ഒാട്ടിസം ബാധിച്ച മകനെ കൊന്ന് ദന്പതിമാര്‍ ആത്മഹത്യ ചെയ്തു?കൊല്ലത്ത് നിന്നൊരു ദുരന്ത വാര്‍ത്ത
കൊല്ലം: കൊല്ലം ചിതറയില്‍ ദമ്പിതമാരെയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ചിതറ കൃഷ്ണ പ്രസാദത്തില്‍ പ്രസന്നന്‍ (52), ഭാര്യ ഷൈല (45), മകന്‍ ഗോപീകൃഷ്ണന്‍ (20) എന്നിവരാണ് മരിച്ചത്
പ്രസന്നനേയും ഭാര്യ ഷൈലയേയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മകന്‍ ഗോപി കൃഷ്ണനെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റബ്ബര്‍ വ്യാപാരിയായിരുന്നു പ്രസന്നന്‍.

അഞ്ചലിലെ സെയില്‍സ് ടാക്‌സ് ഓഫീസര്‍ നിരന്തരം പീഡിപ്പിയ്ക്കുന്നുവെന്ന് ആത്മഹത്യ കുറിപ്പും എഴുതിയാണ് കുടുംബം ആത്മഹത്യ ചെയ്തത്. പ്രസന്നന്‍ എഴുതിയ കത്താണ് ഇതെന്ന് പൊലീസ് സംശയിക്കുന്നു. ദമ്പതിമാരുടെ മകന്‍ ഗോപീകൃഷ്ണന്‍ ഓട്ടിസം ബാധിച്ച യുവാവാണ്.
പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മാത്രമേ മരണത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ. കേരളത്തില്‍ ഏറ്റവും അധികം ആത്മത്യകള്‍ നടക്കുന്ന പഞ്ചയത്തുകളില്‍ ഒന്നായ പാങ്ങോട് പഞ്ചായത്ത് ഉള്‍പ്പടെ കൊല്ലം ജില്ലയിലാണ്. എന്നാല്‍ കൂട്ടആത്മഹത്യകള്‍ അധികം റിപ്പോര്‍ട്ട് ചെയ്യാറില്ല.












Click it and Unblock the Notifications