കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോ ജോസഫിനെ പോലൊരു ഡോക്ടര്‍ നിയമസഭയിലെത്തണം; കുറിപ്പുമായി ശൈലജ ടീച്ചര്‍

Google Oneindia Malayalam News

കണ്ണൂര്‍: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ഡോ. ജോ ജോസഫ് എത്തുന്നത് ഏറെ സന്തോഷകരമെന്ന് മുന്‍ ആരോഗ്യമന്ത്രിയും എം എല്‍ എയുമായ കെ കെ ശൈലജ ടീച്ചര്‍. ആതുര ശുശ്രൂഷാ രംഗത്തെ മാനുഷിക മുഖങ്ങളിലൊന്നാണ് ജോ ജോസഫ് എന്നും തനിക്ക് മുന്നിലിരിക്കുന്നവരോട് ഹൃദയം കൊണ്ടാണ് ജോ ജോസഫ് എന്നും സംസാരിച്ചിട്ടുള്ളതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

രണ്ട് ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് തൃക്കാക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. നേരത്തെ അഡ്വ കെ എസ് അരുണ്‍ കുമാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഡോ ജോ ജോസഫിന്റെ പേര് കഴിഞ്ഞ ദിവസം ഔദ്യോഗികമായി എല്‍ ഡി എഫ് കണ്‍വീനര്‍ പ്രഖ്യാപിക്കുകയായിരുന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്തു നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് എല്‍ ഡി എഫ് നേതൃത്വം അറിയിച്ചു.

jo

ഇങ്ങനെ ഒരു സ്ഥാനാര്‍ത്ഥിയെ ലഭിച്ചത് തൃക്കാക്കരയുടെ ഭാഗ്യമാണെന്നാണ് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞത്. എറണാകുളം ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റായ ഡോ ജോ ജോസഫ് അറിയപ്പെടുന്ന എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമാണ്. കഴിഞ്ഞ പ്രളയകാലത്ത് ജോ ജോസഫ് നടത്തിയ ഇടപെടലുകള്‍ ശ്രദ്ധ നേടിയിരുന്നു. തൃക്കാക്കര വാഴക്കാല സ്വദേശിയായ ജോ ജോസഫ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നാണ് എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയത്. കെ കെ ശൈലജ ടീച്ചര്‍ ജോ ജോസഫിനെ കുറിച്ച് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്

'ഗതികേട് കൊണ്ടാണ് സമരം ചെയ്യുന്നത്, ജനങ്ങള്‍ സഹകരിക്കണം'; കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു'ഗതികേട് കൊണ്ടാണ് സമരം ചെയ്യുന്നത്, ജനങ്ങള്‍ സഹകരിക്കണം'; കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു

ഡോ. ജോ ജോസഫ് തൃക്കാക്കര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവുന്നുവെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ആതുര സുശ്രൂഷാ രംഗത്തെ മാനുഷിക മുഖങ്ങളിലൊന്നാണ് ഡോ. ജോ ജോസഫ്. തനിക്ക് മുന്നിലിരിക്കുന്നവരോട് ഹൃദയംകൊണ്ടാണ് ജോ ജോസഫ് എന്നും സംസാരിച്ചിട്ടുള്ളത്. മനുഷ്യപക്ഷം ചേര്‍ന്നുള്ള വികസന കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കുന്ന ഇടതുപക്ഷത്തോടൊപ്പം ജോ ജോസഫിനെ പോലൊരു ഡോക്ടര്‍ നിയമസഭയിലെത്തുന്നത് മനുഷ്യപക്ഷ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 100 ന്റെ പകിട്ട് നല്‍കും.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യ സ്നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ആശയങ്ങള്‍ കൂടുതല്‍ തെളിമയോടെ തൃക്കാക്കരയിലെ ജനങ്ങളിലേക്കെത്തിക്കാന്‍ ജോ ജോസഫിനെപോലെ സാധാരണക്കാരന്റെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞ ആതുര സുശ്രൂഷകന് കഴിയും. ജോ ജോസഫിലെ മനുഷ്യ സ്നേഹിയെ നമ്മള്‍ കണ്ടത് 2020 ജൂലൈ 21 ന് എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന ഹൃദയമാറ്റ ശാസ്ത്രക്രിയയിലൂടെയാണ്.

തിരുവനന്തപുരത്ത് നിന്നും ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷയും കൈയ്യിലേന്തി മിടിക്കുന്ന ഹൃദയവുമായി ഡോ. ജോ ജോസഫ് എറണാകുളം ലിസി ആശുപത്രിയിലേക്ക് പുറപ്പെട്ടു. മൂന്ന് മണിക്കൂര്‍ 11 മിനുട്ട് കൊണ്ട് ആ ഹൃദയം ലിസി ആശുപത്രിയിലെ സണ്ണി തോമസിന്റെ ശരീരത്തില്‍ മിടിച്ചു. ഇതുള്‍പ്പെടെ അനേകം ഹൃദയ ശാസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ആതുര സുശ്രൂഷകനാണ് ജോ ജോസഫ്.

ഫോട്ടോഷൂട്ട്... അത് പ്രിയാമണി കഴിഞ്ഞേ ഉള്ളൂ... വൈറല്‍ ചിത്രങ്ങള്‍

കേരളത്തിലെ അറിയപ്പെടുന്ന ഹൃദ്രോഗ വിദഗ്ധരില്‍ ഒരാളായ ജോ ജോസഫ് സാമൂഹ്യപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിയാണ്. ഹൃദ്രോഗ, ഹൃദയാരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ എക്സിക്യുട്ടീവ് ട്രസ്റ്റിയായ ജോ പ്രളയകാലത്തും കോവിഡ് മഹാമാരിയുടെ ഘട്ടത്തിലും ശ്രദ്ധേയമായ സേവനപ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു. മറ്റു നിരവധി സംഘടനകളിലും അദ്ദേഹം ഭാരവാഹിത്വം വഹിക്കുന്നുണ്ട്.

Recommended Video

cmsvideo
തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയും ആംആദ്മിയും ബദലാകുമെന്ന് സാബു എം.ജേക്കബ് | Oneindia Malayalam

തന്റെ അറിവും കഴിവും സന്നദ്ധതയും മനുഷ്യപക്ഷത്തോട് ചേര്‍ന്ന് നിന്ന് നടപ്പിലാക്കുന്നതിനും അവന്റെ വേദനകളെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുന്നതിനുമുള്ള സന്നദ്ധതയാണ് ജോ ജോസഫിനെ വ്യത്യസ്തനാക്കുന്നത്. തൃക്കാക്കരയിലെ ജനങ്ങളുടെ ശബ്ദമാവാന്‍ ജോ ജോസഫിനെ യോഗ്യനാക്കുന്നതും ഇതുതന്നെ. ഇടതുപക്ഷത്തിന്റെ മനുഷ്യപക്ഷ രാഷ്ട്രീയം ജനകീയവും സമഗ്രവുമായ വികസന നയങ്ങള്‍ ഇവയെല്ലാം 100 ശതമാനം തനിമയോടെ തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് നല്‍കാന്‍ അദ്ദേഹത്തിന് കഴിയും തന്റെ ജനതയോട് ഹൃദയംകൊണ്ട് സംവദിക്കാന്‍ ജോ ജോസഫിന് കഴിയും അദ്ദേഹത്തിന് എല്ലാ വിജയാശസകളും

English summary
Thrikkakara By-Election: here's what KK Shailaja Teacher says about Dr Jo Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X