കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ എയര്‍വേയ്‌സിന്റെ വ്യാജടിക്കറ്റുകള്‍ അടിച്ച് കണ്ണൂര്‍ സ്വദേശി തട്ടിയത് 1 കോടിയോളം രൂപ..

Google Oneindia Malayalam News

Recommended Video

cmsvideo
ഖത്തര്‍ എയര്‍വേയ്‌സിന്റെ വ്യാജടിക്കറ്റുകൾ വിറ്റ് തട്ടിപ്പ് | Oneindia Malayalam

തൃശൂര്‍: ഖത്തര്‍ എയര്‍വേയ്‌സിന്റെ വ്യാജ എയര്‍ടിക്കറ്റുകള്‍ അടിച്ച് വില്പന നടത്തി ഒരുകോടിയോളം രൂപ തട്ടിയ കേസില്‍ കണ്ണൂര്‍ സ്വദേശിയായ കമ്പ്യൂട്ടര്‍ വിദഗ്ധനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചെറുപുഴ അരിയിരുത്തി അലവേലില്‍ ഷെമീം മുഹമ്മദിനെ(28)യാണ് ചാവക്കാട് സ്‌റ്റേഷന്‍ ഓഫീസര്‍ ജി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

<strong>നിരോധിച്ച നോട്ടുകളുടെ 1 കോടി കൈമാറിയ പാലക്കാട്ടുകാരന് 5 ലക്ഷം അഡ്വാന്‍സ്... കരാര്‍ 10 ലക്ഷത്തിന്.. എന്‍ഐഎ അന്വേഷണം തുടങ്ങി... സംഭവം മലപ്പുറത്ത്!! </strong>നിരോധിച്ച നോട്ടുകളുടെ 1 കോടി കൈമാറിയ പാലക്കാട്ടുകാരന് 5 ലക്ഷം അഡ്വാന്‍സ്... കരാര്‍ 10 ലക്ഷത്തിന്.. എന്‍ഐഎ അന്വേഷണം തുടങ്ങി... സംഭവം മലപ്പുറത്ത്!!

ചാവക്കാട് പാലയൂര്‍ സ്വദേശികളായ സഹോദരങ്ങളായ പുതുവീട്ടില്‍ ഷിയാസ്, ജാഫര്‍ സാദിഖ്, ഷംസാദ് എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. തട്ടിപ്പ് സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: സീസണ്‍ കാലത്ത് ടിക്കറ്റുവില വര്‍ധിച്ച ഘട്ടത്തില്‍ കുറഞ്ഞ ചെലവില്‍ ടിക്കറ്റ് നല്‍കാമെന്നുപറഞ്ഞ് വ്യാജ ടിക്കറ്റ് കമ്പ്യൂട്ടറില്‍ തയാറാക്കി വില്പന നടത്തിയായിരുന്നു തട്ടിപ്പ്.

qatar

ഇന്റര്‍നെറ്റ് കഫെ നടത്തുന്ന ഇയാള്‍ കുറഞ്ഞ ചെലവില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ടിക്കറ്റ് ലഭിക്കുമെന്ന് പ്രചരിപ്പിച്ച് വ്യാജ ടിക്കറ്റുകള്‍ നിര്‍മിച്ച് കേരളത്തിലും ഗള്‍ഫ് നാടുകളിലും വില്പന നടത്തുകയായിരുന്നു ഇയാളുടെ പതിവ്.യഥാര്‍ഥ ടിക്കറ്റ് സ്‌കാന്‍ചെയ്ത് വച്ച ശേഷം വ്യാജ സീരിയല്‍ നമ്പരുകളുംമറ്റും പതിച്ച് വിലക്കുറവില്‍ ടിക്കറ്റ് വില്പന നടത്തുകയായിരുന്നു പതിവ്. എന്നാല്‍ ടിക്കറ്റുകള്‍ സൂക്ഷ്മപരിശോധന നടത്തിയ അധികൃതര്‍ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്രചെയ്യാന്‍ കഴിയില്ലെന്നറിയിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് ടിക്കറ്റുകള്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞത്.

തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ചാവക്കാട് സ്വദേശികളായ ഇവര്‍ ചാവക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കണ്ണൂരിലെത്തിയ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ചൊവ്വാഴ്ച കണ്ണൂരിലെത്തിച്ച് തെളിവെടുക്കും. എസ്.ഐ. എ.വി. രാധാകൃഷ്ണന്‍, എ.എസ്.ഐമാരായ അനില്‍ മാത്യു, സാബുരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

English summary
Thrissur Local News: Kannur native arrested in air ticket fraudulent case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X