തോമസ് ചാണ്ടി വിഷയത്തില്‍ സഹായിക്കാന്‍ സോളാര്‍ റിപ്പോട്ടിന്‍മേലുള്ള തുടര്‍നടപടികള്‍ മയപ്പെടുതി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടികള്‍ സര്‍ക്കാര്‍ മയപ്പെടുത്തിയത് തോമസ് ചാണ്ടി വിഷയത്തില്‍ യു.ഡി.എഫിന്റെ സഹായം തേ ടുന്നതിന് വേണ്ടിയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു.

സരിതയുടെ ആദ്യ കത്തിൽ ഉമ്മൻ ചാണ്ടിയില്ല.. എഴുതിച്ചേർത്തതിന് പിന്നിൽ പ്രമുഖ നേതാവ്? വെളിപ്പെടുത്തൽ

സോളാര്‍ കേസ് രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുകയല്ലാതെ ഉമ്മന്‍ചാണ്ടിയേയും കൂട്ടരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പിണറായി വിജയനും സി.പി.എമ്മും തയ്യാറാകുന്നില്ല. ബലാത്സംഗ ആരോപണത്തില്‍പോലും കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല, വ്യക്തമായ ഒത്തുകളിയാണ് ഇതിനുപിന്നില്‍ നടക്കുന്നത്.

bjp

ഉമ്മന്‍ചാണ്ടിയേയും, കെ.സി വേണുഗോപാലിനേയും ആര്യാടന്‍ മുഹമ്മദിനേയും അറസ്റ്റ് ചെയ്ത് നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ പിണറായി വിജയന്‍ ആര്‍ജജവം കാണിക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.മാലിന്യം പാടശേഖരത്തിലേക്ക് ഒഴിക്കിവിടുന്ന കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രി അധികൃതര്‍ കൊഴൂര്‍ പാടശേഖരത്തിലേക്ക് മലിനജലം ഒഴുക്കി ഒരുനാട്ടിലെ കുടിവെള്ളം മുട്ടിക്കുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രതിഷേധിച്ച് ഇന്നു രാവിലെ 11നു കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

ക്രൂരമായ മനുഷ്യാവകാശ ലംഘനമാണു ആശുപത്രി അധികൃതര്‍ ചെയ്യുന്നതെന്നും സുന്ദ്രേന്‍ വ്യക്തമാക്കി. ഏതു ഗുണ്ടവന്നാലും ഈ നടപടിക്ക് പരിഹാരം കാണുംവരെ ബി.ജെ.പി സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി കോട്ടക്കല്‍ നിയോജക മണ്ഡലം പ്രസിഡന്റ് വി.വി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം വി.ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റര്‍, കെ.വത്സരാജ്, എം.കെ.ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ബി.ജെ.പി നേതാക്കളായ രവിതേലത്ത്, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.ചന്ദ്രിക, രാജസുലോചന, സജീഷ് പൊന്മള, കെ.ടി അനില്‍കുമാര്‍, രേഖ ദിലീപ് എന്നിവര്‍ നേതൃത്വം നല്‍കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
to get help from opposition in thomas chandy issue; pinarayi vijayan reduce the solar report actions

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്