കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍ സമരം നടക്കുമ്പോള്‍ തോമസ് ഐസക് എവിടെയായിരുന്നു?

  • By Kishor
Google Oneindia Malayalam News

സോഷ്യല്‍ മീഡിയയിലും പുറത്തും ഉള്ളവര്‍ ഒരേ ശബ്ദത്തില്‍ ചോദിച്ച ചോദ്യമാണ് മൂന്നാറില്‍ തൊഴിലാളികള്‍ സമരം നടത്തുമ്പോള്‍ ഡോ. തോമസ് ഐസക് എവിടെയായിരുന്നു എന്നത്. ജൈവ പച്ചക്കറി കൃഷി അടക്കം സി പി എമ്മിന്റെ ഇമേജ് ബില്‍ഡിങ് പദ്ധതികളുമായി ജനങ്ങളിലേക്ക് ഇറങ്ങിയ നേതാവാണ് തോമസ് ഐസക്. ഇത്തരത്തിലുള്ള കമ്യൂണിസമാണ് ഇവിടെ വേണ്ടതെന്ന് ജനങ്ങളെ കൊണ്ട് പറയിപ്പിക്കാന്‍ തോമസ് ഐസകിന് കഴിഞ്ഞു.

എന്നാല്‍ മൂന്നാറിലെ തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ സമരം നടത്തുമ്പോള്‍ തോമസ് ഐസക് ശ്രദ്ധേയനായത് അസാന്നിധ്യം കൊണ്ടാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ തോമസ് ഐസക് ഫേസ്ബുക്കില്‍ പോലും ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഒരു ഐക്യദാര്‍ഢ്യം പോലും പ്രഖ്യാപിച്ചില്ല. എവിടെയായിരുന്നു തോമസ് ഐസക്. സമരം ഒത്തുതീര്‍പ്പായതോടെ തോമസ് ഐസകും തിരിച്ചുവന്നു. സമരത്തെക്കുറിച്ച് തോമസ് ഐസകിന് പറയാനുള്ളത് ഇതാണ്.

എവിടെയായിരുന്നു തോമസ് ഐസക്

എവിടെയായിരുന്നു തോമസ് ഐസക്

നടുവേദനയ്ക്കുളള ചികിത്സാര്‍ത്ഥം രണ്ടാഴ്ചയായി കോട്ടയ്ക്കലാണ് താനെന്നാണ് തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഇത് കാരണം സമരം നടക്കുന്ന ആലപ്പുഴയില്‍ പോലും പോകാന്‍ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം പറയുന്നു..

മൂന്നാര്‍ സമരം വിജയം

മൂന്നാര്‍ സമരം വിജയം

മൂന്നാറിലെ സമരം വിജയിച്ചു. തൊഴിലാളികളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ മാനേജ്‌മെന്റിനു കീഴടങ്ങേണ്ടി വന്നു. മൂന്നാര്‍ തൊഴിലാളികള്‍ക്കു മാത്രമല്ല, കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിനും ഈ വിജയത്തില്‍ നേട്ടമുണ്ട്.

ഈ സമരം ന്യായം

ഈ സമരം ന്യായം

ഇടത്തരക്കാരും മാധ്യമങ്ങളും സൃഷ്ടിച്ച കേരളത്തിലെ സമരവിരുദ്ധ അന്തരീക്ഷത്തില്‍ മാറ്റമുണ്ടായി. എല്ലാവര്‍ക്കും മൂന്നാര്‍ സമരം ന്യായമെന്ന് എല്ലാവര്‍ക്കും സമ്മതിക്കേണ്ടി വന്നു. അപ്പോള്‍ ഇങ്ങനെയുളള സമരങ്ങള്‍ ആകാം. അത്രയും നല്ലത്.

അടുത്തത് ആലപ്പുഴ

അടുത്തത് ആലപ്പുഴ

ഇനി ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളുടെ അനിശ്ചിതകാല സമരമാണ് അജണ്ടയില്‍. പതിനഞ്ചു ശതമാനം വേതനവര്‍ദ്ധന, ഉല്‍പന്നങ്ങളുടെ ക്രയവിലവര്‍ദ്ധന, തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കു ഗ്രാന്റ്, പെന്‍ഷന്‍ ഉയര്‍ത്തല്‍ തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തില്‍ ഉന്നയിക്കുന്നത്.

നേരത്തെ തുടങ്ങിയ സമരം

നേരത്തെ തുടങ്ങിയ സമരം

സമരം സെപ്തംബര്‍ നാലിന് ആരംഭിച്ചതാണ്. . ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികള്‍ സമരം ചെയ്യുന്നത് തികച്ചും പ്രതികൂലമായ സാഹചര്യത്തിലാണ്. വ്യവസായം തമിഴ്‌നാട്ടിലേയ്ക്ക് പറിച്ചു നട്ടുകൊണ്ടിരിക്കുകയാണ്. ടഫ്റ്റിംഗ് യന്ത്രങ്ങള്‍ വന്നതോടെ കയര്‍ നെയ്ത്തു മേഖലയിലും ഈ പ്രവണത ശക്തിപ്പെട്ടിട്ടുണ്ട്.

സമരത്തില്‍ നിന്നും പിന്നോട്ടില്ല

സമരത്തില്‍ നിന്നും പിന്നോട്ടില്ല

ഇത് ആലപ്പുഴയിലെ തൊഴിലാളികളുടെ വിലപേശല്‍ കഴിവിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ന്യായമായ വേതനവര്‍ദ്ധനയ്ക്കു വേണ്ടിയുളള സമരത്തില്‍നിന്ന് പുറകോട്ടു മാറാന്‍ ഒരു യൂണിയനും കഴിയില്ല. ആലപ്പുഴയില്‍ എല്ലാ ട്രേഡ് യൂണിയനുകളുടെയും സംയുക്ത നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

ചര്‍ച്ചകള്‍ നടക്കുകയാണ്

ചര്‍ച്ചകള്‍ നടക്കുകയാണ്

രണ്ടുവട്ടം ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ഇന്നു നടക്കുന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സമരം ശക്തിപ്പെടുത്തുകയല്ലാതെ മറ്റു മാര്‍ഗമില്ല. സമരസഹായസമിതികള്‍ ഇതിനായി പ്രാദേശികമായി രൂപീകരിച്ചു കഴിഞ്ഞു. ചരക്കുകളുടെ നീക്കം തടയേണ്ടിവരും.

പ്രതീക്ഷിക്കുന്നത് അഭിപ്രായ ഐക്യം

പ്രതീക്ഷിക്കുന്നത് അഭിപ്രായ ഐക്യം

ഇങ്ങനെയൊരു സമരം വ്യവസായത്തിനു ഗുണകരമാകില്ല. അതുകൊണ്ട് വിട്ടുവീഴ്ചാ മനോഭാവത്തോടെ തൊഴിലുടമകള്‍ ഒത്തുതീര്‍പ്പിലേയ്ക്കു വരുമെന്നു പ്രതീക്ഷിക്കുന്നു - എന്ന് പറഞ്ഞാണ് തോമസ് ഐസക് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English summary
TM Thomas Isaac MLA writes about Munnar strike in Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X