മെട്രോ മാത്രമല്ല, ആ വാക്കും ശ്രീധരൻ പാലിച്ചു!! അതും രണ്ടര മാസം കൊണ്ട്!! അതിശയിപ്പിച്ചുവെന്ന് ഐസക്!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരന്റെ അഭിമാനമായി കൊച്ചി മെട്രോയെ എല്ലാവരും പറയുമ്പോൾ അതിനൊപ്പം നിർമ്മിച്ച അധികം ആരും അറിയാത്ത മറ്റൊന്നിനെ കുറിച്ചാണ് ഇ ശ്രീധരന് ആദ്യം പറയാനുള്ളത്. തന്റെ പഴയ സ്കൂളിനെ കുറിച്ച്.

പട്ടാമ്പിക്കടുത്തുള്ള ചാതന്നൂർ ഗവൺമെന്റ് എൽപി സ്കൂളിൽ രണ്ട് ക്ലാസ് മുറികൾ കൂടി ഈ കാലയളവിൽ ശ്രീധരൻ നിർമ്മിച്ചു. മന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. ഒപ്പം തന്നെ അതിശയിപ്പിച്ച മെട്രോമാൻ ശ്രീധരനെ കുറിച്ചും ഐസക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

issac with e sreedharan

സന്തോഷം പങ്കുവയ്ക്കാൻ തന്നെ വന്നു കണ്ട മെട്രോമാൻ തന്നെ അതിശയിപ്പിച്ചു കളഞ്ഞെന്ന് ഐസക് പോസ്റ്റിൽ വ്യക്താക്കുന്നു. സന്തോഷം പറയാൻ മെട്രോമാൻ സമയം ചോദിച്ചിരുന്നുവെന്നും അപ്പോൾ താൻ കരുതിയത് കൊച്ചി മെട്രോയുടെ സന്തോഷം പങ്കുവയ്ക്കാനായിരിക്കുമെന്നാണ് താൻ കരുതിയതെന്നുമാണ് ഐസക് പോസ്റ്റിൽ വ്യക്തമാക്കുന്നത്.

എന്നാൽ അത് അങ്ങനെയായിരുന്നില്ലെന്നും ചാതന്നൂർ സ്കൂളിൽ രണ്ട് കെട്ടിടം നിർമ്മിക്കാൻ അനുവദിച്ചതിലുള്ള സന്തോഷമാണ് അദ്ദേഹം പങ്കു വച്ചതെന്നും അത് തന്നെ അതിശയിപ്പിച്ചുവെന്നും ഐസക് പറയുന്നു.

ചാതന്നൂർ സ്കൂളിൽ രണ്ട് ക്ലാസ് മുറികൾ നിർമ്മിക്കാൻ 20 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്. ഇ ശ്രീധരന്‍ പഠിച്ച സ്കൂള്‍ ആണെന്നറിയാതെ ഡിഎംആര്‍സി വഴി ഇത് ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു . അങ്ങിനെയാണ് അദ്ധേഹം തന്‍റെയടുത്ത് വന്നതെന്ന് ഐസക് . ഇപ്പോള്‍ അനുമതി കിട്ടിയാല്‍ മഴയ്ക്ക് മുന്‍പ് പണി തീര്‍ക്കാമെന്നായിരുന്നു അന്ന് അദ്ദേഹം നൽകിയ ഉറപ്പ്. സാങ്കേതിക വൈതരണി മറികടക്കാന്‍ ക്യാബിനറ്റില്‍ കൊണ്ട് പോയി സര്‍ക്കാര്‍ തീരുമാനം മാറ്റിയെടുത്തുവെന്ന് ഐസക് പറയുന്നു.

എന്നാൽ ശ്രീധരൻ തനിക്ക് നൽകിയ ആ വാക്ക് പാലിച്ചുവെന്നും ഐസക് പോസ്റ്റിൽ വ്യക്തമാക്കുന്നു. രണ്ടരമാസം കൊണ്ട് കെട്ടിടം പണി പൂര്‍ത്തിയാക്കിയെന്നും ഇപ്പോൾ 254 കുട്ടികൾ അവിടെ പഠിക്കുന്നുണ്ടെന്നും ഐസക് പറയുന്നു. 40 കുട്ടികൾ ഇത്തവണ വർധിച്ചുവെന്നും ഐസക്.

English summary
thomas issac's facebook post on metro man e sreedharan.
Please Wait while comments are loading...