കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാട്ടില്‍ കടുത്ത ദാരിദ്ര്യം: മൂന്നാറില്‍ കടുവയുടെ ആക്രമണം; രണ്ട് പശുക്കള്‍ ചത്തു

മൂന്നാറിലെ നല്ലതണ്ണി എസ്‌റ്റേറ്റില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് പശുക്കള്‍ ചത്തു. ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 6 പശുക്കള്‍.

  • By Jince K Benny
Google Oneindia Malayalam News

മൂന്നാര്‍: വേനലും മനുഷ്യരുടെ കാടു കയ്യേറ്റവും മൂലം കാടിന്റെ ആവാസ വ്യവസ്ഥ തകര്‍ച്ചയുടെ വക്കില്‍. വിശസപ്പടക്കാന്‍ കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങുകയാണ് വന്യജീവികള്‍. മൂന്നാറിലെ നല്ലതണ്ണി ഭാഗത്ത് കടുവയുടെ ആക്രമണത്തില്‍ ഇന്നലെ ചത്തത് രണ്ടു പശുക്കള്‍. ഇതോടെ കഴിഞ്ഞ ഒരു മാസത്തനിടെ മൂന്നാറിലെ നല്ലതണ്ണി എസ്‌റ്റേറ്റ് മേഖലയില്‍ മാത്രം കടുവയുടെയും പുലിയുടേയും ആക്രമണത്തില്‍ ചത്തത് ആറോളം പശുക്കളാണ്.

കെഡിഎച്ച്പി കമ്പനി നല്ലതണ്ണി ഗ്രൂപ്പ് പെരിയവരൈ എസ്റ്റേറ്റ് പുതുക്കാട് ഡിവിഷനിലെ തൊഴിലാളിയായ ഗാന്ധിയുടെ രണ്ടര വയസു പ്രായമുള്ള രണ്ടു പശുക്കളാണ് കടുവ പിടികൂടിയത് ആക്രമണത്തില്‍ ചത്തത്.

തിങ്കളാഴ്ച രാവിലെ ഡിവിഷനിലെ പശുക്കളോടൊപ്പം മേയാന്‍ വിട്ട പശുക്കള്‍ രാത്രി വൈകിയും എത്താതിരുന്നതിനേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പശുക്കള്‍ ചത്തു കിടക്കുന്നതായി കളണ്ടെത്തിയത്. സമീപത്തായി കടുവയുടെ കാല്‍പ്പാടുകളും കണ്ടെത്തി.

അക്രമണം വയനാടന്‍ കാടുകളിലും

വയനാടന്‍ കാടുകളിലും ആക്രമണം പതിവാണ്. ആനയും കടവുയുമാണ് വയനാടന്‍ കാടിനു സമീപം ഭീതി പരത്തുന്നത്. കടുവയുടെയും ആനയുടേയും ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നതും പതിവാണ്.

കാട് കരിയുന്നു

മഴുടെ അഭാവവും കാലാവസ്ഥാ വ്യതിയാനവും മൂലം കാട് കരിയുകയാണ്. കാട്ടിലെ കുറ്റിച്ചെടികളും പച്ചപ്പും കരിഞ്ഞുണങ്ങുകയാണ്. ഇതോടെ കാട്ടിലെ ചെറു മൃഗങ്ങള്‍ വംശനാശ ഭീഷണിയിലാണ്.

ജൈവവൈവിധ്യം കുറയുന്നു

വൈവിധ്യ പൂര്‍ണമായ വൃക്ഷലതാദികളും കുറ്റിച്ചെടികളും ഉള്‍ക്കൊള്ളുന്നതാണ് കാട്. എന്നാല്‍ വാണിജ്യ താല്പര്യത്തിനായി കാടിനെ ഒറ്റവിളയാക്കിയപ്പോള്‍ മുതലാണ് അതിന്റെ സ്വാഭികത നഷ്ടപ്പെട്ടതും ആവാസ വ്യവസ്ഥ തകിടം മറിഞ്ഞതും.

ഒറ്റവിള എന്ന ചക്രവ്യൂഹം

വൈവിധ്യം നിറഞ്ഞ കാടിനെ വെട്ടിത്തെളിച്ച് വാണിജ്യ ലക്ഷ്യം മാത്രം മുന്‍ നിറുത്തി ഒറ്റവിളയാക്കിയതിലൂടെ ആത്മഹത്യാ പരമായ ഒരു നീക്കത്തിനാണ് തുടക്കം കുറിച്ചത്. മിക്ക കാടുകളിലും തേക്കും യൂക്കാലിയും മാത്രമാണ് മരങ്ങളായി ഉള്ളത്. മണ്ണിലെ ജലാംശം അമിതമായി ഊറ്റിയെടുക്കുന്ന ഈ വൃക്ഷങ്ങള്‍ക്ക് വാണിജ്യ നിലവാരമാത്രമാറണുള്ളത്. മഹാഗണിയും ഇത്തരത്തില്‍ നട്ടു വളര്‍ത്താനാണ് അടുത്ത നീക്കം.

മുള കരിയുന്നു ആനയും നാട്ടിലേക്ക്

മുളങ്കാടുകളും നാശത്തിന്റെ വക്കിലാണ്. ഒരു കാടിന്‍ ഹിരിതാഭയും തണുപ്പും നിലനിര്‍ത്തുന്നതില്‍ മുളങ്കാടുകള്‍ക്കംു പങ്കുളണ്ട്. മുളകള്‍ കൂട്ടത്തോടെ നശിച്ചതോടെ വയനാടന്‍ കാടിന്റെ സ്വാഭാവികതയും നഷ്ടമായി. മൈസൂരില്‍ നിന്നും വീശിയെത്തിയിരുന്ന ഉഷ്ണക്കാറ്റിനെ തടഞ്ഞു നിര്‍ത്തിയിരുന്ന മുളങ്കാടുകള്‍ നശിച്ചതോടെ വയനാടും ഉഷ്ണത്തിലായി.

നാടു കാക്കാന്‍ കാടു കാക്കണം

വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും നാടിനെ കാക്കാന്‍ ഒന്നേയുള്ളു മാര്‍ഗം, കാടിന്റെ സ്വാഭാവികത നിലനിര്‍ത്തുക. വന്യജിവികള്‍ക്ക് ആവശ്യമുള്ളതെല്ലാം കാട്ടിലുണ്ട്. സാമ്പത്തീക ലക്ഷ്യത്തോടെ കാടിനെ സമീപിക്കരുതെന്നു മാത്രം.

English summary
Tiger killed two cows at Nallathanni estate near Munnar. Six cows were killed in one month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X