കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളവര്‍മയിലും സാസ്‌കാരിക ഫാസിസം: ദീപ ടീച്ചര്‍ക്ക് പിന്തുണയുമായി ഓണ്‍ലൈന്‍ ലോകം

  • By Kishore
Google Oneindia Malayalam News

വിദ്യാലയങ്ങള്‍ സരസ്വതീക്ഷേത്രങ്ങളാണ് എന്ന് പറയാറുണ്ട്. ഒരു ആലങ്കാരിക പ്രയോഗമാണ് അത്. എന്ന് കരുതി അവിടെ വിളക്ക് കത്തിച്ച് പ്രാര്‍ഥിക്കണം എന്നല്ല. എന്നാല്‍ സാസ്‌കാരിക നഗരമായ തൃശ്ശൂരിലെ പ്രശസ്തമായ കേരളവര്‍മ കോളജില്‍ അക്ഷരാര്‍ഥത്തില്‍തന്നെ ഒരു ക്ഷേത്രമുണ്ടത്രെ. തങ്ങള്‍ അവിടെ പഠിച്ചിരുന്ന കാലത്തൊന്നും കേരളവര്‍മയില്‍ അത്തരം ഒരു ക്ഷേത്രമുണ്ടായിരുന്നതായി അറിവില്ല എന്നാണ് പൂര്‍വ്വവിദ്യാര്‍ഥികള്‍ പറയുന്നത്.

അമ്പലമുള്ള കേരളവര്‍മ കോളേജില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ വിദ്യാര്‍ഥികളെ മാത്രമല്ല, അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അസിസ്റ്റന്റ് പ്രൊഫസറായ ദീപ നിശാന്തിനെയും പുറത്താക്കണം എന്ന് ആവശ്യം ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആരെയെങ്കിലും പുറത്താക്കുന്നെങ്കില്‍ ആദ്യം തന്നെയാകട്ടെ എന്ന് പറഞ്ഞ് ദീപ നിശാന്ത് വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഇതോടെ ദീപ ടീച്ചറിന് ഐക്യദാര്‍ഢ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ഓണ്‍ലൈന്‍ ലോകം.

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വിദ്യാലയങ്ങള്‍ ക്ഷേത്രങ്ങളാണെന്ന അഭിപ്രായത്തോട് ശക്തമായി വിയോജിക്കുന്നു. കലാക്ഷേത്രത്തില്‍ ബീഫ് കടത്തേണ്ട എന്ന് പറയുന്നവര്‍ നാളെ അശുദ്ധി സമയത്ത് സ്ത്രീകള്‍ കോളജില്‍ കയറരുത് എന്നും പറഞ്ഞേക്കും. അഹിന്ദുക്കള്‍ പുറത്ത് നില്‍ക്കണമെന്നും ആവശ്യപ്പെട്ടേക്കാം. വലിച്ചെറിയേണ്ടവയെ വലിച്ചെറിയണമെന്നും ദിപ ടീച്ചര്‍ പറയുന്നു.

കേരളത്തിലും ഫാസിസം വരുന്നു

കേരളത്തിലും ഫാസിസം വരുന്നു

ബീഫ് കഴിച്ചതിന് ഉത്തരേന്ത്യയില്‍ ഒരാളെ മര്‍ദ്ദിച്ചുകൊന്ന വാര്‍ത്ത കേട്ട് ആശ്വസിച്ചവരാണ് മലയാളികള്‍. എന്നാല്‍ കേരളത്തിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നുകൂടായ്കയില്ല എന്നതിന്റെ സൂചനയാണ് കേരളവര്‍മ കോളേജിലെ സാംസ്‌കാരിക ഫാസിസം. ഇതിനെതിരെ ഓണ്‍ലൈന്‍ ലോകം പ്രതികരിച്ചുതുടങ്ങി.

ദീപ നിശാന്തിന് പിന്തുണ

ദീപ നിശാന്തിന് പിന്തുണ

അധ്യാപികയും എഴുത്തുകാരിയുമായ ദിപ നിശാന്തിനെ പിന്തുണച്ച് ഓണ്‍ലൈനില്‍ ഇഷ്ടം പോലെ പോസ്റ്റുകളാണ് വരുന്നത്. അധ്യാപിക എന്ന സ്‌നേഹം മുതല്‍ സാംസ്‌കാരി ഫാസിസത്തോട് പ്രതികരിച്ച ദീപയോടുള്ള ഐക്യദാര്‍ഢ്യം വരെ പോസ്റ്റുകളില്‍ കാണാം

ഓണ്‍ലൈനില്‍ കാംപെയ്ന്‍

ഓണ്‍ലൈനില്‍ കാംപെയ്ന്‍

ദീപ നിശാന്തിന്റെ വിദ്യാര്‍ഥികളും സോഷ്യല്‍ മീഡിയയിലെ സുഹൃത്തുക്കളുമാണ് കാംപെയ്ന്‍ തുടങ്ങിയത്. ദീപ നിശാന്തിനെ നേരിട്ട് കാണാത്തവരും അറിയാത്തവരുമായ പലരും ഇന്ന് അവര്‍ക്കൊപ്പമുണ്ട്.

English summary
Thrissur Keralavarma college beef festival and controversy; Social media support Asst Professor Deepa Nishanth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X