ആറ്റിങ്ങലിനെ കണ്ണീരിലാഴ്ത്തി 3 മരണം; പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ അടക്കം 3 പേര്‍ മരിച്ചു

  • By: Akshay
Subscribe to Oneindia Malayalam

തിരുവന്തപുരം: ആറ്റിങ്ങല്‍ വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു. അംഞ്ചംഗം സുഹൃദ് സംഘങ്ങളാണ് കുളിക്കാനിറങ്ങിയത്.

ആലംകോട് വഞ്ചിയൂര്‍ തയ്ക്കാട്ടുകോണം കിണറ്റുവിളാകത്ത് എ ഷംസുദീന്‍-റസീനാബീവി ദമ്പതികളുടെ മക്കളായ മുഹമ്മദ് ഷാ (21), അഹമ്മദ് ഷാ(20), അയല്‍വാസി പ്ലാവറക്കോണം വലിയവിളാകം എസ്എസ് മന്‍സിലില്‍ ഷംസുദ്ദീന്‍-സബീന ദമ്പതികളുടെ മകന്‍ ഷാജര്‍(20) എന്നിവരാണ് മരിച്ചത്.

Dead

ജോലി കഴിഞ്ഞതിനു ശേഷം കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. ഞായറാഴ്ച വൈകീട്ട് 4.30 ഓടെയാണ് ഇവര്‍ വീടുകളില്‍ നിന്ന് കടവിലേക്ക് പോയത്. ഇവിടെ ആറ്റിന്റെ ഇരുകരയിലും വാട്ടര്‍ അതോറിറ്റിയുടെ പമ്പ്ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഭാഗത്ത് പുഴയ്ക്ക് ആഴം കൂടുതലാണ്. നീന്തല്‍ വശമില്ലാത്തവരായിരുന്നു അഞ്ച് പേരും.

തകരപ്പാട്ട നന്നായടച്ചതിനുശേഷം പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞുകെട്ടി വെള്ളത്തിലിട്ട് അതില്‍പിടിച്ച് നീന്തുകയായിരുന്നു ഇവര്‍. നീന്തലിനിടെ പിടിവിട്ട് ഒരാള്‍ വെള്ളത്തില്‍ താഴ്ന്നു. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേരും പുഴയില്‍ മുങ്ങിയത്.

English summary
Three men droned to death in Attingal river
Please Wait while comments are loading...