Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചേട്ടനിതിനേക്കുറിച്ചൊന്നും വലിയ ഐഡിയ ഇല്ലല്ലേ.!!' നോട്ട് റദ്ദാക്കലിനെ പൊളിച്ചടുക്കി തോമസ് ഐസക്

മോദിയുടെ നോട്ട് നിരോധനത്തിനെതിരെ തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നോട്ട് നിരോധനത്തിന്റെ പോരായ്മകള്‍ അദ്ദേഹം അക്കമിട്ട് നിരത്തുന്നുണ്ട് തന്റെ പോസ്റ്റില്‍.

കോഴിക്കോട്: നോട്ട് പിന്‍വലിക്കല്‍ തീരുമാനം രാജ്യത്തിന് ഗുണം മാത്രം സമ്മാനിച്ചെന്നും ഇനി അങ്ങോട്ട രാജ്യത്ത് സുവര്‍ണ ദിനങ്ങള്‍ മാത്രമായിരുക്കുമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുവര്‍ഷത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ പറഞ്ഞത്. ആ പ്രസംഗത്തില്‍ നോട്ട് നിരോധനം കൊണ്ടുണ്ടായ നേട്ടങ്ങള്‍ വ്യക്തമാക്കാന്‍ മോദിക്ക് കഴിഞ്ഞിരുന്നില്ല. മല പോലെ വന്ന് എലി പോലെ പോയ മോദിയുടെ പരിഷ്‌കാരം ചെറിയ വിമര്‍ശനങ്ങളല്ല ഏറ്റുവാങ്ങിയത്.

പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഒന്നടങ്കം മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങള്‍ പോലും മറന്നു പോയ മോദിയെയാണ് രാജ്യം കണ്ടത്. സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക് നോട്ട് റദ്ദക്കലിനെ വിശേഷിപ്പിച്ചത് സാമ്പത്തീക ശാസ്ത്ര നടപടിയെന്നല്ല , 'സാമ്പത്തീക മന്ത്രവാദ'മെന്നാണ്. മോദിയുടെ ഓരോ അവകാശ വാദങ്ങളേയും അക്കമിട്ടു നിരത്തി ഖണ്ഡിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് തോമസ് ഐസക് ഇക്കാര്യം വ്യക്തമാക്കിയത്.

കാശിന്റെ സന്തുലനാവസ്ഥയും നോട്ട് നിരോധനവും

നോട്ട് റദ്ദാക്കല്‍ നടപടിക്കു ശേഷം എന്തനുവേണ്ടിയാണ് തന്റെ ഈ നടപടിയെന്ന നിലപാടില്‍ നിന്നും വ്യതിചലിക്കുന്ന മോദിയെയണ് രാജ്യം കണ്ടത്. ആദ്യം പറഞ്ഞത് കള്ളപ്പണം ഇല്ലാതാക്കാനാണെന്നാണ്. പിന്നീടത് രാജ്യത്ത് കറന്‍സി രഹിത ധനകൈമാറ്റം പ്രോത്സാഹിപ്പിക്കാനാണെന്നു പറഞ്ഞു. ഒടുവില്‍ പുതുവര്‍ഷത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ പറഞ്ഞത് കാശിന്റെ സന്തുലനാവസ്ഥ സൃഷ്ടിക്കാനാണെന്ന്.

കാശിന്റെ സന്തുലനാവസ്ഥ?

കാശില്ലാത്തത് പ്രയാസങ്ങള്‍ സൃഷ്ടിക്കും. പക്ഷെ ആവശ്യത്തിലേറെ കാശുള്ളത് അതിനേക്കാളേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇവ രണ്ടും സന്തുലിതമാക്കുകയാണ് ലക്ഷ്യമെന്നാണ് മോദി പറയുന്നത്. കാര്യമൊക്കെ നല്ലതു തന്നെ അതിന് വേണ്ടി നോട്ട് റദ്ദാക്കേണ്ട ആവശ്യമില്ലെന്നാണ് തോമസ് ഐസക് പറുന്നത്. കാശിന്റെ സന്തുലനാവസ്ഥ സൃഷ്ടിക്കാന്‍ നോട്ട് റദ്ദാക്കിയ ലോകത്തിലെ ആദ്യത്തെ ഭരണാധികാരിയായിരിക്കും മോദിയെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

ഇതു മാത്രമാണോ പോംവഴി

വെറുതെ വിമര്‍ശിക്കുക മാത്രമല്ല. നോട്ട് റദ്ദാക്കല്‍ അല്ലാതെ മോദി ഉദ്ദേശിക്കുന്ന കാശിന്റെ സന്തുലനത്തിന് എന്തൊക്കെ മാര്‍ഗങ്ങള്‍ ഉണ്ടെന്നും തന്റെ പോസ്റ്റില്‍ തോമസ് ഐസക് വിവരിക്കുന്നരുണ്ട്. റിസര്‍വ് ബാങ്കിന് നിസാരമായി ചെയ്യാവുന്നതേ ഉള്ളു ഇക്കാര്യം. നോട്ട് അടിക്കുന്നത് കുറയ്ക്കാം. ബാങ്കുകള്‍ കാശായി സൂക്ഷിക്കേണ്ട തുക വര്‍ദ്ധിപ്പിക്കാം. സര്‍ക്കാര്‍ ബോണ്ടുകളില്‍ നിര്‍ബന്ധപൂര്‍വം നിക്ഷേപിക്കേണ്ട തുക മാറ്റാം. ഇതൊക്കെ മുന്നിലുണ്ടെരിക്കെയാണ് രാജ്യത്തെ ഭൂരിഭാഗം വരുന്ന സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നോട്ട് റദ്ദാക്കല്‍.

കള്ളപ്പണം നോട്ടിന്റെ രൂപത്തില്‍

കള്ളപ്പണം, കള്ളപ്പണം എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറയുന്നതല്ലാതെ ഇതിനേക്കുറിച്ച് മോദിക്കു വലിയ ധാരണയൊന്നുമില്ലെന്നാണ് തോമസ് ഐസകിന്റെ പക്ഷം. കള്ളപ്പണത്തിന്റെ ആറ് ശതമാനം മാത്രമാണ് കറന്‍സി രൂപത്തിലുള്ളത്. എന്നു മാത്രല്ല കള്ളപ്പണ നോട്ടുകള്‍ ഔപചാരിക സാമ്പത്തീക മേഖലയിലും പുറത്തുമായി നിരന്തരം മാറി മാറി സഞ്ചരിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറയുന്നു.

ഇപ്പോഴത്തെ പ്രശ്‌നം

രാജ്യത്തെ ഇന്നത്തെ പ്രധാന പ്രശ്‌നം ആവശ്യത്തിലധികം നോട്ടുള്ളതല്ല. നോട്ടേ ഇല്ലാത്ത അവസ്ഥയാണ്. ഇതാവട്ടെ രൂക്ഷമായ സാമ്പത്തീക ബുദ്ധിമുട്ട് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മാന്ദ്യ വിരുദ്ധ പാക്കേജ് ഇല്ല

നോട്ട് റദ്ദാക്കല്‍ നടപടി രാജ്യത്തെ സമ്പത്ത് ഘടനയെ 2008ല്‍ എന്നപോലെ സാമ്പത്തീക മാന്ദ്യഘട്ടത്തില്‍ എത്തിച്ചിരിക്കുകയാണ്. ഈ ബോധ്യം മോദിക്കില്ലെന്നും തോമസ് ഐസക് പറയുന്നു. പുതുവര്‍ഷത്തലേന്ന് മോദി നടത്തിയ പ്രസംഗം ജനങ്ങളുടെ ദുരിത വര്‍ണനയില്‍ ഒരു ശോക വര്‍ണന മാത്രമായിരുന്നു. 2008ല്‍ എന്നപോലെ ഒരു മാന്ദ്യ വിരുദ്ധ പാക്കേജ് പ്രതീക്ഷിച്ചെങ്കിലും ഇക്കാര്യത്തില്‍ മോദി മൗനം പാലിച്ചുവെന്നും തോമസ് ഐസക് പറഞ്ഞു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+