കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അതിജീവിതയുടെ കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് സ്ത്രീകള്‍ കൊടുത്ത തിരിച്ചടി': കെകെ രമ

Google Oneindia Malayalam News

കൊച്ചി: ജനാധിപത്യമതനിരപേക്ഷ കേരളത്തിന്റെ വിജയമാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെക രമ. പിണറായി വിജയനെന്ന കേരളത്തിന്റെ ഏകാധിപതിയുടെ തലയ്ക്ക് ഏറ്റ ഏറ്റവും വലിയ പ്രഹരമാണിതെന്നും രമ പറഞ്ഞു.

കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയായിരുന്നു ഈ തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തിരുന്നത്. അവിടെ ക്യാംപടിച്ചുകൊണ്ട് മന്ത്രിമാരും എംഎല്‍എമാരും നിന്ന് പ്രചരണം നടത്തിയ തിരഞ്ഞെടുപ്പായിരുന്നു. വികസനം എന്ന പുതിയ അജണ്ടഈ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. കെ റെയില്‍വേ ഉള്‍പ്പെടെ ഇതാണ് വികസനമെന്നാണ് കേരളത്തിലെ ജനങ്ങളോട് ഭരണപക്ഷം പറഞ്ഞിരുന്നത്.

kk rema

എന്നാല്‍ ഇതല്ല വികസനമെന്നും ഇത് പോലുള്ള ജനവിരുദ്ധ നിലപാട് അംഗീകരിക്കില്ലെന്നും അതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഈ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതിജീവിതയുടെ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമത്തിന് തൃക്കാക്കരയിലെ സ്ത്രീകള്‍ കൊടുത്ത തിരിച്ചടി കൂടിയാണിത് കെകെ രമ പറഞ്ഞു. എല്ലാം കൊണ്ടും കേരളത്തിലെ ജനം അതിശക്തമായ തിരിച്ചടിയാണ് ഈ ഭരണത്തിന് നല്‍കിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

തൃക്കാക്കര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം2022

അതേസമയം, ഉമ തോമസിനെ അഭിനന്ദിച്ച് കെവി തോമസ് രംഗത്തെത്തി. പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള വിജയമാണ് ഉമ തോമസ് നേടിയിരിക്കുന്നതെന്ന് കെവി തോമസ് പറഞ്ഞു. ഉമയെ അഭിനന്ദിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സ്വാഭാവികമായും സി പി എമ്മും ഇടതുമുന്നണിയുമാണ് വിലയിരുത്തേണ്ടതെന്നും കെവി തോമസ് പറഞ്ഞു.

കെ റെയിലാണ് തൃക്കാക്കരയില്‍ പ്രധാന ചര്‍ച്ചാ വിഷയമാക്കിയത്. എന്നാല്‍ അത് വേണ്ടവിധത്തില്‍ ചര്‍ച്ചയ ചെയ്യപ്പെട്ടിട്ടുണ്ടാവില്ലെന്നും താന്‍ ഇന്നും നില്‍ക്കുന്നത് വികസനത്തിനോടൊപ്പമാണെന്നും കെവി തോമസ് പറഞ്ഞു. കേരളത്തിന് ഒരുപാട് മുന്നോട്ട് പോവാനുണ്ട്. തന്റെയൊക്കെ ചെറുപ്പകാലത്ത് എറണാകുളത്ത് ഉള്ളത് ബ്രോഡ് വേയാണ്. അത് കഴിഞ്ഞ് എംജി റോഡും ബൈപ്പാസും എയര്‍പ്പോര്‍ട്ടും സീ പോര്‍ട്ടുമായി. എന്നിട്ടും ട്രാഫിക് പ്രശ്‌നം ഇതുവരെ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. വെള്ളക്കെട്ടും നിലനില്‍ക്കുന്നത്. ഇതിനെല്ലാം പരിഹാരം കണ്ടെത്തേണ്ടത് ആവശ്യമാണെന്നും കെവി തോമസ് പറഞ്ഞു.

ലഹങ്കയില്‍ മിന്നിത്തിളങ്ങി രശ്മിക മന്ദാന..നിങ്ങളെന്ത് സുന്ദരിയെന്ന് ആരാധകര്‍

അതേസമയം, മുഖ്യമന്ത്രി നയിച്ച തിരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടന്നതെന്ന് സിപിഎം. ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ പറഞ്ഞു. ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടില്ലെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു.

Recommended Video

cmsvideo
ക്ഷമ ചോദിക്കുന്നു, സർക്കാരിനെതിരെ പറഞ്ഞിട്ടില്ല.നടി പറയുന്നു

English summary
thrikkakara election result: kk rema said this is the reaction against the government's attempt to sabotage the dileep actress case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X