കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹോദരീ ധൈര്യമായി മുന്നോട്ട് പോവുക, ജനം കൂടെയുണ്ട്; നടിക്ക് പിന്തുണയുമായി വിനായകന്‍

  • By Desk
Google Oneindia Malayalam News

എറണാകുളം: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിപട്ടികയിലുള്ള നടന്‍ ദിലീപിനെ സംഘടയിലേക്ക് തിരികെ എടുക്കാനുള്ള അമ്മയുടെ തീരുമാനം സാമനതകളില്ലാത്ത പ്രതിസന്ധികളിലേക്കായിരുന്നു താരസംഘടനയെ കൊണ്ടു ചെന്നെത്തിച്ചത്. അമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌കൊണ്ട് അക്രമിക്കപ്പെട്ട നടി ഉള്‍പ്പടെ നാല് നടിമാര്‍ സംഘടയില്‍ നിന്ന് രാജിവെച്ചത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.രാജിവെച്ച നടിമാര്‍ പിന്തുണയര്‍പ്പിച്ചു കൊണ്ടു രാഷ്ട്രീയ സാംസ്‌കാരി ക രംഗത്തത്തെ പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു.

പ്രതിഷേധങ്ങള്‍ രൂക്ഷമായതോടെ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുന്നത് വരെ അമ്മയിലേക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ദിലീപ് കത്തെഴുതിയെങ്കിലും പ്രശ്‌നങ്ങള്‍ക്ക് അയവ് വന്നില്ല. രാജിവെച്ച നടിമാര്‍ കുഴപ്പക്കാരാണ് എന്ന പറയുന്ന സംഘടനഭരാവാഹി ഗണേഷിന്റെ ഓഡിയോ ഇന്ന് പുറത്ത് വരികയും ചെയ്തിരുന്നു. അതിനിടെ രാജിവെച്ച നടിമാര്‍ക്ക് സിനിമാ രംഗത്ത് നിന്നുള്‍പ്പടേയുള്ളവര്‍ ഇന്നും പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തി.

കൂടിയാലോചന

കൂടിയാലോചന

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവത്തില്‍ സംഘടനയില്‍ തിരക്കിട്ട കൂടിയാലോചനകളാണ് ഇപ്പോള്‍ നടക്കുന്നത്. നടിമാരുടെ രാജി സ്വീകരിക്കേണ്ട എന്ന നിലപാടാണ് സംഘടനയുടെ എക്‌സിക്യൂട്ടീവിലെ ഭൂരിപക്ഷം അംഗങ്ങളുടേയും തീരുമാനം.

പ്രതിസന്ധി

പ്രതിസന്ധി

നടിമാരുടെ രാജി സ്വീകരിച്ചാല്‍ അത് ഇപ്പോഴുള്ളതിനേക്കാള്‍ കുടതല്‍ പ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിക്കുമെന്നാണ് താരസംഘടനാ ഭാരവാഹികളുടെ വിലയിരുത്തല്‍. രാജിവെച്ച നടിമാര്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കണമെന്നും എക്‌സിക്യൂട്ടിവിലെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെടുന്നു.

ഓപചാരിക യോഗം

ഓപചാരിക യോഗം

നടിമാരുടെ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അമ്മ എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ കോണ്‍ഫറന്‍സ് കോളിലൂടെ ആശയംവിനിമയം നടത്തി എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് ഇതിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഓപചാരിക യോഗം വിളിച്ചു ചേര്‍ക്കാന്‍ തിരുമാനമായത്.

പിന്തുണ

പിന്തുണ

സംഘടനയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്ക് സിനിമാ രംഗത്ത് നിന്നും പുറത്ത് നിന്നും പിന്തുണ വര്‍ധിക്കുന്നത് താരംസംഘടനയെ കൊണ്ട് ഇത്തരത്തിലൊരു തീരുമാനം എടുപ്പിക്കുന്നതിലേക്കാണ് നയിക്കുന്നത്. വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പടേയുള്ള രാഷ്ട്രീയ പ്രമുഖരും ആഷിക് അബു, വിനയന്‍, പ്രിഥിരാജ് തുടങ്ങി സിനിമാ രംഗത്ത് നിന്നുള്ളവരും നടിമാര്‍ക്ക് ഇതിനോടകം തന്നെ പിന്തുണയര്‍പ്പിച്ച് രംഗത്ത് എത്തിയിരുന്നു.

വിനായകനും

വിനായകനും

ഇപ്പോഴിതാ നടന്‍ വിനായകനും അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അര്‍പ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെയാണ് വിനായകന്‍ നടിക്കുള്ള തന്റെ പിന്തുണ വ്യക്തമാക്കിയത്.

ജനം ഉണ്ട് കൂടെ

ജനം ഉണ്ട് കൂടെ

ഇപ്പോള്‍ നടക്കുന്ന പ്രതിസന്ധികളെകുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും അഭിപ്രായം പറയാതിരുന്ന വിനായകന്‍ തന്റെ പിന്തുണ രണ്ട് വരികളില്‍ ഒതുക്കുകയായിരുന്നു. സഹോദരീ ധീരമായി മുന്നോട്ട് പോവുക.. ജനം ഉണ്ട് കൂടെ എന്നയിരുന്നു വിനായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

പലതും പറയാനുണ്ട്

പലതും പറയാനുണ്ട്

നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് മണ്ടത്തരമായി കരുതുന്നില്ലെന്ന് വിനായകന്‍ അന്ന് പ്രതികരിച്ചിരുന്നു. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട തനിക്ക് പലതും പറയാനുണ്ട് കോടതി വിധി പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയാണെന്നും അന്ന് വിനായകന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

പാര്‍വതിയും

പാര്‍വതിയും

അതേ സമയം താരസംഘടനക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടിമാരയ പാര്‍വതിയും പത്മപ്രിയയും ഇന്ന് രംഗത്തെത്തി. അമ്മ ഭാരവാഹി തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കുന്നതില്‍ നിന്ന് പാര്‍വതിയെ പിന്തിരിപ്പിച്ചെന്നും ഇപ്പോഴത്തെ ഭരണസമിതി മുന്‍കൂട്ടി തിരഞ്ഞെടുക്കപ്പെട്ട ഓരുകൂട്ടം നോമിനികളാണെന്നും പാര്‍വതിയും പത്മപ്രിയയും കുറ്റപ്പെടുത്തിയിരുന്നു

മത്സരിക്കാന്‍

മത്സരിക്കാന്‍

രണ്ട് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന്‍രെ സമയത്ത് വിദേശത്ത് ആയിരിക്കും എന്ന കാരണം പറഞ്ഞ് പാര്‍വതിയെ പിന്തിരിപ്പിക്കുയായിരുന്നു. സംഘടനയില്‍ നിലനില്‍ക്കുന്ന സുതാര്യതക്കുറവ് തെരഞ്ഞെടുപ്പ് പ്രക്രിയയെ പൂര്‍ണമായും മനസിലാക്കുന്നതിന് തടസമാകുന്നെന്ന് ഇരുവരും ചൂണ്ടിക്കാട്ടിയിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ്

വിനായകന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

English summary
tk vinayakan facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X