പോലീസ് സ്റ്റേഷനിലേക്ക് കത്തയച്ച് മൂന്നംഗ കൂടുംബം ആത്മഹത്യ ചെയ്തു! സംഭവം തിരുവനന്തപുരം നഗരത്തിൽ

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: നഗരത്തെ ഞെട്ടിച്ച് കൂട്ട ആത്മഹത്യ. തിരുവനന്തപുരം ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കിളിമാനൂർ സ്വദശി സുകുമാരൻ നായർ, ഭാര്യ ആനന്ദവല്ലി, ഇവരുടെ ഏകമകൻ സനാതനൻ എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

'താലിമാല കൈമാറിയപ്പോൾ കൈ വിറച്ചു', മഹിളാമന്ദിരത്തിലെ വിവാഹത്തിന് കാർമികത്വം വഹിച്ച് കെടി ജലീൽ....

പോലീസ് സ്റ്റേഷനിലേക്കയച്ച ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് പോലീസ് വിവരമറിഞ്ഞത്. തുടർന്ന് കഴിഞ്ഞദിവസം രാത്രി തന്നെ പോലീസ് സംഘം ശാസ്തമംഗലത്തെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മൂന്നു പേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

suicide

പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ മരണാനന്തര ചടങ്ങുകൾക്കായി മാറ്റിവച്ച പണവും കണ്ടെത്തി. ഈ പണത്തെക്കുറിച്ച് ഇവരുടെ ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.

അയൽവാസികളായ സ്ത്രീകൾ വസ്ത്രം വലിച്ചുകീറി! അമ്മയെ തല്ലിയവർ മകളെയും വെറുതെ വിട്ടില്ല... പുതിയ കേസ്...

പൊതുമരാമത്ത് വകുപ്പിൽ നിന്നും വിരമിച്ച കിളിമാനൂർ സ്വദേശി സുകുമാരൻ നായരും കുടുംബവും അയൽവാസികളുമായി വലിയ ബന്ധം പുലർത്തിയിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ബന്ധുക്കളുമായും ഇവർക്ക് വലിയ അടുപ്പമുണ്ടായിരുന്നില്ല. അതിനാൽ തന്നെ കഴിഞ്ഞദിവസം രാത്രി പോലീസ് എത്തിയപ്പോഴാണ് അയൽവാസികൾ പോലും സംഭവമറിഞ്ഞത്.

English summary
three members of family commit suicide in trivandrum.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്