തെ പിടിച്ചു നിർത്താനാകൂ.

സൂചനകൾ

സൂചനകൾ

മേൽപ്പറഞ്ഞ വിലക്കയറ്റ വിരുദ്ധനയം സ്വീകരിക്കുകയാണെങ്കിൽ വിലക്കയറ്റത്തെ പേടിക്കാതെ കമ്മി ഉയർത്തി രാജ്യത്തെ രൂക്ഷമാകുന്ന മാന്ദ്യത്തിൽ നിന്നും രക്ഷപ്പെടുത്താം. രാജ്യം ഇന്ന് എത്തിച്ചേർന്നിരിക്കുന്ന ഊരാക്കുടുക്ക് അഴിക്കാം. എന്നാൽ ഇത്തരമൊരു നയം സ്വീകരിക്കാൻ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ തയ്യാറാകില്ലെന്നാണ് സൂചനകൾ.

അവർ വിശ്വസിക്കുന്നില്ല

അവർ വിശ്വസിക്കുന്നില്ല

കേന്ദ്രധനമന്ത്രി പിന്തുടരുന്നത് സപ്ലൈ സൈഡ് ഇക്കണോമിക്സാണ്. ഡിമാന്റിന്റെ ഇടിവാണ് മാന്ദ്യത്തിനു കാരണമെന്ന് അവർ വിശ്വസിക്കുന്നില്ല. ഡിമാന്റ് കൃത്രിമമായ ഉത്തേജിപ്പിച്ചാൽ അത് വിലക്കയറ്റത്തിന് ഇടയാക്കും; പലിശ നിരക്ക് ഉയരും എന്നാണ് അവരുടെ ഭയം. അതുകൊണ്ട് സപ്ലൈ സൈഡിൽ സാമ്പത്തിക വളർച്ചയ്ക്കു തടസ്സം നിൽക്കുന്ന കാര്യങ്ങൾ നീക്കം ചെയ്യുന്നതിനാണ് അവർ ഊന്നൽ നൽകുന്നത്.

പരിഹാരം

പരിഹാരം

കോർപ്പറേറ്റുകൾക്ക് നികുതി ഇളവ് നൽകുക; പരിഷ്കാരങ്ങൾക്ക് ആക്കംകൂട്ടുക; പൊതുമേഖല വിറ്റ് വിഭവസമാഹരണം നടത്തുക തുടങ്ങിയവയാണ് അവർ അനുവർത്തിക്കുന്ന നയങ്ങൾ. ഈ ജനവിരുദ്ധ നയങ്ങളെ തുറന്നു കാണിക്കുകയും ചെറുത്തു തോൽപ്പിക്കുകയും ചെയ്തുകൊണ്ടു മാത്രമേ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാകൂ.

ഫേസ്ബുക്ക് പോസ്റ്റ്

തോമസ് ഐസക്

കേരള ടൂറിസം വകുപ്പ് ബീഫ് ഫ്രൈയുടെ ചിത്രം പങ്കുവെച്ചു; പ്രതിഷേധവുമായി സംഘപരിവാർ!കേരള ടൂറിസം വകുപ്പ് ബീഫ് ഫ്രൈയുടെ ചിത്രം പങ്കുവെച്ചു; പ്രതിഷേധവുമായി സംഘപരിവാർ!

വിനയന്റെ ഈ സ്ഥിതിക്ക് കാരണം ദിലീപ്; സത്യം വിളിച്ചു പറഞ്ഞു, നഷ്ടപ്പെട്ടത് 10 വർഷം!!വിനയന്റെ ഈ സ്ഥിതിക്ക് കാരണം ദിലീപ്; സത്യം വിളിച്ചു പറഞ്ഞു, നഷ്ടപ്പെട്ടത് 10 വർഷം!!

English summary
Thomas Isaac on indian economy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X