തൃക്കാക്കരയില്‍ കണക്ക് കൂട്ടല്‍ തകൃതി: ഉറപ്പാണ്, എന്നാല്‍ ആർക്കും അത്രക്കങ്ങ് ഉറപ്പുമില്ല
കൊച്ചി: മുന്നണികളുടെ പ്രതീക്ഷകളെല്ലാം തകിടം മറിച്ചുകൊണ്ടുള്ള വിധിയെഴുത്താണ് തൃക്കാക്കരയില്‍ കണ്ടത്. പ്രചരണച്ചൂടിന്റെ ആവേശത്തില്‍ വോട്ടിങ് ശതമാനം 75 ല്‍ കുറയില്ലെന്നാണ് ഏവരും ഒരു പോലെ കണക്കാക്കിയിരുന്നത്. എന്നാല്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പോളിങ്ങാണ് ഉപതിരഞ്ഞെടുപ്പില്‍ തൃക്കാക്കരയിലുണ്ടായത്. 68.75 ശതമാനമെന്ന പോളിങ്ങിനെ അടിസ്ഥാനമാക്കിയുള്ള കണക്ക് കൂട്ടലില്‍ യുഡിഎഫിനും എല്‍ഡിഎഫും ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല. എന്നാല്‍ അത്രയങ്ങ് ഉറപ്പിലതാനും. പോളിങ് കുറഞ്ഞത് തങ്ങള്‍ക്ക് അനുകൂലമാവുമെന്ന് എല്‍ഡിഎഫ് അവകാശപ്പെടുമ്പോള്‍ ഏത് സാഹചര്യത്തിലും മണ്ഡലം കൈവിട്ട് പോവില്ലെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ അവകാശ വാദം.

എല്‍ ഡി എഫ് ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെക്കുന്നത് തൃക്കാക്കര മുന്‍സിപ്പാലിറ്റിയുടെ പരിധിയിലുള്ള ബൂത്തുകളിലാണ്. ഈ ബൂത്തുകളില്‍ മികച്ച പോളിങ് നടന്നു എന്നുള്ളതാണ് ഇടതിന്റെ അട്ടിമറി സ്വപ്നങ്ങള്‍ക്ക് കരുത്തേകുന്നത്. എല്‍ഡിഎഫിന് സ്ഥിരമായി ലഭിക്കുന്ന വോട്ടുകളെ കൂടാതെ കൂടുതല്‍ വോട്ടുകള്‍ ഇവിടെ നിന്ന് ലഭിക്കുമെന്ന് മുന്നണി വൃത്തങ്ങള്‍ പറയുന്നു.
ഒരു പൂവ് പോലെ സുന്ദരം: മോഡേണ്‍ ലുക്കില്‍ വൈറലായി അപർണ്ണ ബാലമുരളി
യു ഡി എഫ് ഭരിക്കുന്ന തൃക്കാക്കര മുന്‍സിപ്പിലിറ്റിയില്‍ സമീപകാലത്ത് ഉയർന്ന് വന്ന വിവാദങ്ങളാണ് യു ഡി എഫ് ആശങ്കയോടെ നോക്കിക്കാണുന്ന ഘടകം. ഇതോടൊപ്പം തന്നെ കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് കോട്ടകളില്‍ പോളിംഗ് കുറഞ്ഞതും ഇടതു കേന്ദ്രങ്ങള്‍ ആശ്വാസമായി കാണുന്നു. പാലാരിവട്ടം, കടവന്ത്ര മേഖലകളിലാണ് പോളിങ് വലിയ തോതില്‍ കുറഞ്ഞിരിക്കുന്നത്. കൊച്ചി കോർപ്പറേഷനിലെ പല ബൂത്തുകളിലും അമ്പത് ശതമാനത്തിൽ താഴെ മാത്രമാണ് പോളിംഗ്. ഇതിൽ പലതും യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ്.
ജോ ജോസഫ് എന്ന പ്രഫഷണലായ സ്ഥാനാർത്ഥിയെ രംഗത്ത് ഇറക്കിയതിലൂടെ പാർട്ടി വോട്ടുകള്‍ക്ക് അപ്പുറത്തുള്ള വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ കഴിഞ്ഞെന്നും എല്‍ ഡി എഫ് കണക്ക് കൂട്ടുന്നു. യു ഡി എഫ് കണക്കുകള്‍ക്ക് അപ്പുറത്തുള്ള അടിയൊഴുക്ക് മണ്ഡലത്തിലുണ്ടാവുമെന്നും അത് വിജയത്തിലേക്ക് എത്തിക്കുമെന്നുമാണ് ഇടത് കേന്ദ്രങ്ങളുടെ വിശ്വാസം.
മറുവശത്ത് ആവട്ടെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തെ അത്ര ഉണ്ടായില്ലെങ്കിലും വിജയത്തിന്റെ കാര്യത്തില്‍ യു ഡി എഫ് നേതാക്കള്‍ക്ക് യാതൊരുവിധ സംശയങ്ങളുമില്ല. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും വിജയത്തിലേക്ക് എത്തിച്ച ഘടകങ്ങള്‍ ഇത്തവണയും തങ്ങലെ വിജയത്തിലേക്ക് എത്തിക്കും. ഒരു മേഖലയിലും എല്‍ ഡി എഫിന് പിറകിലേക്ക് പോവില്ല. കൊച്ചി കോർപ്പറേഷനില്‍ തങ്ങള്‍ വിജയിച്ച വാർഡുകളില്‍ വാര്‍ഡുകളില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ പോളിംഗ് നടന്നെന്നും ഇത് തങ്ങളെ സഹായിക്കുമെന്നും യുഡിഎഫ് പറയുന്നു.
പിടി തോമസെന്ന വികാരമാണ് വിജയത്തില്‍ ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തുന്ന ഘടകമായി യു ഡി എഫ് എടുത്ത് പറയുന്നത്. സർവ്വ സന്നാഹങ്ങളുമായി പ്രചരണം ഇറക്കി മറിക്കാന്‍ എല്‍ ഡി എഫ് രംഗത്ത് എത്തിയപ്പോള്‍ അതേ രീതിയില്‍ തന്നെ മുന്നേറാന്‍ യു ഡി എഫിനും സാധിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് 10000 ത്തിന് മുകളിലുള്ള വോട്ടുകളുടെ ലീഡാണ് യുഡിഎഫ് പ്രതീക്ഷ.
വോട്ടുയർത്തുമെന്നാണ് ബിജെപിയുടെ അവകാശവാദമെങ്കിലും അത് അവരെ സംബന്ധിച്ച് അത്ര എളുപ്പമായിരിക്കില്ല. 2011-ൽ രൂപീകൃതമായ ശേഷം ഇതുവരെയും തൃക്കാക്കരയില്‍ യുഡിഎഫ് മാത്രമാണ് വിജയിച്ചിട്ടുള്ളത്. ആദ്യ തവണ യു ഡി എഫിന്റെ ഭൂരിപക്ഷം 22000 ത്തിനും മുകളിലായിരുന്നു. ബെന്നി ബഹനാന് 65854 വോട്ട് ലഭിച്ചപ്പോള്‍ സിപിഎം സ്ഥാനാർത്ഥിയായ എം ഇ ഹസൈനാർ 43448 വോട്ടും ബിജെപിയുടെ എൻ സജികുമാർ 5000 ത്തോളം വോട്ടും നേടി.
ഗ്ലാമറസ് മിറർ ചിത്രം പങ്കുവെച്ച് പ്രേക്ഷകരുടെ സ്വന്തം മീനാക്ഷി: ചിത്രം ഏറ്റെടുത്ത് ആരാധകർ
2021 ല്‍ 15000 ത്തിന് അടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിടി തോമസ് മണ്ഡലത്തില്‍ നിന്നും വിജയിക്കുന്നത്. 43.82 ശതമാനം വോട്ട് വിഹിതത്തോടെ 59839 വോട്ടുകളായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി നേടിയത്. ഇടത് സ്വതന്ത്രന്‍ ജെ ജേക്കബിന് 45510 വോട്ട് ലഭിച്ചപ്പോള്‍ ബിജെപിയുടെ എസ് സജി 15218 ഉം ട്വന്‍റി-20 യുടെ ടെറി തോമസ് 13773 വോട്ടും നേടി.












Click it and Unblock the Notifications