Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂരനഗരിയില്‍ ആന ഇടഞ്ഞു; മിനിറ്റുകള്‍ കൊണ്ട് തളച്ച് പാപ്പാന്‍മാര്‍

തൃശ്ശൂര്‍: തൃശൂര്‍പൂരത്തിനായി കൊണ്ടുവന്ന ആന പൂരനഗരിയില്‍ ഇടഞ്ഞു. മച്ചാട് ധര്‍മന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ ഉടന്‍ തന്നെ തളയ്ക്കാനായിട്ടുണ്ട്. ശ്രീമൂലസ്ഥാനത്തിന് സമീപമാണ് ആന ഇടഞ്ഞത്. എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞിരിക്കുന്നത്. ശ്രീമൂലസ്ഥാനത്തിന് സമീപം ഗണപതി ക്ഷേത്രത്തിന് സമീപം വെച്ചാണ് ആന ആദ്യം പരിഭ്രാന്തി പ്രകടിപ്പിച്ചത്. ഇതോടെ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന മറ്റ് ആനകളെ മാറ്റി.

അതിന് ശേഷം ആന അവിടെ നിന്ന് മാറി ശ്രീമൂല സ്ഥാനവും കടന്ന് മുന്നോട്ടുപോയി. കണിമംഗലം ശാസ്താവിന്റെ പൂരം തെക്കേ ഗോപുര നട വഴി കടന്നുകയറി ശ്രീമൂലസ്ഥാനത്തേക്ക് വരേണ്ട സമയത്താണ് ആന പരിഭ്രാന്തനായത്. നിരവധി പേരാണ് കണിമംഗലം ശാസ്താവിന്റെ പൂരം എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തേക്ക് എത്തുന്നതും പ്രതീക്ഷിച്ച് പുറത്തുനിന്നിരുന്നത്. ഇവരുടെ ഇടയിലൂടെയാണ് ആന മറുഭാഗത്തേക്ക് കടക്കുന്നത്.

1

നിരവധി പേര്‍ ആനയെ പിന്തുടര്‍ന്നത് ആനയെ കൂടുതല്‍ പരിഭ്രാന്തനാക്കി. സംഘാടകര്‍ ആളുകളെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതേസമയം ആന വലിയ തോതിലുള്ള പരാക്രമം കാണിച്ചിട്ടില്ല. പക്ഷെ അടങ്ങി നില്‍ക്കാന്‍ തയ്യാറാകാത്ത ആന ആളുകളെ കൂടി കണ്ടതോടെ കൂടുതല്‍ പരിഭ്രാന്തനാകുകയായിരുന്നു. സംഘാടകരും ആനപ്രേമികളും എലിഫന്റ്‌സ് സ്‌ക്വാഡും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.മൊബൈല്‍ ക്യാമറുകളുമായി ആളുകള്‍ ആനയ്ക്ക് പിറകെ പോകുന്നത് ആനയെ കൂടുതല്‍ അസ്വസ്ഥനാക്കി.

2

അധികം വൈകാതെ തന്നെ പാപ്പാന്‍മാര്‍ ആനയെ തളയ്ക്കുകയായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ ഇന്നാണ് തൃശ്ശൂര്‍ പൂരം നടക്കുന്നത്. അതേസമയം പൂരം വീക്ഷിക്കുന്നതിന് സുരക്ഷിതമെന്ന് കണ്ടെത്തിയ കെട്ടിടങ്ങളിലേക്ക് കുടമാറ്റം, വെടിക്കെട്ട് എന്നിവ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വരെ മാത്രം പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ ഉന്നത തല യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

3

പൂരം കാണാന്‍ ആഗ്രഹിക്കുന്നവര്‍ കുടമാറ്റവും വെടിക്കെട്ടും നടക്കുന്നതിന്റെ രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ കെട്ടിടങ്ങളില്‍ പ്രവേശിക്കണം. അതിന് ശേഷം ആരെയും കെട്ടിടങ്ങളിലേക്ക് കടത്തിവിടേണ്ടതില്ല എന്നാണ് തീരുമാനം. സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ബലക്ഷയം കണ്ടെത്തിയ റൗണ്ടിലെ 144 കെട്ടിടങ്ങളില്‍ പൂരം കാണാന്‍ ആളുകള്‍ എത്തുന്നത് തടയും. നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് പരമാവധി ആളുകള്‍ക്ക് വെടിക്കെട്ട് കാണാന്‍ സൗകര്യം ഒരുക്കുമെന്നും പൊലീസും ദേവസ്വം അധികൃതരും വെടിക്കെട്ട് നടക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പെട്രോളിയം ആന്റ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ അനുശാസിക്കുന്ന രീതിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും യോഗത്തിനു ശേഷം മന്ത്രിമാര്‍ പറഞ്ഞു.

4

പൂരത്തിന് സുരക്ഷ ഒരുക്കുന്നതിനായി വിവിധ ജില്ലകളില്‍ നിന്നുള്ള പ്രത്യേക പൊലീസ് സംഘങ്ങളെ യൂനിഫോമിലും അല്ലാതെയുമായി പലയിടത്തും വിന്യസിച്ചിട്ടുണ്ട്. തൃശൂര്‍ പൂരം ഭംഗിയായി നടത്തുന്നതില്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും ദേവസ്വങ്ങളും പൊലീസും വിവിധ വകുപ്പുകളും ഒറ്റ ടീമായി പ്രവര്‍ത്തിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ജനങ്ങള്‍ കൂടുതലായി എത്തും എന്നതിനാല്‍ ആളുകള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്നും മന്ത്രിമാര്‍ പറഞ്ഞു. ഉന്നതതല യോഗത്തില്‍ മേയര്‍ എം കെ വര്‍ഗീസ്, ടി എന്‍ പ്രതാപന്‍ എം പി, പി ബാലചന്ദ്രന്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി നന്ദകുമാര്‍, പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാള്‍, തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ? വീണ്ടും ഞെട്ടിച്ച് ഭാവന, ചിത്രങ്ങള്‍ വൈറല്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+