ആഡംബരക്കാറിൽ ഒരു കോടി രൂപയുടെ അസാധു നോട്ട്!! പെരിന്തൽമണ്ണയിൽ സംഭവിക്കുന്നത്!!

  • Posted By:
Subscribe to Oneindia Malayalam

പെരിന്തൽമണ്ണ: ഒരു കോടി രൂപയുടെ അസാധു നോട്ടുകളുമായി പെരിന്തൽമണ്ണയിൽ മൂന്നംഗ സംഘം അറസ്റ്റിൽ. പെരിന്തൽമണ്ണ കണ്ണൻതൊടി കുഞ്ഞു മൊയ്തീൻ. തേക്കിൻകോട് പത്തത്ത് മുഹമ്മദ് റംഷാദ് എന്ന റഷീദ് പട്ടിക്കാട് തെക്കുംപുറത്ത് നിസാം എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. നിരോധിച്ച അഞ്ഞൂറ്, ആയിരം രൂപ നോട്ടുകൾ ഇവരുടെ പക്കൽ നിന്ന് കണ്ടെത്തി. പണം കടത്താൻ ഉപയോഗിച്ച ആഡംബര കാറും പോലീസ് പിടിച്ചെടുത്തു.

ആഡംബരകാറിൽ നിരോധിച്ച 500, 1000 രൂപ നോട്ടുകളുമായി പെരിന്തൽമണ്ണയിലേക്ക് ഒരു സംഘം തിരിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി എംപി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് സംഘം അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന ആഡംബരക്കാറിന്റെ നമ്പറടക്കമാണ് രഹസ്യ വിവരം ലഭിച്ചത്.

ഒരുമാസത്തിനിടെ രണ്ടാം തവണയാണ് പെരിന്തൽമണ്ണയിൽ നിന്ന് അസാധു നോട്ട് പിടികൂടിയത്. 3.20കോടി രൂപയുടെ നിരോധിത ക‌റൻസികളുമായി അഞ്ച് പേരാണ് അന്ന് അറസ്റ്റിലായത്. പെറുപ്പുളശേരിക്കടുത്ത് പട്ടിക്കാട് സ്വദേശിയുടേതാണ് പണമെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിരുന്നു. കുഴൽപ്പണക്കാരുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നാണ് സംശയം.

മലപ്പുറം, പാണ്ടിക്കാട്. വേങ്ങര, കോട്ടയ്ക്കൽ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിരോധിത പണം മാറ്റിയെടുക്കുന്നതിന് സഹായിക്കുന്ന ഇടനിലക്കാരായി പ്രവർത്തിക്കുന്ന നിരവധിപേർ ഉണ്ടെന്നാണ് വിവരം.

English summary
three men arrested with ban note in perinthalmanna
Please Wait while comments are loading...