ഗൃഹനാഥന്റെ ആത്മഹത്യയ്ക്ക് പിന്നിൽ!! എട്ട് പേർ പിടിയിൽ!! ശരിക്കും സംഭവിച്ചത്!!

  • Posted By:
Subscribe to Oneindia Malayalam

പരവൂർ: പണം കവർന്നെന്ന ആരോപണത്തിലും മർദനത്തിലും മനം നൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എട്ടു പേർ അറസ്റ്റിൽ. തൊഴിലുടമയും മക്കളുമടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. നെടുങ്ങോലം എംഎൽഎ ജംങ്ഷനിലെ വട്ടവിള വീട്ടിൽ ബാലചന്ദ്രന്റെ ആത്മഹത്യയെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പരവൂർ മഞ്ചാടിമൂട്ടിലെ അരി മൊത്ത വ്യാപാരശാലയായ സുമ ട്രേഡേഴ്സിലെ ജീവനക്കാരനായിരുന്നു ബാലചന്ദ്രൻ. പണം കവർന്നെന്നാരോപിച്ച് കടയുടമ രാജേന്ദ്രൻ, മക്കളായ അരുൺ രാജ്, അതുൽ രാജ് എന്നിവരും മറ്റുള്ളവരും ചേർന്ന് അപമാനിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. ഇതിൽ മനം നൊന്താണ് ബാലചന്ദ്രൻ ആത്മഹത്യ ചെയ്തത്.

arrest

സംഭവവുമായി ബന്ധപ്പെട്ട് രാജേന്ദ്രൻ, അരുൺ രാജ്, അതുൽ രാജ്, കടയിലെ ജീവനക്കാരനായിരുന്ന മോഹനൻ, രാജൻ, കൃഷ്ണകുമാർ, മനു, രഞ്ജിത്ത് എന്നിവരാണ് അറസ്ററിലായിരിക്കുന്നത്.

ഭാര്യയ്ക്കും മകൾക്കും വിഷം നൽകിയ ശേഷമായിരുന്നു ബാലചന്ദ്രൻ ആത്മഹത്യ ചെയ്തത്. എന്നാൽ ബാല ചന്ദ്രൻ മരിച്ചു. ഭാര്യ സുനിത അത്യാസന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്തയിലാണ്. മകൾ അപകടനില തരണം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഇവരെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്.

പണം കാണാതായതുമായി ബന്ധപ്പെട്ട് ബാലചന്ദ്രനെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടു പോയി കടയിൽ വച്ച് ചിലർ മർദിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഇതിനു പിന്നാലെ ബാലചന്ദ്രനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് ഭാര്യയും ബന്ധുക്കളും ചേർന്നാണ് ബാലചന്ദ്രനെ ഇറക്കിയത്.

English summary
three member family suicide attempt husband death eight arrest
Please Wait while comments are loading...