പക തീര്‍ത്തതോ, ശബരിമലയില്‍ കൊടിമരം നശിപ്പിച്ച സംഭവം, മൂന്ന് പേര്‍ കസ്റ്റഡിയില്‍!

  • Posted By:
Subscribe to Oneindia Malayalam

ശബരിമല: സന്നിധാനത്ത് പുതിയ കൊടിമരത്തിന് കേടു വരുത്തിയതില്‍ പ്രതികള്‍ എന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പമ്പയിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്ത് പിടികൂടിയെ ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

പഞ്ചവര്‍ഗത്തറയിലാണ് രാസപദാര്‍ഥം ഉപയോഗിച്ച് കേടുപാട് വരുത്തിയത്. കൊടിമരം പ്രതിഷ്ഠിച്ചതിന് ശേഷമാണ് കേടുപാടുകള്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 1. 27നാണ് കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ രാസദ്രാവകം ഒഴിച്ചത്. ഒഴിച്ചത് മെര്‍ക്കുറിയാണെന്നാണ് പ്രാഥമിക നിഗമനം.

sabarimala

സംഭവത്തില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥരും ഡോഗ് സ്വാഡും നടത്തിയ പരിശോധനയിലാണ് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ സിസിടിവി ദൃശ്യങ്ങളില്‍ മൂന്ന് പേര്‍ രാസപദാര്‍ഥം ഒഴിക്കുന്നതായി കണ്ടെത്തിയിരുന്നു.

60നും 65നും മധ്യേ പ്രായമുള്ള ഒരാള്‍ കുപ്പി തുറന്ന് ഒരു ദ്രാവകം സ്‌പ്രേ ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. തുടര്‍ന്നാണ് പോലീസ് പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പമ്പ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയ മൂന്ന് പേരെയും ഗാര്‍ഡുമാരാണ് ദേവസ്വം ജീവനക്കാരെ വിവരം അറിയിച്ചത്. തുടര്‍ന്നാണ് പോലീസ് എത്തിയത്.

സംഭവത്തില്‍ മന്ത്ര കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. സംഭവത്തിന് പിന്നില്‍ കുടിപ്പകയാണെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. കൊടിമരത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കുടിപ്പകയാണെന്നാണ് സംശയിച്ചത്.

English summary
Three person held temple mast mercury pouring issue.
Please Wait while comments are loading...