കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയുടെ വീട്ടിൽ പോയി പണി ചോദിച്ച് വാങ്ങി ടിഎൻ പ്രതാപൻ! പാരയായി ഫേസ്ബുക്ക് പോസ്റ്റ്

Google Oneindia Malayalam News

തൃശൂര്‍: സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ പ്രതീക്ഷ വെയ്ക്കുന്ന കേരളത്തിലെ ചില മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. ഇടതുപക്ഷത്ത് നിന്ന് രാജാജി മാത്യുവും കോണ്‍ഗ്രസില്‍ നിന്ന് ടിഎന്‍ പ്രതാപനുമാണ് മത്സര രംഗത്തുളളത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെളളാപ്പളളി എത്തിയേക്കും.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മണ്ഡലത്തില്‍ പൊടി പൊടിക്കുകയാണ്. അതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കാണാനും ചെന്നു. പ്രതാപന് അതിനിടെ ഒരു അക്കിടി പറ്റിയത് വിവാദമായിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് ചൂടിൽ

തിരഞ്ഞെടുപ്പ് ചൂടിൽ

നിലവില്‍ ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റാണ് തൃശൂര്‍. തൃശൂര്‍ തിരിച്ച് പിടിക്കാനാണ് കോണ്‍ഗ്രസ് ടിഎന്‍ പ്രതാപനെ മണ്ഡലത്തില്‍ ഇറക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയെങ്കിലും മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലേക്ക് കോണ്‍ഗ്രസും പ്രതാപനും വേഗത്തില്‍ കടന്നിരിക്കുകയാണ്.

മമ്മൂട്ടിയെ കാണാൻ പ്രതാപൻ

മമ്മൂട്ടിയെ കാണാൻ പ്രതാപൻ

തിരഞ്ഞെടുപ്പില്‍ പിന്തുണ തേടി നടന്‍ മമ്മൂട്ടിയെ കഴിഞ്ഞ ദിവസം ടിഎന്‍ പ്രതാപന്‍ സന്ദര്‍ശിച്ചിരുന്നു. താരത്തിന്റെ വീട്ടിലെത്തിയായിരുന്നു കണ്ടത്. ടിഎന്‍ പ്രതാപന്റെ ഫേസ്ബുക്ക് പേജ് മമ്മൂട്ടി അവിടെ വെച്ച് പ്രകാശനം ചെയ്യുകയും ചെയ്തു.

വിവാദമായി പോസ്റ്റ്

വിവാദമായി പോസ്റ്റ്

ഈ പരിപാടിയുടെ ചിത്രം ടിഎന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒപ്പം ഒരു ചെറിയ കുറിപ്പും. പ്രതാപന്‍ തന്റെ ആത്മസുഹൃത്താണെന്നും അദ്ദേഹം ജയിക്കണമെന്നും മമ്മൂട്ടി പറഞ്ഞതായാണ് ഈ കുറിപ്പില്‍ പറഞ്ഞിരുന്നത്. ഇതാണ് വിവാദമായിരിക്കുന്നതും. മമ്മൂട്ടി പറയാത്ത കാര്യങ്ങളാണ് അദ്ദേഹത്തിന്റെ പേരില്‍ പ്രതാപന്‍ പോസ്റ്റില്‍ പറഞ്ഞത് എന്നാണ് ആക്ഷേപം ഉയര്‍ന്നത്.

'ഇങ്ങളിതെന്ത് ബിടലാണ് പ്രതാപേട്ടാ'

'ഇങ്ങളിതെന്ത് ബിടലാണ് പ്രതാപേട്ടാ'

ഇതോടെ പ്രതാപന് പോസ്റ്റ് എഡിറ്റ് ചെയ്യേണ്ടി വന്നു. മമ്മൂട്ടിയുടേത് എന്ന രീതിയില്‍ കൊടുത്ത വാക്കുകളെല്ലാം വെട്ടിമാറ്റിയാണ് പുതിയ കുറിപ്പ് ഇട്ടിരിക്കുന്നത്. എന്നാല്‍ പഴയ കുറിപ്പ് എഡിറ്റ് ഹിസ്റ്ററിയില്‍ കാണാം. ഇതോടെ സോഷ്യൽ മീഡിയ പ്രതാപനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. 'ഇങ്ങളിതെന്ത് ബിടലാണ് പ്രതാപേട്ടാ' എന്നാണ് സൈബർ ലോകം ചോദിക്കുന്നത്.

ഉജ്ജ്വല മാതൃക

ഉജ്ജ്വല മാതൃക

ആദ്യത്തെ കുറിപ്പ് ഇങ്ങനെയാണ്: '' തൃശൂർ ലോക്സഭ യു ഡി എഫ് സ്ഥാനാർത്ഥി ടിഎൻ പ്രതാപന്റെ സോഷ്യൽ മീഡിയ കാമ്പയിൻ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്നു. ടി.എൻ പ്രതാപൻ കേവലം ഒരു രാഷ്ട്രീയ പ്രവർത്തകനല്ല, സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യവും നിസ്വാർത്ഥ സേവനത്തിന്റെ ഉജ്വല മാതൃകയുമാണെന്ന് നടൻ മമ്മൂട്ടി.

പ്രതാപൻ ആത്മ സുഹൃത്ത്

പ്രതാപൻ ആത്മ സുഹൃത്ത്

തൃശ്ശൂർ ലോക്സഭാ യു ഡി എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന്റെ സോഷ്യൽ മീഡിയ കാമ്പെയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മമ്മൂട്ടി. നൻമ നിറഞ്ഞ മനസ്സിനുടമയായ പ്രതാപൻ തീർത്തും സെക്യുലർ ആണ്. അതിനാൽ തന്നെ പ്രതാപൻ എന്റെ ആത്മ സുഹൃത്താണ്. എനിക്ക് വ്യക്തിപരമായി ഏറെ കാലത്തെ അടുപ്പമുള്ളയാളാണ്.

പ്രതാപൻ ജയിക്കണം

പ്രതാപൻ ജയിക്കണം

പ്രതാപൻ ജയിക്കണം. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌. എന്റെ എല്ലാ പിന്തുണയും പ്രതാപനൊപ്പമുണ്ട്. യു ഡി എഫ് നേതാക്കളായ സി.എ മുഹമ്മദ്‌ റഷീദ്, എ.പ്രസാദ്, രവി താണിക്കൽ, വിജയ് ഹരി എന്നിവർ സന്നിഹിതരായിരുന്നു'' എന്നായിരുന്നു ആദ്യത്തെ പോസ്റ്റ്. ഇത് വിവാദമായതോടെയാണ് പോസ്റ്റ് തിരുത്തിയത്.

പോസ്റ്റ് തിരുത്തി

പോസ്റ്റ് തിരുത്തി

പുതിയ പോസ്റ്റ് ഇങ്ങനെ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ക്യാമ്പയിൻ നടൻ മമ്മൂട്ടി(Mammootty) ഉദ്ഘാടനം ചെയ്തു. എന്നും പ്രചോദനമായ സൗഹൃദമാണ് മമ്മുക്കയോടൊപ്പമുള്ളത്. അദ്ദേഹത്തിന്റെ ഫാൻസ്‌ അസോസിയേഷൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊക്കെ കൂടെ നിൽക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് ഏറെ ചാരിതാർഥ്യത്തോടെ തന്നെ ഓർമ്മിക്കുന്നതാണ്. രാഷ്ട്രീയമായ എന്റെ ഈ ദൗത്യത്തിനും എല്ലാവിധ പിന്തുണയും നൽകിയ ഇക്കാക്ക് ഹൃദയംകൊണ്ട് നന്ദി.

ഇടത് സഹയാത്രികൻ

ഇടത് സഹയാത്രികൻ

ഇടതുപക്ഷ സഹയാത്രികനായാണ് നടൻ മമ്മൂട്ടി അറിയപ്പെടുന്നത്. സിപിഎം അനുകൂല ചാനലായ കൈരളിയുടെ ചെയർമാൻ കൂടിയായ മമ്മൂട്ടി പാർട്ടിയുമായി അടുത്ത ബന്ധമുളള നടനാണ്. കോൺഗ്രസ് സ്ഥാനാർത്ഥിയായ പ്രതാപൻ വിജയിക്കണമെന്ന് മമ്മൂട്ടി പറഞ്ഞതായി വാർത്തകൾ വന്നത് ഇടതുപക്ഷക്കാരെ അമ്പരപ്പിച്ചിരുന്നു. പിന്നാലെയാണ് പ്രതാപൻ പോസ്റ്റ് തിരുത്തിയത്.

മമ്മൂട്ടിയെ കണ്ട് രാജീവും

മമ്മൂട്ടിയെ കണ്ട് രാജീവും

കഴിഞ്ഞ ദിവസം എറണാകുളത്ത് ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായ പി രാജീവ് തിരഞ്ഞെടുപ്പിൽ പിന്തുണ തേടി മമ്മൂട്ടിയെ സന്ദർശിച്ചിരുന്നു. രാജീവ് തന്റെ സുഹൃത്താണെന്ന് പറഞ്ഞ മമ്മൂട്ടി അദ്ദേഹത്തിന് വിജയവും ആശംസിച്ചിരുന്നു.. ഈ വീഡിയോ സൈബർ ലോകത്ത് ഇടത് അനുകൂലികൾ വ്യാപകമായി പ്രചരിപ്പിക്കുകയുമുണ്ടായി.

ഫേസ്ബുക്ക് പോസ്റ്റ്

ടിഎൻ പ്രതാപന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

കോ-ലീ-ബി തലകുത്തി നിന്നാലും വടകര ജയരാജൻ പിടിക്കും! എൽഡിഎഫ് 13 സീറ്റുകൾ നേടുമെന്ന് സിപിഎംകോ-ലീ-ബി തലകുത്തി നിന്നാലും വടകര ജയരാജൻ പിടിക്കും! എൽഡിഎഫ് 13 സീറ്റുകൾ നേടുമെന്ന് സിപിഎം

English summary
TN Prathapan's facebook post about Mammootty raise questions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X