കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്ല്യാണ്‍ സാരീസ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തില്‍

  • By Sruthi K M
Google Oneindia Malayalam News

തൃശ്ശൂര്‍: കാരണമില്ലാതെ സ്ഥലം മാറ്റുന്നതില്‍ പ്രതിഷേധിച്ച് കല്ല്യാണ്‍ സാരീസിലെ തൊഴിലാളികള്‍ സമരവുമായി രംഗത്തിറങ്ങി. തൃശ്ശൂരിലെ കല്ല്യാണ്‍ സെയില്‍സ് ഗേള്‍സാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇരിക്കാന്‍ പോലും കഴിയാതെ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ ഇരിക്കല്‍ സമരവുമായാണ് രംഗത്തു വന്നിരിക്കുന്നത്.

ഡിസംബര്‍ 16ന് ആറ് വനിതാജീവനക്കാര്‍ക്ക് സ്ഥലം മാറ്റിയതായുള്ള ഉത്തരവ് ലഭിച്ചിരുന്നു. ഉത്തരവ് ലഭിക്കുന്നതിനു മുന്‍പ് തന്നെ ഇവരെ തൃശ്ശൂര്‍ ഷോപ്പിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. കാരണം അന്വേഷിച്ചപ്പോള്‍ ഭരണപരമായ സൗകര്യാര്‍ത്ഥമാണ് സ്ഥലമാറ്റം എന്നാണ് മാനേജ്‌മെന്റ് പറഞ്ഞത്. മാനേജ്‌മെന്റ് തങ്ങളോട് ക്രൂരമായ നടപടിയാണ് എടുക്കുന്നതെന്ന് ആരോപിച്ച് ജീവനക്കാര്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഇതോടെ ജീവനക്കാരുടെ ഭാവി അവതാളത്തില്‍ ആയിരിക്കുകയാണ്.

kalyan

സമരവുമായി രംഗത്തിറങ്ങിയവര്‍ക്കെതിരെ കല്ല്യാണ്‍ മാനേജ്‌മെന്റ് ഇതിനോടകം ഭീഷണിയും മുഴക്കി കഴിഞ്ഞു. സമരത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ മറ്റിടങ്ങളില്‍ ജോലി ചെയ്യാന്‍ പറ്റാതെയാക്കുമെന്നും, ഇന്റര്‍നെറ്റില്‍ ചിത്രങ്ങളിടും എന്നുമുള്ള ഭീഷണിയാണ് ഉണ്ടായത്. ഒടുവില്‍ ഇവര്‍ പുറത്താക്കപ്പെട്ട നിലയിലായി. തൃശ്ശൂര്‍ സ്വദേശികളെയാണ് സ്ഥലം മാറ്റിയത്. അഞ്ച് പേരെ തിരുവനന്തപുരത്തേക്കും ഒരാളെ കണ്ണൂരിലേക്കും സ്ഥലം മാറ്റി എന്ന ഉത്തരവാണ് വന്നത്.

അസംഘടിത മേഖല തൊഴിലാളി യൂണിയനില്‍ ചേര്‍ന്നു എന്ന കാരണത്താലാണ് സ്ഥലംമാറ്റിയതെന്നും റിപ്പോര്‍ട്ടുണ്ട്. മൂന്നു വര്‍ഷമായിട്ടും ഇവര്‍ക്ക് 7000 രൂപ മാത്രമാണ് ശമ്പളം. ഈ തുച്ഛമായ വരുമാനം കൊണ്ട് മറ്റിടങ്ങില്‍ താമസിച്ച് ജോലി ചെയ്യാന്‍ എന്തുകൊണ്ടും ബിദ്ധിമുട്ടാണ്. സ്ഥലം മാറ്റുമ്പോള്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ ഒന്നും തന്നെ മാനേജ്‌മെന്റ് ചെയ്തിട്ടില്ലെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.

kalyanstrike

ഇതോടെ വ്യാപക പരാതികളാണ് കല്ല്യാണിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഒരു തൊഴിലാളിക്കും പി.എഫ് നമ്പറോ ക്ഷേമനിധിയില്‍ പണം അടക്കുന്നതിന്റെ രേഖയോ കല്ല്യാണ്‍ നല്‍കിയിട്ടില്ല. ജോലി സമയങ്ങളില്‍ ഒന്ന് ഇരിക്കാന്‍ പോലും സമയം കിട്ടാറില്ല. അഞ്ച് മിനിറ്റ് വൈകിയാല്‍ 100 രൂപ പിഴയും ഇവര്‍ ഈടാക്കുന്നുണ്ട്, ഇതിനു പുറമെ മുതലാളിമാരുടെ ചീത്തവിളി കേള്‍ക്കണമെന്നും തൊഴിലാളികള്‍ പറയുന്നു. ഇതോടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സാഹിത്യകാരി സാറാ ജോസഫ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ കെ.വേണു,അജിത എന്നിവരും രംഗത്തു വന്നിട്ടുണ്ട്.

English summary
thrissur protest in defiance of the place changed, kalyan adds an indefinite strike by the workers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X