Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂർ വിട്ടുകൊടുക്കില്ലെന്ന് ഉറച്ച് കോൺഗ്രസ്.., ഖാർഗെ പങ്കെടുക്കുന്ന മഹാസമ്മേളനം ഫെബ്രുവരി 9ന്

തൃശൂർ: പ്രധാനമന്ത്രിക്ക് പിന്നാലെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും തൃശൂരിലേക്ക്. ഫെബ്രുവരി 3 ന് നടക്കുന്ന കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കാനാണ് ഖാർഗെ എത്തുന്നത്. മഹാസമ്മേളനത്തോടെ പാർട്ടിയപടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടകമാകുമെന്ന് നേതാക്കൾ അറിയിച്ചു.

ശനിയാഴ്ച 3.30 ന് തേക്കിൻകാട് മൈതാനത്ത് വെച്ചാണ് സമ്മേളനം. സംസ്ഥാനത്തെ 25177 ബൂത്തുകളില്‍ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബി എൽ എമാര്‍ എന്നിങ്ങനെ മൂന്ന് പേര്‍ അടങ്ങുന്ന 75000 ത്തില്‍പ്പരം പ്രവര്‍ത്തകരും മണ്ഡലം മുതല്‍ എഐസിസി തലം വരെയുള്ള കേരളത്തില്‍ നിന്നുള്ള ഭാരവാഹികളും ഉള്‍പ്പെടെ ഒരു ലക്ഷത്തോളം പേര്‍ മഹാസമ്മേളനത്തിന്റെ ഭാഗമാകും. ഖാര്‍ഗെ ബൂത്ത് പ്രസിഡന്‍മാരും വനിതാ വൈസ് പ്രസിഡന്റും ബി.എല്‍.എമാരുമായി നേരിട്ട് സംവാദം നടത്തും.

congress-

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഖാര്‍ഗെ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് കേരളത്തിലും അദ്ദേഹം എത്തുന്നത്. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ വെയ്ക്കുന്ന തൃശൂർ തന്നെ തിരഞ്ഞെടുത്ത് പാർട്ടിക്ക് ശക്തമായ മറുപടി കൂടി നൽകുക എന്ന ലക്ഷ്യത്തോട് കൂടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇക്കുറി ശക്തമായ മത്സരത്തിനാണ് തൃശൂരിൽ കളമൊരുങ്ങിയിരിക്കുന്നത്. എന്ത് വിലകൊടുത്തും മണ്ഡലം പിടിക്കുമെന്ന് പ്രഖ്യാപിച്ചാണ് ബി ജെ പി മണ്ഡലത്തിൽ പ്രചരണം നയിക്കുന്നത്. സുരേഷ് ഗോപിയെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തൃശൂരിൽ ഇതിനോടകം തന്നെ അദ്ദേഹം കളം നിറഞ്ഞ് കഴിഞ്ഞു.

അതേസമയയം ബി ജെ പി പ്രചാരണം ശക്തമാക്കിയതോടെ നിലവിലെ സിറ്റിംഗ് എംപി കൂടിയായ ടി എൻ പ്രതാപൻ മണ്ഡലത്തിൽ സജീവമായി കഴിഞ്ഞു. ഇന്ന് അദ്ദേഹത്തിന്റെ പേരിൽ ജില്ലയിൽ ചുമരെഴുത്തുകളും പ്രത്യക്ഷപ്പെട്ടു. വെങ്കിടങ്ങ് കവലയിലാണ് പ്രതാപനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചുരെഴുത്ത് നടത്തിയത്. എന്നാൽ പിന്നീട് പ്രതാപൻ തന്നെ ഇടപെട്ട് ഈ ചുവരെഴുത്ത് മായ്പ്പിച്ചു. പ്രഖ്യാപനം ഉണ്ടാകാതെ പേരെഴുതരുതെന്ന് നിർദേശം നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ 415089 വോട്ടുകള്‍ നേടിയായിരുന്നു മണ്ഡലത്തിൽ പ്രതാപൻ വിജയിച്ചത്. 17.5 ശതമാനം വർധനവോടെ 293822 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+