കോൺഗ്രസ് ഓഫിസിന് കാവി പെയിന്റ്, അമളി മനസിലായതോടെ മാറ്റിയടി, വിമർശനം
തൃശൂര്‍: തൊഴിലാളികൾ പെയിന്റടിച്ച് വന്നപ്പോൾ കോൺഗ്രസ് ഓഫിസ് ബിജെപി ഓഫിസായി മാറി. തൃശൂർ ഡിസിസി ഓഫിസിൽ നടത്തിയ പെയിന്റടിയിലാണ് തൊഴിലാളികൾക്ക് അമളി പറ്റിയത്. കാവി പൂശിയ ഓഫിസ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നേതാക്കൾ ഇടപെട്ടാണ് പെയിന്റ് വെള്ളയാക്കി മാറ്റിയത്.
ഭാരത് ജോഡോ യാത്രയെ സ്വീകരിക്കുന്നതിനായി ഡിസിസി ഓഫിസ് പെയിന്റടിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് അമളി പിണഞ്ഞത്. . ത്രിവര്‍ണ പതാകയുടെ നിറം അടിക്കാനായിരുന്നു നേതൃത്വം തൊഴിലാളികളോട് ആവശ്യപ്പട്ടിരുന്നത്. എന്നാൽ പെയിന്റടി പൂർത്തിയായപ്പോൾ പച്ചയും കാവിയും നിറഞ്ഞ് ബിജെപി ഓഫിസിന്റെ നിറത്തിലാവുകയായിരുന്നു.

പെയിന്റടി ശ്രദ്ധയിൽപ്പെട്ട ആളുകളാണ് ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഇതോടെ വലിയ വിമർശനങ്ങളാണ് കോൺഗ്രസ് തൃശൂർ ജില്ല നേതൃത്വത്തിന് നേരെ ഉയർന്നത്. അബദ്ധം പറ്റിയെന്ന് വിശദീകരിച്ച തൊഴിലാളികള്‍ പിന്നാലെ നിറം മാറ്റി പെയിന്റടിച്ച് പ്രശ്നത്തിൽ നിന്ന് തലയൂരി. നേരത്തെ കാവി നിറം കൊടുത്ത ഇടങ്ങളില്‍ പച്ചയ്ക്ക് പ്രാമുഖ്യം നല്‍കിയും ഒപ്പം വെള്ള പെയിന്റുമടിച്ചാണ് പണി പൂർത്തിയാക്കിയത്.
അതേസമയം പെയിന്റിങ് തൊഴിലാളികള്‍ക്ക് പറ്റിയ അബദ്ധമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം. നേരത്തേയും ഇതേ നിറങ്ങളായിരുന്നെങ്കിലും പുതിയ നിറം വന്നതോടെ കാവി എടുത്ത് നിന്നതുമാണ് പ്രശ്നത്തിന് കാരണമെന്നും നേതാക്കൾ പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തൃശൂരിലെത്തുന്നതിന് മുന്നോടിയായിട്ടാണ് ഡിസിസി ഓഫീസിന്റെ മുഖംമിനുക്കാന്‍ തീരുമാനിച്ചത്.
പെയിന്റിങ് തൊഴിലാളികള്‍ക്ക് പറ്റിയ അബദ്ധമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. നേരത്തെയും ഇതേ നിറങ്ങളായിരുന്നെങ്കിലും ഇത്ര ഉദിപ്പുണ്ടായിരുന്നില്ല പെയിന്റിനെന്നും ഇപ്പോള്‍ ഉദിപ്പുള്ള പെയിന്റടിച്ചപ്പോള്‍ മാറ്റം ദൃശ്യമായെന്നും നേതാക്കള്‍ പറഞ്ഞു.രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തൃശൂരിലെത്തുന്നതിന് മുന്നോടിയായിട്ടാണ് ഡിസിസി ഓഫീസിന്റെ മുഖംമിനുക്കാന്‍ തീരുമാനിച്ചത്.
ഭാരത് ജോഡോ യാത്രയെ സ്വീകരിക്കുന്നതിന് തൃശൂരില്‍ വലിയ ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തികൊണ്ടിരിക്കുന്നത്.അതേസമയം, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര തുടരുകയാണ്. നേതാക്കളും അണികളും ആവേശത്തോടെയാണ് യാത്രയെ സ്വീകരിക്കുന്നത്.
കറുപ്പഴകിൽ അനശ്വര.... സാരിയിൽ പുത്തൻ ഫോട്ടോഷൂട്ട് ... കാണാം ചിത്രങ്ങൾ...












Click it and Unblock the Notifications