കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പണത്തെക്കാൾ വലുത് സമാധാനം, മരക്കാര്‍ വേണ്ടെന്ന് വെച്ചു': ആന്റണി പെരുമ്പാവൂരിനെതിരെ തിയേറ്റര്‍ ഉടമ

Google Oneindia Malayalam News

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി തൃശൂര്‍ ഗിരിജ തിയേറ്ററുടമ. സിനിമ റിലീസുമായി ബന്ധപ്പെട്ട് ഭയപ്പെടുത്തുന്ന എഗ്രിമെന്റാണ് ആശീര്‍വാദ് മുന്നോട്ട് വെച്ചത്. അവരുടെ പടങ്ങള്‍ കളിച്ചാല്‍ പണം കിട്ടുമെങ്കിലും, ഒരു പടം കളിച്ചാല്‍ ഉണ്ടാക്കുന്ന ടെന്‍ഷന്‍ മാനസികനില പോലും താളം തെറ്റിക്കുന്ന അവസ്ഥയാണ് ഉള്ളതെന്നും തീയേറ്റര്‍ ഉടമ ഗിരിജ ഫേസ്ബുക്ക് പേജിലൂടെ ആരോപിക്കുന്നു.

തിയേറ്ററുടമകള്‍ക്ക് നല്‍കിയ ഉറപ്പുകളും ബിസിനസ് മര്യാദയും ലംഘിച്ചുകൊണ്ടാണ് ആശിര്‍വാദിന്റെ കരാറുകള്‍. ഒപ്പോസിഷന്‍ തീയേറ്ററുകളില്‍ പടം നല്‍കില്ല എന്ന ഉറപ്പിലാണ് പല തീയേറ്ററുകളും മരക്കാറിന് 25-50 ലക്ഷം വീതം നല്‍കിയിരിക്കുന്നതെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. തീയേറ്റര്‍ ഉടമയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പാര്‍ട്ടി അംഗത്തെ കാണാതായ ബ്രാഞ്ചില്‍ മത്സരം; നിലവിലെ സെക്രട്ടറിക്ക് തോല്‍വിപാര്‍ട്ടി അംഗത്തെ കാണാതായ ബ്രാഞ്ചില്‍ മത്സരം; നിലവിലെ സെക്രട്ടറിക്ക് തോല്‍വി

മരക്കാർ എന്ന സിനിമ

ഫിയോക് അസോസിയേഷൻ പ്രസിഡന്റ്‌ വിജയ് കുമാര്‍ സര്‍ എല്ലാ തിയേറ്ററുകാരോടും മരക്കാർ എന്ന സിനിമ കളിക്കുവാനുള്ള ആന്റണി സാറിന്റെ ന്റെ അഭ്യർത്ഥന അറിയിച്ചു. പക്ഷെ എന്നെ ഒഴിവാക്കി തരണമെന്നു ഞാൻ ഫിയോക്ക് യോഗത്തില്‍ എല്ലാ അംഗങ്ങളുടേയും മുൻപാകെ അഭ്യർത്ഥിച്ചു. എനിക്ക് 2021 ആഗസ്റ്റ് മാസം മരക്കാർ എന്ന സിനിമ കളിക്കുവാൻ നൽകിയ എഗ്രിമെന്റ് ഞാൻ ഒപ്പ് വെച്ചിട്ടില്ല. അതിനു കാരണങ്ങൾ ഉണ്ട്‌.

2020 മാർച്ച്‌ 26 ന് ഈ മരക്കാർ എന്ന സിനിമ തൃശ്ശൂർ സ്റ്റേഷനുകളിൽ ഗിരിജ തിയേറ്റർ ഒഴിച്ച് എല്ലായിടത്തും വെച്ചിരുന്നു. 2009 മുതൽ എപ്പോഴും ഒരാഴ്ച ഞങ്ങൾക്ക് ആഷിർവാദിന്റെ സിനിമകൾ ലഭിച്ചിരുന്നു. 2020 മുതൽ ആ ഏർപ്പാട് നിർത്തി. 90 ശതമാനം മലയാള സിനിമകൾക്ക് ഫിനാൻസ് നൽകുന്ന ഫിനാൻസിയർ തൃശ്ശൂർ സ്വദേശിയും, ഒരു തിയേറ്റർ തൃശ്ശൂരിൽ എടുത്തു നടത്തുന്നുമുണ്ട്. അദ്ദേഹം 90 ശതമാനം സിനിമകൾക്ക്‌ ഫിനാൻസ് നൽകുന്നത് കൊണ്ടു, ഞങ്ങൾക്ക് പടം നൽകാതിരിക്കുവാൻ 50 ലക്ഷം അഡ്വാൻസ് നൽകിയിട്ടുണ്ട്. അത് കൊണ്ടു പടം നൽകുവാൻ നിർവാഹമില്ല എന്നാണ് പറഞ്ഞത്.

ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കാവ്യാ മാധവനും മീനാക്ഷിയും; ഞെട്ടിച്ച് ദുല്‍ഖറും

യോഗം ഉള്ള സിനിമകളെ ലഭിക്കു

യോഗം ഉള്ള സിനിമകളെ ലഭിക്കു, ഒരു വാതിൽ അടയുമ്പോൾ മറു വാതിൽ തുറക്കും ആ വിശ്വാസത്തിൽ നീങ്ങുന്നവർ ആണ് ഞങ്ങൾ. ഞങ്ങൾക്ക് പടങ്ങൾ നൽകുന്ന വേറെ കമ്പനികൾ ഉണ്ട്‌, എഗ്രിമെന്റ് പോലും ആവശ്യം ഇല്ല, വാക്ക് വാക്കാണ്, പണം നൽകുന്നതിനു മുന്നേ ഒരു വാക്ക് പറഞ്ഞെങ്കിൽ വെറും വാക്കിൽ ഉറച്ചു നിൽക്കുന്ന കമ്പനികൾ. പണം കണ്ടാൽ കണ്ണ് മഞ്ഞളിച്ചു പോകാത്ത എത്രയോ ഫിലിം കമ്പനികൾ ഉണ്ട്‌. ആശീർവാദ് എന്ന കമ്പനിയുടെ പടങ്ങൾ ഇനീഷ്യല്‍ കളക്ഷനിൽ മുന്നിട്ടു നിൽക്കും, പക്ഷെ വിശ്വസിച്ചു മുന്നോട്ടു പോകാൻ ഭയമായിരുന്നു.

എപ്പോൾ വാക്ക് മാറുമെന്ന്

എപ്പോൾ വാക്ക് മാറുമെന്ന് പറയുവാൻ കഴിയുക ഇല്ല, ഒരു പരാതിയായി പോകാൻ പറ്റില്ല, കാരണം ഫിയോക് പ്രസിഡന്റ്‌ തലപ്പത്തും അവർ തന്നെ. ഹോൾഡ് ഓവർ ആയാലും ഞങ്ങൾ നഷ്ടം സഹിച്ചു നീട്ടി വലിച്ചു, അവർക്കു പേരെടുക്കാൻ പടം കളിക്കുക. ഒരാഴ്ച പടം ലഭിച്ചാൽ ആ തുക കൊണ്ടു തിയേറ്റർ ചിലവുകൾ നടന്നു പോകും, പക്ഷെ അവർക്കെതിരെ പരാതിപ്പെട്ടും കാര്യമില്ല, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയ്ക്കു 3 ആഴ്ച ഡേറ്റ് നൽകിയ ശേഷം കെട്ടിയോളാണ്‌ മാലാഖ എന്ന സിനിമയ്ക്കു എഗ്രിമെന്റ് നൽകി, 5 ലക്ഷം അഡ്വാൻസും കൊടുത്തു, പടം ഹോൾഡ്ഓവർ ആയാൽ എടുത്തു മാറ്റി അടുത്ത പടം കേറ്റുവാൻ ഞങ്ങൾക്ക് അവകാശം ഉണ്ട്‌.

50 ദിവസം ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

പക്ഷെ 50 ദിവസം ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഹോൾഡ് ഓവർ ആയാലും തികക്കണം എന്ന് സമ്മര്‍ദ്ദം ചെലുത്തി. കെട്ടിയോളാണ്‌ മാലാഖ എന്ന സിനിമ കയറ്റുവാൻ സമ്മതിച്ചില്ല. സിനിമയുടെ രാജാക്കന്മാരെ പിണക്കിയാൽ, പിന്നെ ഞങ്ങൾ ഗിരിജ തിയേറ്റർ ഇല്ല. മിണ്ടാതെ സഹിച്ചു നിൽക്കുക എന്ന അവസ്ഥ. ഞങ്ങൾ ചില തീയേറ്റരുകാർ അവരെ പോലെ കോടികൾ സമ്പാദ്യം ഇല്ല, 5 ലക്ഷം ഒരു സിനിമയ്ക്കു നൽകിയത് പെട്ടു പോയാൽ, അത് തിരിച്ചു എടുക്കാൻ ആ കമ്പനി അടുത്ത പടം കൊണ്ടു വരുന്ന വരെ കാക്കണം. ഞങ്ങൾക്ക് ആശിർവാദ് സിനിമാസ് ന്റെ പടങ്ങൾ കളിച്ചാൽ പണം കിട്ടുമെങ്കിലും, ഒരു പടം കളിച്ചാൽ ഉണ്ടാക്കുന്ന ടെൻഷൻ, എന്റെ മാനസിക നില പോലും താളം തെറ്റിക്കുന്ന അവസ്ഥ.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന പടം

അവർ പറഞ്ഞ പോലെ അനുസരിച്ചു ഹോൾഡ് ഓവർ ആയ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന പടം മാറ്റാതെ 50 ദിവസത്തിലേക്കു എത്തിച്ചു കൊടുക്കാം എന്ന് ഞങ്ങൾ സമ്മതിച്ചു കൊണ്ട് പോകുമ്പോൾ, തൃശ്ശൂരിലെ മറ്റൊരു തിയേറ്റർ ലേക്ക് പടം നൽകി. അഡ്വാൻസ് നൽകിയ അടുത്ത പടം വിട്ട്, 50 ദിവസം ആളുകൾ കുറഞ്ഞ അവസ്ഥയിൽ ഈ പടം ഓടിച്ചു കൊണ്ടിരിക്കുമ്പോൾ, 45 th day ഞങ്ങളോട് ചോദിക്കാതെ തൃശ്ശൂരിലെ വേറെ തിയേറ്ററിൽ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന പടം കൊടുത്തു.പ്രൊഡ്യൂസർ ആയുള്ള ഫിനാൻസ് ഏർപ്പാട് കാരണം നൽകി എന്ന കാരണവും നൽകി. അവർക്കു അവരുടെ കാര്യം മാത്രം. മറ്റൊരു തീയേറ്റരുകാരൻ കൂടുതൽ പണം നൽകിയാൽ, നമ്മൾ ഒരു അഡ്വാൻസ് നൽകിയ പടം വിട്ടു കൊണ്ടു അവരെ അനുസരിച്ചു നിൽക്കുന്നതിനൊന്നും വില ഇല്ല, ഞങ്ങൾ തിയേറ്റർ കാർ വെറും പിച്ചക്കാർ. തിയേറ്റർ കാരെ പൊട്ടൻമാരാക്കി, അടിമകൾ പോലെ പടങ്ങൾ കളിപ്പിക്കുന്ന ഏർപ്പാട്.

 എന്തായാലും മെയിൻ തിയേറ്റർ ആയി

എന്തായാലും മെയിൻ തിയേറ്റർ ആയി ഒരാഴ്ച മേലെ ഇത് പോലെ പോലെ സിനിമകൾ കളിക്കുവാനുള്ള ബുദ്ധിമുട്ട് കാരണം, ഇനി ഏത് സിനിമ ആയാലും മാക്സിമം ഒരാഴ്ച ഇല്ലെങ്കിൽ വേണ്ട എന്ന തീരുമാനം എനിക്ക് എടുക്കേണ്ടി വന്നു. പിന്നീട് വന്ന മരക്കാർ ഒരാഴ്ച ചോദിച്ചപ്പോൾ മെയിൻ തിയേറ്റർ 50 ലക്ഷം അഡ്വാൻസ് നൽകി അതിനാൽ എല്ലായിടത്തും കൊടുത്താലും നിങ്ങള്ക്ക് നൽകുവാൻ മെയിൻ തിയേറ്റർ ന് സമ്മതം അല്ല എന്ന് അറിയിച്ചു. പിന്നീട് ആഗസ്റ്റ് 2021ഇൽ 50 ലക്ഷം നൽകിയ മെയിൻ തീയേറ്ററിന്റെ സമ്മതം ഇല്ലാതെ, ഞങ്ങളുടെ തിയേറ്ററിൽ 3 ആഴ്ച ഹോൾഡ് ഓവർ നോക്കാതെ മരക്കാർ കളിക്കണം, പല കണ്ടിഷൻസ് അടങ്ങിയ എഗ്രിമെന്റ്. കത്തി കഴുത്തിൽ വെച്ച് പടം ഓടിപ്പിക്കുന്ന പോലെ ഉള്ള അനുഭവം. ഞാൻ ഒരു സ്ത്രീയും, ഇത് പോലെ ഭയപ്പയെടുത്തുന്ന എഗ്രിമെന്റ്, 2020 ഇൽ പറഞ്ഞത് മെയിൻ തിയേറ്റർ ന്റെ അനുവാദം ഇല്ലാതെ മരക്കാർ ഞങ്ങൾക്ക് നൽകുവാൻ കഴിയില്ല എന്നായിരുന്നു.

2021 ആഗസ്തില്‍

2021 ആഗസ്തില്‍ മെയിൻ തിയേറ്റർ നൽകിയ 50 ലക്ഷത്തിനു വില ഇല്ലാതെ ആയി, അദ്ദേഹത്തിന് എങ്ങിനെ പണം മടക്കി ലഭിക്കും എല്ലാ തീയേറ്ററുകളിലും 3 ആഴ്ച കളിച്ചാൽ, വലിയ തുക നൽകിയ ആൾക്ക് ഒരു വില നൽകാത്ത പോലെ ആയില്ലേ, മാത്രമല്ല എന്നെ പോലെ ഫിയോക് മെമ്പർ ആണ്, എന്നെ ഒഴിവാക്കുവാൻ വേണ്ടി വലിയ തുക നൽകിയെങ്കിലും, ഞാൻ 10 പൈസ അഡ്വാൻസ് നൽകാതെ, എന്നെ ബ്ലോക്ക്‌ ചെയ്തതിനു ദൈവം ആ തിയേറ്റർ കാരന് നൽകിയ പണി എന്നൊക്കെ കരുതി ഞാൻ മരക്കാർ എടുത്തു കളിച്ചാൽ രണ്ടാം തരം ആകും. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ കളിച്ച അനുഭവം ഉണ്ട്‌, എല്ലാം കൊണ്ടും മനസ്സമാധാനം പോയി കിട്ടും. ഇത് പോലെ ഓരോ തിയേറ്റർ കാർക്കും കാരണങ്ങൾ ഉണ്ട്‌.

സിനിമ മേഖലയിൽ എന്റെ കാര്യം സിന്ദാബാദ് ആണ്

സിനിമ മേഖലയിൽ എന്റെ കാര്യം സിന്ദാബാദ് ആണ്. മറ്റുള്ളവരുടെ നെഞ്ചത്ത് ചവിട്ടിയും പണം കൊയ്യണം. എനിക്ക് ഇത് പോലെ ടെൻഷൻ നൽകി, മറ്റുള്ളവരെ ദ്രോഹിച്ചു, 50 ലക്ഷം നൽകിയ തിയേറ്റർ കാരന്റെ മുന്നിൽ നീ കണ്ടോ ഞാൻ കളിക്കുന്നത് എന്ന് കാണിച്ചു നെഗളിച്ചു എനിക്ക് പടം വേണ്ട. പണത്തെക്കാൾ വലുത് മനസ്സമാധാനം ആണ്. 50 ലക്ഷം ഏതു കാരണത്താൽ നൽകിയാലും അയാളെ പറ്റിച്ചു എനിക്ക് പടം വേണ്ട, അതിനാൽ ഞാൻ ഒപ്പിട്ടില്ല. സെഞ്ചറി ഫിലംസ് കോട്ടയം, right റിലീസ്, A and A, wayfarer, funtastic, മാജിക് ഫ്രെയിംസ്, ആഷിഖ് അബു ഈ കമ്പനികൾ ആണ് മരക്കാർ ചെയ്തിരുന്നു എങ്കിൽ 200 തിയേറ്റർ കാരും ചിലപ്പോൾ ഒപ്പിട്ടു കളിച്ചേനെ. ഇവർ ഭീഷണിപ്പെടുത്തി കളിപ്പിക്കില്ല, വാക്ക് വാക്കാണ്, സ്ത്രീകളോട് ഈ വിധം പെരുമാറില്ല, ടെൻഷൻ കുറവും.

ഭയപ്പാടോടു കൂടി സിനിമ

ഭയപ്പാടോടു കൂടി സിനിമ കാശിനു വേണ്ടി കളിക്കുന്നതും, ഇഷ്ടത്തോടെ അവരുടെ സിനിമ സ്വന്തം സിനിമ പോലെ കളിക്കുന്നതും തമ്മിൽ വിത്യാസം ഉണ്ട്‌. വാക്ക് ഒന്നും, പ്രവൃത്തി രണ്ടും ആയാൽ സ്ത്രീകൾക്ക് ബുദ്ധിമുട്ട് ഉണ്ട്‌. എന്നെ പോലെ എസ് എന്‍ തിയേറ്റർ ഹരിപ്പാട് ഒരു സ്ത്രീ ആണ് നടത്തുന്നത്. അവരോടു ചോദിച്ചാൽ അവർക്കും ഉണ്ടാകും കാരണം ഇത് പോലെ. ഞങ്ങൾ സ്ത്രീകൾക്ക് വെറുതെ ഒരു പടം നൽകിയാലും ഗുണ്ടായിസം പോലുള്ള ഏർപ്പാട് താങ്ങുവാൻ ബുദ്ധിമുട്ടുണ്ട്. ഓപ്പോസിഷൻ തീയേറ്ററുകളിൽ പടം നൽകില്ല ഉറപ്പിൽ ആണ് പല തീയേറ്ററുകളും 25- 50 ലക്ഷം വീതം നൽകിയിരിക്കുന്നത്. അവരിൽ നിന്നും ഇത്രയും പണം വാങ്ങി, 10 പൈസ വാങ്ങാതെ മുന്നേ പടം നല്കാത്ത തീയേറ്ററുകളിൽ, അവരുടെ സമ്മതം ഇല്ലാതെ എഗ്രിമെന്റ് നൽകിയിരിക്കുന്നു.

എനിക്ക് ലാഭങ്ങൾ കൊയ്ത് പോകണം

എനിക്ക് ലാഭങ്ങൾ കൊയ്ത് പോകണം, ഞങ്ങൾ രാജാക്കന്മാർ, നിങ്ങൾ അടിമകൾ. എനിക്ക് നൽകാതിരിക്കുവാൻ വേണ്ടി 50 ലക്ഷം മറ്റൊരു തിയേറ്ററിൽ നിന്ന് വാങ്ങിയെങ്കിൽ ആ തിയേറ്ററിൽ പടം നൽകണം. അതാണ്‌ മര്യാദ. അവർ പലിശ പോലും ലഭിക്കാതെ 50 ലക്ഷം 3 വർഷത്തോളം ബ്ലോക്ക്‌ ആയി കിടക്കുക ആണ്. എല്ലാവർക്കും സ്വന്തം ബിസിനസ്‌ വലുതാണ്. ചിലതു ലാഭം നൽകും, ചിലതു നഷ്ടമാകും, ബിസിനസ്സിൽ പറഞ്ഞിട്ടുള്ളതാണ്. ആദ്യം വാക്ക് തെറ്റിച്ചത് തിയേറ്റർ കാരല്ല. ഓപ്പോസിഷൻ തിയേറ്റർ കാരന്റെ കൈയിൽ നിന്നും ഭീമമായ തുക വാങ്ങിയ ശേഷം, അവരുടെ സമ്മതപത്രം നൽകാതെ, മറ്റു തീയേറ്ററുകളിലേക്ക് എഗ്രിമെന്റ്. എഗ്രിമെന്റ് മുന്നേ വെക്കാത്ത ഞാൻ എങ്ങിനെ ഫിയോക്ക് ഇലെ മറ്റു മെമ്പർ നേ ചതിച്ചു കൊണ്ടു പടം വെക്കും? ഐക്യത്തിന് ഞാൻ വില നൽകുന്നു, എന്നെ ചതിച്ചവർ ആയാലും, വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു എന്നെ ഇല്ലാതാക്കുവാൻ നടന്നാലും സത്യം മര്യാദ വിട്ട് എനിക്ക് ഒന്നും നെടേണ്ട സര്‍.

Recommended Video

cmsvideo
പണത്തിനോട് ഇത്ര ആർത്തിയാണേൽ വേറെ പണി നോക്ക്'; ആന്റണി പെരുമ്പാവൂരിന് പൊങ്കാല

English summary
Thrissur Girija Theater owner with serious allegations against producer Antony Perumbavoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X