ദിലീപിന്റെ വിധിദിനം വ്യാഴാഴ്ച; ജാമ്യം ലഭിച്ചാല്‍ ആദ്യം ചെയ്യുന്നത്, ഉടക്കിട്ട് പോലീസ്

ക്രമിനലായ ഒരാളുടെ മൊഴി കണക്കിലെടുത്താണ് ദിലീപിനെ പ്രതി ചേര്‍ത്തതെന്ന് പ്രതിഭാഗം വാദിച്ചു. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എടുത്ത കേസാണിതെന്നും പ്രതിഭാഗം പറയുന്നു.

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും. നേരത്തെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അന്തിമ തീരുമാനം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ദിലീപിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് വ്യാഴാഴ്ച.

ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. വ്യക്തമായ തെളിവുകളുടെ പിന്‍ബലത്തിലാണ് അറസ്റ്റ് നടന്നിട്ടുള്ളതെന്ന് പോലീസ് കോടതിയെ ബോധിപ്പിക്കും. ക്രിമിനലിന്റെ മൊഴി സ്വീകരിച്ചാണ് കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പ്രതിഭാഗം വാദിച്ചത്.

ദിലീപിന് ജാമ്യം ലഭിക്കും

ദിലീപിന് ജാമ്യം ലഭിക്കും

കേസ് പഠിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതി ജാമ്യ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാമെന്ന് അറിയിച്ചത്. ദിലീപിന് ജാമ്യം ലഭിക്കുമെന്നാണ് പ്രതിഭാഗത്തിന്റെ വിശ്വാസം.

നിരവധി തെളിവുകള്‍

നിരവധി തെളിവുകള്‍

എന്നാല്‍ ദിലീപിനെതിരേ നിരവധി തെളിവുകള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. വിശ്വസനീയ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ഇനിയും അറസ്റ്റുണ്ടാകുമെന്നുമാണ് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്.

പ്രത്യേക പ്രാര്‍ഥനകള്‍

പ്രത്യേക പ്രാര്‍ഥനകള്‍

ദിലീപിന്റെ ജയില്‍ മോചനം വേഗത്തിലാകുന്നതിന് കുടുംബം പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുന്നുണ്ട്. കോട്ടയം പൊന്‍കുന്നത്തെ ചെറുവള്ളി ജഡ്ജിയമ്മാവന്‍ കോവിലിലെത്തി വഴിപാടുകള്‍ നടത്തി. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ നേതൃത്വത്തിലാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇവിടെ എത്തിയത്.

 ദിലീപ് കോവില്‍ സന്ദര്‍ശിക്കും

ദിലീപ് കോവില്‍ സന്ദര്‍ശിക്കും

ജാമ്യം ലഭിച്ചാല്‍ ദിലീപ് ആദ്യം ഈ കോവില്‍ സന്ദര്‍ശിക്കുമെന്ന് അനൂപ് ക്ഷേത്രം ഭാരവാഹികളെ അറിയിച്ചു. വ്യവഹാരങ്ങളില്‍പ്പെട്ട് പ്രയാസപ്പെടുന്നവര്‍ ഇവിടെ വന്ന് പ്രാര്‍ഥിച്ചാല്‍ ഫലം എളുപ്പമുണ്ടാകുമെന്നാണ് വിശ്വാസം.

അട വഴിപാട്

അട വഴിപാട്

ചൊവ്വാഴ്ച വൈകീട്ടാണ് അനുപൂം സുഹൃത്തുക്കളും കുടുംബാംഗങ്ങളും കോവിലിലെത്തിയത്. ശേഷം അട വഴിപാട് കഴിച്ചു. അനൂപിന്റെ സുഹൃത്ത് നേരത്തെ ക്ഷേത്രത്തിലെത്തി വഴിപാട് രസീത് എടുത്തിരുന്നു.

 തെളിവ് നശിപ്പിക്കപ്പെടും

തെളിവ് നശിപ്പിക്കപ്പെടും

അതേസമയം, ദിലീപിന് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും പോലീസ് കോടതിയെ ബോധിപ്പിക്കും. ഇതേ വാദം തന്നെയാണ് പോലീസ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും ഉന്നയിച്ചിരുന്നത്.

അങ്കമാലി കോടതിയിലും

അങ്കമാലി കോടതിയിലും

കഴിഞ്ഞ 15നാണ് ദിലീപ് ജാമ്യം തേടി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. പോലീസിന്റെ വാദം കേട്ട കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ദിലീപ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചത്.

ശക്തമായ വാദങ്ങള്‍

ശക്തമായ വാദങ്ങള്‍

പ്രതിഭാഗം ഹൈക്കോടതിയില്‍ ശക്തമായ വാദങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഗൂഢാലോചന കേസിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യം സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്നാണ് പോലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നതെന്ന് പ്രതിഭാഗം ബോധിപ്പിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

മുഖ്യമന്ത്രിയുടെ വാക്കുകള്‍

പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും കേസില്‍ ഗൂഢാലോചന ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് ബോധപൂര്‍വം ദിലീപിനെ കുടുക്കിയതാണ്. ഇതിന് അടിസ്ഥാനമായി പറഞ്ഞതാകട്ടെ മുഖ്യ പ്രതിയുടെ മൊഴിയും.

മാധ്യമ റിപ്പോര്‍ട്ടുകള്‍

മാധ്യമ റിപ്പോര്‍ട്ടുകള്‍

ക്രമിനലായ ഒരാളുടെ മൊഴി കണക്കിലെടുത്താണ് ദിലീപിനെ പ്രതി ചേര്‍ത്തതെന്ന് പ്രതിഭാഗം വാദിച്ചു. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എടുത്ത കേസാണിതെന്നും പ്രതിഭാഗം പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ദിലീപിനെ ബന്ധിപ്പിക്കുന്ന വിവരങ്ങളോ വസ്തുതകളോ റിമാന്റ് റിപ്പോര്‍ട്ടില്‍ ഇല്ലെന്നും പ്രതിഭാഗം ബോധിപ്പിച്ചിട്ടുണ്ട്.

ദിലീപ് കുടുങ്ങില്ല

ദിലീപ് കുടുങ്ങില്ല

കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് കുടുങ്ങില്ലെന്ന് റിപ്പോര്‍ട്ട്. ദിലീപിനെതിരായ ആരോപണം കോടതിയില്‍ പൊളിക്കാന്‍ പര്യാപ്തമായ തെളിവുകളും രേഖകളും പ്രതിഭാഗത്തിന്റെ പക്കലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ദിലീപിന്റെയും മുന്‍ ഭാര്യ മഞ്ജുവാര്യരയുടെയും വിവാഹ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ദിലീപിന് അനുകൂലമായി പുതിയ കേസിലുണ്ടാകുക.

കോടതിയിലെ രേഖകള്‍

കോടതിയിലെ രേഖകള്‍

നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപിലേക്ക് എത്തിയത് മഞ്ജുവുമായി ബന്ധപ്പെടുത്തിയായിരുന്നു. ദിലീപിന്റെ സിനിമാ ലോകത്തെ പുതിയ ബന്ധങ്ങള്‍ ആക്രമിക്കപ്പെട്ട നടി മഞ്ജുവിനെ അറിയിച്ചെന്നും ഇത് വിവാഹ മോചനത്തിന് കാരണമായെന്നുമാണ് പോലീസ് പറഞ്ഞിരുന്നത്. ഇതിലുള്ള വൈരാഗ്യമായിരുന്നുവത്രെ ആക്രമണം. എന്നാല്‍ കുടുംബ കോടതിയിലെ രേഖകള്‍ ദിലീപിന് അനുകൂലമാണ്.

ആദ്യം ഹര്‍ജി നല്‍കിയത് ദിലീപാണ്

ആദ്യം ഹര്‍ജി നല്‍കിയത് ദിലീപാണ്

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയില്‍ ദിലീപ് കുടുംബ കോടതിയില്‍ വിവാഹ മോചനത്തിന് നല്‍കിയ ഹര്‍ജിയില്‍ പറയുന്ന വിവരങ്ങള്‍ നിര്‍ണായകമാണ്. ഈ ഹര്‍ജിയിലെ വിവരങ്ങള്‍ ദിലീപിനാണ് അനുകൂലം. കാരണം വിവാഹ മോചനത്തിന് ആദ്യം ഹര്‍ജി നല്‍കിയിരുന്നത് ദിലീപായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+