കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാദാപുരം ഷിബിന്‍ വധം, കൊലയാളി സംഘം പിടിയില്‍

  • By Meera Balan
Google Oneindia Malayalam News

നാദാപുരം: നാദാപുരം ഷിബിന്‍ വധക്കേസില്‍ കൊലയാളി സംഘം പൊലീസ് പിടിയിലായി. തയ്യംപാടി ഇസ്മയില്‍, ജേഷ്ഠ സഹോദരന്‍ മുനീര്‍ അസ്ലം എന്നിവരുള്‍പ്പടെ മൂന്ന് പ്രതികളാണ് ഗൂഡല്ലൂരില്‍ വച്ച് പൊലീസ് പിടിയിലായത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്നു പ്രദേശിക മുസ്ലീം ലീഗ് നേതാവായ ഇസ്മയില്‍ ഉള്‍പ്പെട്ട കൊലയാളി സംഘം. കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിയാതിരുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Ismail

ഗൂഡല്ലൂരില്‍ നിന്നാണ് കൊലയാളി സംഘത്തെ പൊലീസ് പിടികൂടിയത്. സിഐ ദിനേശ് കോറാത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലയാളികളെ പിടികൂടിയത്. കേസില്‍ രണ്ട് യൂത്ത് ലീഗ് നേതാക്കള്‍ ഉള്‍പ്പടെ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായത്.

ജനവരി 22 നാണ് ഷിബിനെ വെട്ടി കൊലപ്പെടുത്തിയത്. മഴുകൊണ്ട് നെഞ്ച് വെട്ടിപ്പൊളിച്ചാണ് ഷിബിനെ കൊന്നത്. മഴുകൊണ്ട് ആഴത്തിലേറേറ മുറിവാണ് ഷിബിന്‍റെ ജീവനെടുത്തത്.

English summary
Three arrested in Nadapuram Shibin Murder Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X