Get Updates
Get notified of breaking news, exclusive insights, and must-see stories!

പാവങ്ങളെ പരിഹസരിക്കരുത്: പെന്‍ഷന്‍ വിവാദത്തില്‍ യുഡിഎഫിന് മറുപടിയുമായി തോമസ് ഐസക്

ക്ഷേമപെന്‍ഷന്‍ വിവാദത്തില്‍ യു ഡി എഫ് ആരോപണങ്ങള്‍ക്ക് വീണ്ടും മറുപടിയുമായി സി പി എം നേതാവും മുന്‍ ധനകാര്യവകുപ്പ് മന്ത്രിയുമായ തോമസ് ഐസക്. ഉമ്മന്‍ചാണ്ടി സർക്കാർ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക വരുത്തിയതിന്റെ തെളിവ് ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്ന യു ഡി എഫ് നേതാക്കള്‍ക്ക് മുമ്പില്‍ ഞാന്‍ ഇവിടെ കൃത്യമായ തെളിവുകള്‍ നിരത്തുകയാണെന്നും അദ്ദേഹം പറയുന്നു.

യു ഡി എഫ് നേതൃത്വം ദയവ് ചെയ്ത പാവങ്ങളുടെ ഓർമ്മകളെ പരിഹസിക്കരുതെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ തോമസ് ഐസക് കൂട്ടിച്ചേർക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

issac

യുഡിഎഫ് നേതാക്കളുടെ തൊലിക്കട്ടിയെ സമ്മതിക്കാതെ നിർവ്വാഹമില്ല. ഉമ്മൻ ചാണ്ടി സർക്കാർ ക്ഷേമപെൻഷൻ കുടിശികവരുത്തിയതിന് തെളിവ് ഹാജരാക്കണമെന്നാണ് അവരുടെ ഡിമാന്റ്. എന്നാൽ ഇതാ തെളിവുകൾ.

1) എൽഡിഎഫ് 2016-ൽ അധികാരത്തിൽ വരുമ്പോൾ കുടിശിക എത്രയെന്ന് ഒരു എത്തുംപിടിയുമില്ലാത്ത സ്ഥിതിയായിരുന്നു. ഓരോ പെൻഷന്റെയും നില വ്യത്യസ്തമായിരുന്നു. പുതിയ സർക്കാർ ഏതായാലും കുടിശിക മുഴുവൻ ഓണത്തിനു കൊടുത്തു തീർക്കാൻ തീരുമാനിച്ചു. പക്ഷേ, ഒരു പരിധി നിശ്ചയിച്ചു. കുടിശിക പരമാവധി 15000 രൂപയേ ഉടൻ കൊടുക്കൂ. അപ്പോൾ നിങ്ങൾ കണക്കു കൂട്ടൂ. എത്ര മാസത്തെ കുടിശികയാണു കൊടുക്കാൻ ഉണ്ടായിരുന്നതെന്ന്. 600 രൂപ ആയിരുന്നല്ലോ അന്നത്തെ പെൻഷൻ. 25 മാസത്തെ വരെ കുടിശിക കൊടുക്കാൻ പഞ്ചായത്ത് ഡയറക്ടർക്കും വിവിധ ക്ഷേമനിധികൾക്കും അനുവാദം നൽകി. ആ ഉത്തരവാണ് ആദ്യ കമന്റിൽ കൊടുത്തിട്ടുള്ളത്. ഇതാണ് ഒന്നാമത്തെ തെളിവ്.

2) അങ്ങനെ എത്ര കോടിരൂപയുടെ കുടിശിക തീർത്തു? 1473 കോടി രൂപ. ശ്രീ. രാജു എബ്രഹാമിന് 3-3-2020-ൽ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പർ 425-ന് മറുപടിയായിട്ടാണ് ഈ തുക വെളിപ്പെടുത്തിയത്. (ഈ രണ്ടാമത്തെ തെളിവ് രണ്ടാമത്തെ കമന്റായി കൊടുത്തിരിക്കുന്നു) അന്ന് മൊത്തം ക്ഷേമ പെൻഷൻകാരുടെ എണ്ണം 34 ലക്ഷമാണ്. അതിൽ ഗണ്യമായൊരു പങ്ക് അവസാന വർഷം മന്ത്രി മുനീർ, ക്യാമ്പയിൻ അടിസ്ഥാനത്തിൽ ഗുണഭോക്താക്കൾ ആക്കിയതായിരുന്നു. 75% പേർക്ക് കുടിശിക ഉണ്ടായിരുന്നുവെന്ന് കണക്കാക്കുകയാണെങ്കിൽ ഓരോരുത്തർക്കും 10 മാസത്തിലേറെ കുടിശികയുണ്ട്.

3) ഇനി മൂന്നാമത്തെ തെളിവ്. 2016 ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട യുഡിഎഫ് ഭരണക്കാലത്തെ പെൻഷൻ വിതരണത്തെക്കുറിച്ചുള്ള സി&എജി റിപ്പോർട്ട്. (മൂന്നാമത്തെ കമന്റിൽ) 32 തദ്ദേശഭരണ സ്ഥാപനങ്ങളെ സാമ്പിളായി പഠിച്ചതിൽ എല്ലാ സ്ഥാപനങ്ങൾക്കും കുടിശികയുണ്ട്. "സഞ്ചിത കുടിശിക 2014 സെപ്തംബർ 2015 ജനുവരി വരെയുള്ളതാണ്. എന്നാൽ കോഴിക്കോട് കോർപ്പറേഷനിൽ കുടിശിക 2013 സെപ്തംബർ മുതലാണ്. പാപ്പിനിശ്ശേരി പഞ്ചായത്തിൽ കുടിശിക 2014 ഏപ്രിൽ മുതലാണ്." എന്നുവച്ചാൽ കോഴിക്കോട് കോർപ്പറേഷനിൽ കുടിശിക 20 മാസത്തേതാണ്. പാപ്പിനിശ്ശേരി പഞ്ചായത്തിൽ കുടിശിക 13 മാസത്തേതാണ്. ഇങ്ങനെ ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലും.

4) 2016 ഓണത്തിന് 15000 രൂപ വരെ കുടിശിക തീർത്തുകിട്ടിയപ്പോൾ ആഹ്ലാദിക്കുന്ന പാവപ്പെട്ടവരെക്കുറിച്ചുള്ള പത്രറിപ്പോർട്ടുകൾ, അവർ ഒപ്പിട്ട് കാശ് വാങ്ങിയ രസീതുകൾ എല്ലാം ഇന്ന് പൊതുമണ്ഡലത്തിലുണ്ട്. ദയവ് ചെയ്ത് പാവങ്ങളുടെ ഓർമ്മകളെ ഇനിയും അപഹസരിക്കരുത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+